അംബാനിയുടെ ജിയോയ്ക്ക് എന്താ കൊമ്പുണ്ടോ? ഇല്ല, പക്ഷേ ഈ പ്ലാനിൽ അൽപ്പം വമ്പുണ്ട്!
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). കോടിക്കണക്കിന് വരുന്ന വരിക്കാരെ സംതൃപ്തിപ്പെടുത്തുന്നതിനായി ജിയോ നിരവധി മികച്ച റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിരിക്കുന്നു. ഇത്രയധികം ടെലിക്കോം വരിക്കാരെ നേടാൻ ജിയോയ്ക്ക് എന്താ കൊമ്പുണ്ടോ, മറ്റ് ടെലിക്കോം കമ്പനികളിൽ ഉള്ള സേവനങ്ങൾ തന്നെയല്ലേ ജിയോയും നൽകുന്നത് എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. എന്നാൽ മറ്റുള്ളവർ തന്നെ ഡാറ്റ, കോളിങ് സൗകര്യം, എസ്എംഎസ് എന്നീ അടിസ്ഥാന ടെലിക്കോം ആനുകൂല്യങ്ങൾ തന്നെയാണ് ജിയോയും നൽകുന്നത്. എന്ത് നൽകുന്നു എന്നതിലല്ല, എങ്ങനെ നൽകുന്നു എന്നതിലാണ് കാര്യം.
വരിക്കാരുടെ താൽപര്യം കൂടി മനസിലാക്കിയുള്ള പ്ലാനുകളാണ് ജിയോ അവതരിപ്പിക്കാറുള്ളത്. മറ്റ് ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളും ജിയോയുടെ റീച്ചാർജ് പ്ലാനുകളും പരിശോധിച്ചാൽ ജിയോ പ്ലാനുകളോടാണ് കൂടുതൽ താൽപര്യം തോന്നുക. ബിഎസ്എൻഎൽ പ്ലാനുകൾക്ക് നിരക്ക് കുറവാണ് എങ്കിലും നെറ്റ്വർക്ക് വേഗത അത്ര പോര. എയർടെൽ മികച്ച നിലവാരത്തിൽ സേവനം നൽകുന്നുണ്ട് എങ്കിലും നിരക്ക് ജിയോയെക്കാൾ അൽപ്പം മുകളിലാണെന്ന് തോന്നും.

വിഐയുടെ കാര്യമെടുത്താൽ 5ജി സേവനങ്ങളുടെ അപര്യാപ്തതയാണ് വിഐ വരിക്കാർ നേരിടുന്ന വെല്ലുവിളി. രാജ്യത്ത് ഏറ്റവുമധികം പ്രദേശങ്ങളിൽ ഇപ്പോൾ 5ജി ലഭ്യമാക്കിയിരിക്കുന്നത് ജിയോയാണ്. ഇങ്ങനെ ടെലിക്കോം മേഖലയിൽ കരുത്തനായി നിൽക്കുന്ന ജിയോ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിലും ഏറെ ശ്രദ്ധപുലർത്താറുണ്ട്. ഇപ്പോൾ ആളുകൾ കൂടുതലായി ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കുന്നുണ്ട്.
ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങൾക്കൊപ്പം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ജിയോയും മറ്റ് ടെലിക്കോം കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പേർ ഇഷ്ടപ്പെടുന്ന ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ പ്രൈം വീഡിയോ. ഇതിന്റെ സബ്സ്ക്രിപ്ഷൻ പ്രത്യേകമായി വാങ്ങാൻ കഴിയുമെങ്കിലും ചിലർ ഇത് സൗജന്യമായി നേടണമെന്ന് ആഗ്രഹിക്കുന്നു.

റിലയൻസ് ജിയോ നിലവിൽ ഒരു പ്രീപെയ്ഡ് പ്ലാനിനൊപ്പം മാത്രമാണ് നിലവിൽ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. 1029 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഇതിൽ ലഭ്യമാകുക പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബസ്ക്രിപ്ഷൻ ആണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
1029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഡാറ്റ, കോളിങ് അടക്കമുള്ള പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം ഈ പ്രീപെയ്ഡ് പ്ലാൻ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കുറഞ്ഞ ചെലവിൽ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഈ ജിയോ പ്ലാൻ സഹായിക്കുന്നു.
2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 1029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ സബ്സ്ക്രിപ്ഷനുകൾ 84 ദിവസത്തേക്ക് ലഭ്യമാകുന്നു.

2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാൻ സാധിക്കും. മറ്റേതെങ്കിലും ഒടിടി പ്സബ്സ്ക്രിപ്ഷനുകൾ ആണ് വേണ്ടത് എങ്കിൽ ജിയോയുടെ മറ്റ് പ്രീപെയ്ഡ് പ്ലാനുകളിൽ അവ ലഭ്യമാണ്.
നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. 1799 രൂപ, 1299 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുക. അതുപോലെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്കായി 949 രൂപയുടെ പ്ലാനും ഫാൻകോഡ് സബ്സ്ക്രിപ്ഷൻ വേണ്ടവർക്കായി 3999 രൂപയുടെ പ്ലാനും ജിയോടിവി പ്രീമിയം സേവനങ്ങൾക്കായി 175 രൂപയുടെ പ്ലാനുമൊക്കെ ജിയോ നൽകുന്നുണ്ട്.


Click it and Unblock the Notifications