ഇങ്ങനെ ഒരെണ്ണം ജിയോയ്ക്ക് ഇത് മാത്രമേയുള്ളൂ! 3GB പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ബെസ്റ്റ് പ്ലാൻ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന മൂന്ന് പ്ലാനുകൾ മാത്രമാണ് ഇതിലുള്ളത്. അതിൽത്തന്നെ ഒടിടി സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന ഒരേയൊരു പ്ലാൻ മാത്രമാണുള്ളത്. ഇന്ത്യയിൽ ഏതാണ്ട് എല്ലായിടത്തും ജിയോയുടെ 4ജി, 5ജി സേവനങ്ങൾ ലഭ്യമാണ്. ഏകദേശം 450 ദശലക്ഷം ആക്ടീവ് യൂസേഴ്സിന്റെ പിന്തുണ ജിയോയ്ക്ക് ഉണ്ട് എന്നാണ് ട്രായി കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. വലിയ തോതിൽ ടെലിക്കോം സേവനങ്ങൾ നൽകാനുള്ള ജിയോയുടെ ശേഷിയുടെ തെളിവുകൂടിയാണ് ഈ ഉപയോക്താക്കൾ.
ഈ കോടിക്കണക്കിന് ഉപയോക്താക്കളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. അതിൽ 3ജിബി പ്രതിദിന ഡാറ്റയോടൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭ്യമാകുന്ന ഒരേയൊരു പ്ലാൻ മാത്രമാണ് ഉള്ളത്. ആ പ്ലാനിന്റെ നിരക്ക് 1799 രൂപയാണ്. ജിയോയുടെ ഏറ്റവും ചെലവേറിയ പ്ലാനുകളിലൊന്നാണ് ഇത്.

1799 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: റിലയൻസ് ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ഒടിടി കണ്ടന്റ് പ്രേമികൾക്ക് ഒരു മികച്ച ഓഫറാണ്. കാരണം ഈ പ്ലാൻ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ സഹിതമാണ് വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 3ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കും.
1799 രൂപയുടെ ജിയോ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 5ജി ഫോൺ ഉപയോക്താക്കൾക്ക് പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അതേസമയം 4ജി ഫോൺ ഉപയോക്താക്കൾക്ക് FUP (ഫെയർ യൂസേജ് പോളിസി) പ്രകാരം 3ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റയുടെ വേഗത 64 Kbps ആയി കുറയും.

1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളിൽ ജിയോസിനിമ, ജിയോക്ലൗഡ്, ജിയോടിവി എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ഉൾപ്പെടുന്നു. ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. 84 ദിവസത്തേക്കാണ് ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ സാധിക്കുക.
3ജിബി പ്രതിദിന ഡാറ്റയും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും അൺലിമിറ്റഡ് 5G ഡാറ്റയും അടക്കം ഒരു ടെലിക്കോം ഉപയോക്താവിന് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ഈ 1799 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ ഇത് അൽപ്പം ചെലവേറിയ പ്ലാനുമാണ്. പക്ഷേ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുത്താൽ ഈ തുക അത്ര കൂടുതലല്ല എന്ന് മനസിലാകും.
1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് 21 രൂപ 41 പൈസയാണ്. അതിനാൽത്തന്നെ ജിയോയുടെ ഏറ്റവും ചെലവേറിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് ഇത്. 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന മറ്റ് രണ്ട് പ്ലാനുകൾ കൂടി ജിയോ നൽകുന്നുണ്ട്. പക്ഷേ അവയിൽ ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നില്ല.

1199 രൂപ, 449 രൂപ എന്നീ നിരക്കുകളിലാണ് ജിയോയുടെ മറ്റ് രണ്ട് 3ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ എത്തുന്നത്. ഇതിൽ 1199 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. 449 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലും. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ, വാലിഡിറ്റി എന്നിവ ഒഴിച്ചുനിർത്തിയാൽ ഈ മൂന്ന് പ്ലാനുകളിലും ഒരേ ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നത്.


Click it and Unblock the Notifications







