Home
News

ജിയോ ദീപാവലി വെടിക്കെട്ട്! 3599 രൂപ പ്ലാനിൽ 3000 രൂപയ്ക്ക് മുകളിൽ ആനുകൂല്യങ്ങൾ ഫ്രീ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) ഇപ്പോൾ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ദീപാവലി ധമാക്ക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അ‌തിൽ ഏറ്റവും കൂടുതൽ ലാഭം സ്വന്തമാക്കാനാകുക 3599 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ ഒപ്പമാണ്. ഈ പ്ലാനിൽ ദീപാവലി ധമാക്ക ഓഫറിനൊപ്പം റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് 3000 രൂപയ്ക്ക് മുകളിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ കൂടുതൽ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് 3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

ഡാറ്റ, കോളിങ് സൗകര്യ, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ദീപാവലി ധമാക്ക ഓഫറിലൂടെ, ഉപയോക്താക്കൾക്ക് Ajio, EaseMyTrip, Swiggy തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അധിക ആനുകൂല്യങ്ങൾ ഈ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതാത് പ്ലാറ്റ്‌ഫോമുകളിൽ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന കൂപ്പണുകളുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഈ പ്രീപെയ്ഡ് പ്ലാൻ വിശദമായി പരിചയപ്പെടാം.

ജിയോ വെടിക്കെട്ട്! 3599 രൂപ പ്ലാനിൽ 3000 രൂപയ്ക്ക് മുകളിൽ ഫ്രീ

റിലയൻസ് ജിയോ 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ഈ വാർഷിക പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2.5 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിൻ്റെ സേവന വാലിഡിറ്റി 365 ദിവസമാണ്, അ‌തായത് 1 വർഷം.

ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് അധിക ആനുകൂല്യമായി ഇതിൽ ലഭ്യമാണ്. ഇപ്പോൾ ദീപാവലി കണക്കിലെടുത്ത് ജിയോ ധമാക്ക ഓഫറിന്റെ ഭാഗമായി 3000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട് നേടാനുള്ള വഴി ഈ ജിയോ വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോ വെടിക്കെട്ട്! 3599 രൂപ പ്ലാനിൽ 3000 രൂപയ്ക്ക് മുകളിൽ ഫ്രീ

3599 രൂപയുടെ പ്ലാനിലെ ദീപാവലി ധമാക്ക ഓഫറുകൾ: അജിയോയ്‌ക്കൊപ്പം, 999 രൂപയുടെ ഓർഡറുകൾക്ക് ഉപയോക്താക്കൾക്ക് 200 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ ലഭിക്കും. മറ്റൊന്ന്, EaseMyTrip.com-ൽ ഫ്ലൈറ്റ്/ ഹോട്ടൽ ബുക്കിംഗിന് 3,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ Swiggy ഡിസ്കൗണ്ട് കൂപ്പൺ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 399 രൂപയ്ക്കും അതിനുമുകളിലും നടത്തുന്ന ഓഡറുകൾക്ക് 150 രൂപ ഡിസ്കൗണ്ട് ലഭിക്കും.

പ്രതിദിനം 2.5ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. FUP (ന്യായമായ ഉപയോഗ നയം) പ്രകാരം നിശ്ചിത ഡാറ്റ ഉപയോഗിച്ചതിന് ശേഷം ഇൻ്റർനെറ്റ് വേഗത 64 Kbps ആയി കുറയും. എന്നാൽ 5ജി ഫോൺ ഉള്ള ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്നതിനാൽ പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാനാകും.

3599 രൂപയുടെ വാർഷിക പ്ലാനിൽ ജിയോ നൽകിയിരിക്കുന്നത് ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ അ‌ല്ല, സാധാരണ ജിയോസിനിമ ആക്സസ് ആണ്. എന്നാൽ ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്. വാർഷിക പ്ലാനുകളാണ് റീച്ചാർജിൽ ഏറ്റവും ലാഭകരം എന്നതിനാൽ ജിയോ വരിക്കാരായിട്ടുള്ളവർക്ക് ഏറ്റവും അ‌നുയോജ്യമായ റീച്ചാർജ് ഓപ്ഷനാണിത്.

ജിയോ വെടിക്കെട്ട്! 3599 രൂപ പ്ലാനിൽ 3000 രൂപയ്ക്ക് മുകളിൽ ഫ്രീ

ആകെ രണ്ട് വാർഷിക റീച്ചാർജ് പ്ലാനുകളാണ് ജിയോയുടെ പക്കൽ ഇപ്പോഴുള്ളത്. അ‌തിൽ ഏറ്റവും നിരക്ക് കുറഞ്ഞത് 3599 രൂപയുടെ പ്ലാനാണ്. രണ്ടാമത്തെ പ്ലാൻ 3999 രൂപ നിരക്കിലാണ് എത്തുന്നത്. കൂടുതൽ വരിക്കാരെ വാർഷിക പ്ലാനുകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് 3599 രൂപയുടെ പ്ലാനിൽ ജിയോ ഈ അ‌ധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി അ‌വതരിപ്പിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
India's largest telecom company Reliance Jio has announced Diwali Dhamaka offers along with some of its prepaid plans. The most profitable of these is with Jio's annual prepaid plan of Rs 3599. Reliance Jio is offering over Rs 3000 benefits along with Diwali Dhamaka offer in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X