84 വേണ്ട, നമുക്കൊരു 98 പിടിക്കാം; അടുത്ത ജിയോ റീച്ചാർജ് ഇതായിക്കോട്ടെ!
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾ റീച്ചാർജിന് തയാറെടുക്കുമ്പോൾ പല ഘടകങ്ങൾ പരിഗണിക്കാറുണ്ട്. വലിയൊരു വിഭാഗം ടെലിക്കോം ഉപയോക്താക്കൾക്കും നിരക്ക് ഒരു പ്രധാന ഘടകമാണ്. എന്നാൽ നിരക്ക് പരിഗണിക്കാതെ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളും ഉണ്ട്. അവർക്കായി ടെലിക്കോം കമ്പനികൾ കൂടിയ അളവിൽ പ്രതിദിന ഡാറ്റയും മാസങ്ങൾ നീണ്ടുനിൽക്കുന്ന വാലിഡിറ്റിയും സഹിതം ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നു. മൊബൈൽ ടെലിക്കോം ഉപയോക്താക്കളിൽ കൂടുതൽ പേരും പ്രതിമാസ പ്ലാനുകളാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ പ്രതിമാസ പ്ലാനുകളെക്കാൾ ലാഭം ദീർഘകാല വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളാണ്.
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). വരിക്കാർക്കായി വിവിധ വാലിഡിറ്റികളിൽ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ഏറ്റവുമധികം പ്ലാനുകൾ എത്തുന്നത് 84 ദിവസ വാലിഡിറ്റിയിലാണ്. പ്രതിമാസ പ്ലാനുകൾ കഴിഞ്ഞാൽ കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്നതും 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളായിരിക്കും. എന്നാൽ 90 ദിവസം, 98 ദിവസം എന്നിങ്ങനെ വ്യത്യസ്തമായ വാലിഡിറ്റികളിലും ജിയോ പ്ലാനുകൾ ലഭ്യമാണ്.

സ്ഥിരം 84 ദിവസ വാലിഡിറ്റി പ്ലാനുകൾ ചെയ്യുന്നവർക്കും പ്രതിമാസ പ്ലാനുകളിൽ നിന്ന് മാറി, അൽപ്പം കൂടി വാലിഡിറ്റിയുള്ള പ്ലാനുകൾ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവർക്കും 98 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ പരീക്ഷിക്കാവുന്നതാണ്. 1000 രൂപയിൽ താഴെ നിരക്കിലാണ് ഈ പ്ലാൻ എത്തുന്നത്.
കൃത്യമായി പറഞ്ഞാൽ 98 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിന് 999 രൂപയാണ് നിരക്ക്. ആവശ്യത്തിന് ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. 999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ വിശദമായി ഇവിടെ പരിചയപ്പെടാം.

999 രൂപ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, പ്രതിദിനം 2GB ഡാറ്റ (ആകെ 196ജിബി ഡാറ്റ), ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാൻ ആയതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാണ്.
ജിയോ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക് പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സഹായിക്കും. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്.
999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 19 പൈസയാണ്, ജൂലൈയിൽ നിരക്ക് വർധന നടപ്പിലാക്കിയ ശേഷം നിലവിൽ വന്നവയാണ് ഇപ്പോൾ കാണുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ. നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം വരിക്കാർ ജിയോ ഉപേക്ഷിച്ചിരുന്നു. എന്നാൽ പോയവർ തിരിച്ചുവരും എന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്.

കാരണം നിരക്ക് വർധനയിൽ അസംതൃപ്തരായി ജിയോ സിം ഉപേക്ഷിച്ചവരിൽ അധികം പേരും എത്തിയത് ബിഎസ്എൻഎല്ലിലേക്ക് ആണ്. എന്നാൽ ആളുകൾക്ക് തൃപ്തിലഭിക്കുന്നത്ര മികച്ച വേഗതയിൽ ഡാറ്റ സേവനം നൽകാൻ ബിഎസ്എൻഎല്ലിന് കഴിയില്ല എന്ന് ജിയോ കരുതുന്നു. അതിനാൽത്തന്നെ 5ജി ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ആസ്വദിക്കുന്നതിനായി ഉപയാക്താക്കൾ തിരിച്ചെത്തും എന്ന വിശ്വാസം ജിയോയ്ക്ക് ഉണ്ട്.


Click it and Unblock the Notifications







