Home
News

ജിയോ വരിക്കാർ ശ്രദ്ധിക്കുക! 30 രൂപ കൂടുതൽ നൽകിയാൽ 20ജിബി ഡാറ്റയും 2 ദിവസം കൂടുതൽ വാലിഡിറ്റിയും കിട്ടും

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണ് എന്നത് ഏതാണ്ട് എല്ലാവർക്കും തന്നെ അ‌റിയാവുന്ന കാര്യമാണ്. കോടിക്കണക്കിന് വരുന്ന തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് നമ്മുടെ ആവശ്യങ്ങളോടും മുടക്കാൻ കഴിയുന്ന തുകയോടും ചേർന്ന് നിൽക്കുന്ന റീച്ചാർജ് പ്ലാൻ കണ്ടെത്തുക എന്നത് നമ്മുടെ ജോലിയാണ്. ചില ആളുകൾ ഏതെങ്കിലും ഒരു പ്ലാൻ ഒരു വട്ടം ഉപയോഗിച്ചാൽ അ‌തുതന്നെ അ‌ടുത്ത തവണയും തുടർന്നും ആവർത്തിക്കാറുണ്ട്. എന്നാൽ ഓരോ വട്ടവും റീച്ചാർജ് ചെയ്യുംമുമ്പ് നമ്മുടെ ആവശ്യങ്ങൾക്കായി ലഭ്യമായ മികച്ച പ്ലാൻ ഏതാണെന്ന് പരിശോധിച്ച് ഉറപ്പിക്കുന്നത് നന്നായിരിക്കും.

വിവിധ പ്ലാനുകൾ പരിശോധിക്കുകയും അ‌വയിലെ ആനുകൂല്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നത് നമ്മുടെ ആവശ്യത്തിന് അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ ഏറെ സഹായിക്കും. ജിയോയുടെ റീച്ചാർജ് പ്ലാനുകളിൽ 70 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യം ലഭ്യമാക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് 719 രൂപയുടെ പ്ലാൻ. എന്നാൽ ഈ പ്ലാൻ തെരഞ്ഞെടുക്കും മുമ്പ് ജിയോ വരിക്കാർ 749 രൂപയുടെ പ്ലാൻ കൂടി മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

30 രൂപ കൂടുതൽ നൽകിയാൽ 20ജിബി ഡാറ്റയും 2 ദിവസം കൂടുതൽ വാലിഡിറ്റിയും

719 രൂപയുടെ പ്ലാനിന് മുടക്കുന്ന തുകയോടൊപ്പം 30 രൂപ അ‌ധികമായി നൽകിയാൽ 20ജിബി ഡാറ്റയും 2 ദിവസം കൂടുതൽ വാലിഡിറ്റിയും 749 രൂപ പ്ലാനിൽ ലഭ്യമാകും. 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ആണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാരണം ഈ രണ്ട് പ്ലാനുകളും അ‌ൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ 5ജി ഫോൺ ഉള്ളവർക്ക് ഡാറ്റ അ‌ളവിനെപ്പറ്റി ആശങ്കപ്പെടേണ്ടി വരുന്നില്ല.

ജിയോ വരിക്കാർക്ക് കുറഞ്ഞ ചെലവിൽ, എന്നാൽ എല്ലാ ആനുകൂല്യങ്ങളും ഏറ്റവും സമൃദ്ധമായി ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 719 രൂപയുടേത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

30 രൂപ കൂടുതൽ നൽകിയാൽ 20ജിബി ഡാറ്റയും 2 ദിവസം കൂടുതൽ വാലിഡിറ്റിയും

2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആയതിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാനിലുണ്ട്. കൂടാതെ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാണ്. പ്രതിമാസ അ‌ടിസ്ഥാനത്തിൽ കണക്കാക്കിയാൽ 719 രൂപയുടെ പ്ലാനിന്റെ ചെലവ് മാസം തോറും വെറും 287 രൂപയാണ്. പ്രതിദിന ചെലവ് 10.27 രൂപയും.

719 രൂപയുടെ പ്ലാനിനെക്കാൾ 30 രൂപ കൂടുതൽ വിലയിൽ എത്തുന്ന 749 രൂപ പ്ലാനിന്റെ പ്രധാന ആകർഷണം 20ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാണ് എന്നതാണ്. 749 രൂപയുടെ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 72 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

749 രൂപയുടെ ജിയോ പ്ലാനിൽ അ‌ധിക ആനുകൂല്യമായി 20ജിബി എക്സ്ട്രാ ഡാറ്റയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും അ‌ടങ്ങുന്നു. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാണ്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 10.40 രൂപയാണ്. അ‌തായത് 719 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവും ഈ പ്ലാനിന്റെ ​ചെലവും തമ്മിൽ നിസാര ​പൈസ വ്യത്യാസമേ വരുന്നുള്ളൂ. എന്നാൽ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുക 749 രൂപ പ്ലാനിലാണ്.

30 രൂപ കൂടുതൽ നൽകിയാൽ 20ജിബി ഡാറ്റയും 2 ദിവസം കൂടുതൽ വാലിഡിറ്റിയും

റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ജിയോ വരിക്കാർ ഈ പ്ലാനുകളിലെ ആനുകൂല്യങ്ങളും ഇവ തമ്മിലുള്ള വ്യത്യാസങ്ങളും അ‌റിഞ്ഞിരിക്കുന്നത് മികച്ച തീരുമാനമെടുക്കാൻ സഹായിക്കും. ​മൈജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും 2ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ ഈ പ്ലാനുകൾ കാണാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Jio offers prepaid plans priced at Rs 719 and Rs 749. The Rs 719 plan comes with a validity of 70 days. By paying an additional Rs 30 on top of the Rs 719 plan, you can get 20GB data and 2 more days of validity on the Rs 749 plan. This is mainly beneficial for 4G smartphone users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X