24 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 149 രൂപയ്ക്ക്: ജിയോ ഓഫറുകള്‍ ഞെട്ടിക്കുന്നു!

Written By:

വീണ്ടും പുതിയ ഓഫറുമായി ജിയോ. ടെലികോം വിപണിയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ടായിരുന്നു ജിയോയുടെ വരവ്. അണ്‍ലിമിറ്റഡ് ഫ്രീ ഓഫറുകള്‍ ആദ്യമായി കൊണ്ടു വന്നതും ജിയോ ആണ്.

ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

24 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 149 രൂപയ്ക്ക്: ജിയോ ഓഫറുകള്‍ ഞെട്ടിക്കുന്ന

എന്നാല്‍ ഇപ്പോള്‍ പുതിയൊരു ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും എത്തിയിരിക്കുന്നു. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം ജിയോ ടെലികോം യുദ്ധം അസാനിച്ചിട്ടില്ല എന്ന്.

സൗജന്യ വോയിസ് കോളുകള്‍ക്കും കുറഞ്ഞ വിലയ്ക്കുമുളള ഡാറ്റകള്‍ക്കും പുറമേ മറ്റൊരു പ്ലാന്‍ കൂടി ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 4ജി ഡാറ്റ്ക്കു വളരെ കുറഞ്ഞ രീതിയില്‍ ലഭ്യമാകും. അതായത് 1 ജിബിക്ക് 2.27 എന്ന നിരക്കില്‍.

ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഓഫര്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോഫൈ ഡിവൈസ് വാങ്ങുമ്പോള്‍!

ജിയോ കെയര്‍ എക്‌സിക്യൂട്ടീവിന്റെ ഏറ്റവും പുതിയ ഓഫര്‍ ഇതാണ്, പുതിയ ജിയോഫൈ ഉപകരണം വാങ്ങുമ്പോള്‍ അതായത് 1999 രൂപയുടെ ജിയോ വൈഫൈ റൂട്ടര്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍.

4ജി ഫോണിന്റെ ആവശ്യം ഇല്ല

നിങ്ങള്‍ക്ക് 4ജി പ്രവര്‍ത്തനക്ഷമമായ ഫോണ്‍ ഇല്ലെങ്കില്‍ പോലും നിങ്ങളുടെ നിലവിലുളള 2ജി അല്ലെങ്കില്‍ 3ജി സ്മാര്‍ട്ട്‌ഫോണില്‍ ഹൈ സ്പീഡ് ഡാറ്റയും അണ്‍ലിമിറ്റഡ് ഡാറ്റ സ്പീഡും ആസ്വദിക്കാം ജിയോ വൈഫൈ ഉപകരണം ഉപയോഗിച്ച്.

ഈ ഓഫര്‍ എങ്ങനെ ലഭ്യമാകും?

ഒരു പുതിയ ജിയോഫൈ ഉപകരണവും ജിയോ സിമ്മും വാങ്ങിയാല്‍ ഈ ഓഫര്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ജിയോ സിം ആക്ടിവേറ്റ് ചെയ്തതിനു ശേഷം ജിയോയുടെ പ്രൈമറി അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യണം.

റീച്ചാര്‍ജ്ജ് ഓപ്ഷനുകള്‍

ജിയോഫൈ ഉപകരണവും പുതിയ ജിയോ സിമ്മും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നാല് റീച്ചാര്‍ജ്ജ് ഓപ്ഷനുകളാണ് ലഭിക്കുന്നത്. അത് ഏതൊക്കെ എന്നു നോക്കാം.

509 രൂപയുടെ റീച്ചാര്‍ജ്ജ്

509 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 2ജിബി ഡാറ്റ, അങ്ങനെ നാല് റീച്ചാര്‍ജ്ജ് സൈക്കളുകളില്‍ (ഒരു റീച്ചാര്‍ജ്ജ് സൈക്കിള്‍ വാലിഡിറ്റി 28 ദിവസം). അങ്ങനെ ഇതില്‍ 224 ജിബി ഡാറ്റ നാലുമാസ കാലയളവില്‍ വോയിസ് കോളുകള്‍ക്കൊപ്പം ലഭിക്കുന്നു.

149 രൂപ റീച്ചാര്‍ജ്ജ്

149 രൂപയുടെ റീച്ചാര്‍ജ്ജില്‍ 2ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, വാലിഡിറ്റി 12 മാസവും. അങ്ങനെ 24ജിബി ഡാറ്റ 149 രൂപയ്ക്ക് 12 മാസം വാലിഡിറ്റിയില്‍ ലഭിക്കുന്നു.

309 രൂപയുടെ റീച്ചാര്‍ജ്ജ്

309 രൂപയുടെ റീച്ചാര്‍ജ്ജില്‍ പ്രതിദിനം 1ജിബി ഡാറ്റ അടുത്ത ആറു റീച്ചാര്‍ജ്ജ് സൈക്കിള്‍ വരെ. അതായത് 168 ജിബി ഡാറ്റ (പ്രതി മാസം 28ജിബി ഡാറ്റ, ആറു മാസം വരെ ലഭിക്കുന്നു).

999 പാക്ക്

999 രൂപയുടെ പാക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 60 ജിബി ഡാറ്റ രണ്ടു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. 309, 509 രൂപയുടെ പ്ലാന്‍ പോലെ ഇതില്‍ പ്രതിദിനം ഡാറ്റ ലിമിറ്റ് ഇല്ല. 60 ജിബി ഡാറ്റ റീച്ചാര്‍ജ്ജ് സൈക്കളില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you recharge your new JioFi device for Rs. 509, you will get 2 GBs of data daily for 4 recharge cycles.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot