Home
News

ചെറുത് മുതൽ വലുത് വരെ എല്ലാം ഉണ്ട്! ജിയോ വരിക്കാർക്ക് മാത്രം കിട്ടുന്ന 5 വാർഷിക പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (JIO). 2024 ജൂൺ വരെയുള്ള കണക്കനുസരിച്ച് 476 ദശലക്ഷത്തിലധികം വയർലെസ് വരിക്കാരാർ ജിയോയ്ക്ക് ഉണ്ട്. ഇവർക്കായി വിപുലമായ റീച്ചാർജ് ഓപ്ഷനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നു. എങ്കിലും 2024 ജൂലൈയിൽ ജിയോ താരിഫ് വർധന പ്രഖ്യാപിച്ചു. ​അ‌തോടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സെഗ്‌മെൻ്റുകളിലുടനീളം പ്ലാനുകളിൽ പരിഷ്‌ക്കരണങ്ങൾ ഉണ്ടായി. പുതുക്കുയ നിരക്കിന്റെ അ‌ടിസ്ഥാനത്തിലുള്ള പ്ലാനുകളാണ് ഇപ്പോൾ ജിയോയുടെ പക്കലുള്ളത്. റീച്ചാർജ് ചെയ്യുന്ന മൊ​ബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാർഷിക പ്ലാനുകളാണ് എപ്പോഴും ലാഭകരം. അ‌തിനാൽ ഇവിടെ ജിയോയുടെ മുഴുവൻ വാർഷിക പ്ലാനുകളും പരിചയപ്പെടുത്തുന്നു.

ഇവിടെ പരിചയപ്പെടുത്തുന്ന വാർഷിക പ്ലാനുകളിൽ ജിയോയുടെ 365 ദിവസ വാലിഡിറ്റിയിൽ എത്തുന്ന വാർഷിക പ്ലാനുകളോടൊപ്പം തന്നെ 336 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളെയും പരിഗണിച്ചിട്ടുണ്ട്. കൂടാതെ ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്ക് പുറമേ, ജിയോഫോൺ ഉപയോക്താക്കൾക്കായുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിലെ വാർഷിക പ്ലാനുകളും ഇവിടെ പരിചയപ്പെടുത്തുന്നു.

ജിയോ വരിക്കാർക്ക് മാത്രം കിട്ടുന്ന 5 വാർഷിക പ്ലാനുകൾ

ജിയോയുടെ വെബ്‌സൈറ്റ്/ ആപ്പ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ജിയോ തങ്ങളുടെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിലുടനീളം അഞ്ച് വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. അ‌തിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാൻ എത്തുന്നത് 3999 രൂപ വിലയിലാണ്. ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ 336 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോഫോൺ, ജിയോപ്രൈമ ഉപയോക്താക്കൾക്കായുള്ള 895 രൂപ പ്ലാനാണ്.

3999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജി​യോയുടെ ഏറ്റവും ചെലവേറിയ വാർഷിക പ്ലാനാണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, ഫാൻകോഡ്, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാകും. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

ജിയോ വരിക്കാർക്ക് മാത്രം കിട്ടുന്ന 5 വാർഷിക പ്ലാനുകൾ

3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിലുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

1,899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: എല്ലാവർക്കും ഉപയോഗിക്കാവുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാർഷിക പ്ലാനിനോട് അ‌ടുത്ത വാലിഡിറ്റിയിൽ എത്തുന്ന പ്ലാനാണിത്. അ‌തായത് 336 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാൻ വിഭാഗത്തിലാണ് ഈ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1,899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 3,600 എസ്എംഎസ്, 24 ജിബി ഡാറ്റ എന്നിവ 336 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. അധിക സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളിൽ ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് ഉൾപ്പെടുന്നു. കോളിങ് ആവശ്യങ്ങൾ മാത്രമുളളവർക്ക് അ‌നുയോജ്യമായ ദീർഘകാല വാലിഡിറ്റി പ്ലാനാണിത്.

ജിയോ വരിക്കാർക്ക് മാത്രം കിട്ടുന്ന 5 വാർഷിക പ്ലാനുകൾ

1,234 രൂപയുടെ ജിയോഭാരത് ഫോൺ പ്രീപെയ്ഡ് പ്ലാൻ: ഇത് ജിയോഭാരത് ഫോൺ ഉപയോക്താക്കൾക്ക് മാത്രമായുള്ള പ്ലാനാണ്. 336 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 28 ദിവസത്തേക്ക് 300 എസ്എംഎസ്, പ്രതിദിനം 0.5 ജിബി ഡാറ്റ എന്നിവ ഈ പ്ലാൻ നൽകുന്നു. ഇതിന്റെ അധിക ആനുകൂല്യങ്ങളിൽ ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് ഉൾപ്പെടുന്നു.

895 രൂപയുടെ ജിയോഫോൺ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന ജിയോഫോൺ/ജിയോഫോൺ ​പ്രൈമ പ്ലാനാണിത്. 336 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് വോയിസ് കോളുകൾ, 28 ദിവസത്തേക്ക് 50 എസ്എംഎസ്, 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിലുണ്ട്.

Best Mobiles in India

English summary
According to information provided by Jio's website/app, Jio offers five annual plans across its prepaid portfolio. The most expensive plan is priced at Rs 3999. The cheapest annual plan is the Rs 895 plan for JioPhone and JioPrima users with a validity of 336 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X