ഇതൊക്കെ നിരത്തിവച്ചാൽ അത്തപ്പൂക്കളം തോറ്റുപോകും; ഒന്നും രണ്ടുമല്ല 11 വെറൈറ്റി ജിയോ പ്ലാനുകൾ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി റീച്ചാർജ് പ്ലാനുകളുടെ വലിയൊരു നിരതന്നെ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപര്യത്തിനും ചെലവാക്കാൻ കഴിയുന്ന തുകയ്ക്കും അനുസരിച്ച് ഈ പ്ലാനുകളിൽ നിന്ന് ഉചിതമായത് തിരഞ്ഞെടുക്കാൻ സാധിക്കുന്നു. വിവിധ വാലിഡിറ്റികൾ കേന്ദ്രീകരിച്ചും വിവിധ സ്പെഷൽ ആനുകൂല്യങ്ങൾ കേന്ദ്രീകരിച്ചും ജിയോ പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നുണ്ട്. അതിൽ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ ഏറെ ശ്രദ്ധേയമാണ്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 84 ദിവസ പ്ലാനുകൾ ഏറെ സൗകര്യപ്രദമാണ്. കാരണം ദീർഘകാല വാലിഡിറ്റിയുള്ള പ്ലാുനകളാണ് ലാഭകരം.
എന്നാൽ 365 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കണമെങ്കിൽ വലിയൊരു തുക ഒന്നിച്ച് ചെലവഴിക്കേണ്ടിവരും. അത്രയും തുക ചെലവഴിക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച വാലിഡിറ്റി കാലയളവാണ് 84 ദിവസം. ഒന്നോ രണ്ടോ മാസത്തേക്ക് റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭം 84 ദിവസ പ്ലാനുകളാണ്. ജിയോ 84 ദിവസ വാലിഡിറ്റിയിൽ 11 പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും പരിചയപ്പെടാം.

479 രൂപയുടെ ജിയോ പ്ലാൻ: ഏറ്റവും കുറഞ്ഞ ചെലവിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനാണിത്. വാല്യൂ പ്ലാനുകളുടെ വിഭാഗത്തിലാണ് ഈ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 1,000 എസ്എംഎസും 6 ജിബി ഡാറ്റയും ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
799 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നത്. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ഉണ്ട്. ജിയോയുടെ ട്രെൻഡിങ് റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് ഈ പ്ലാൻ.
859 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ 84 ദിവസ വാലിഡിറ്റി പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. ഇതും ജിയോയുടെ ജനപ്രിയ പ്ലാനുകളിലൊന്നാണ്.
889 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കുക. ജിയോ ആപ്പുകൾക്കൊപ്പം ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകും.
949 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകൾ എന്നിവയ്ക്ക് പുറമേ മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും എന്നതാണ് ഈ 84 ദിവസ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്.

1,028 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് ജിയോ ഡാറ്റ ഓഫർ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷന് പുറമേ സ്വിഗ്ഗി വൺ ലൈറ്റിന്റെ മൂന്ന് മാസ സബസ്ക്രിപ്ഷനും റീചാർജിൽ 50 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിൽ ലഭ്യമാണ്.
1,029 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ 84 ദിവസ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത.
1,049 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇവയ്ക്ക് പുറമേ സോണി LIV, ZEE5 എന്നിവയിലേക്കുള്ള OTT സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു എന്നതാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷത.

1,199 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ ഈ 84 ദിവസ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കും എന്നതാണ് മറ്റ് 84 ദിവസ പ്ലാനുകളിൽനിന്ന് ഈ പ്ലാനിനുള്ള പ്രധാന വ്യത്യാസം.
1,299 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിൽ പ്രധാനമായും ലഭിക്കുന്നത്. എന്നാൽ ഇതിലെ ഏറ്റവും ആകർഷകമായ ആനുകൂല്യം നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാകും എന്നതാണ്.
1,799 രൂപയുടെ ജിയോ പ്ലാൻ: ജിയോയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാനാണിത്. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകൾ എന്നീ സാധാരണ ആനുകൂല്യങ്ങൾക്ക് പുറമേ, നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.


Click it and Unblock the Notifications