Home
News

പറനിറയെ​ പൊന്നളക്കും പൗർണമിരാവായി...! ഓണത്തിന് ചെലവ് ഏറെയുള്ളതല്ലേ, കാശ് ലാഭിക്കാൻ ഈ റീച്ചാർജ് ചെയ്യാം

വീണ്ടും ഒരു ഓണക്കാലം കൂടി എത്തി എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചിങ്ങം പിറന്നിരിക്കുന്നു. മലയാളിയുടെ സ്വന്തം ദേശീയ ആഘോഷമായ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിക്കാം. തിരുവോണക്കോടിയും ഓണസദ്യയുമൊക്കൊയായി ഓണത്തിന് ചെലവ് ഏറെക്കാണും. അ‌ത്തപ്പൂക്കളത്തിനുള്ള പൂവ് വരെ ഇപ്പോൾ കാശ് കൊടുത്ത് വാങ്ങുകയും വേണം. സാധനങ്ങൾക്കൊക്കെ തീപിടച്ച വിലയാണ്, എന്നുകരുതി ഓണം ആഘോഷിക്കാതിരിക്കാൻ മലയാളിക്ക് കഴിയില്ലല്ലോ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ കാരണവന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അ‌തിനാൽ അ‌നാവശ്യ ചെലവുകൾ ഒക്കെ അ‌ൽപ്പം കുറച്ച് കുറച്ച് പണം സുരക്ഷിതമായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൻ ഓണക്കാലത്ത് അ‌ത് ഏറെ ഉപകാരപ്പെടും.

പലതുള്ളി പെരുവെള്ളം എന്നാണല്ലോ, ചെറുതായി മിച്ചം പിടിക്കുന്ന തുകകൾ ​ഒന്നിക്കുമ്പോൾ ഓണത്തിന് അ‌ത്തപ്പൂവിടാൻ പൂ വാങ്ങാനുള്ള കാശെങ്കിലും ഒപ്പിക്കാം. എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞാലും റീച്ചാർജ് ചെയ്യാതിരിക്കാൻ നമുക്ക് കഴിയില്ല. എന്നാൽ റീച്ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിച്ച് ചെയ്താൽ ഒരളവുവരെ പണം ലാഭിക്കാൻ കഴിയും, അ‌തിന്റെ കണക്കിലെ കളികൾ ഗിസ്ബോട്ട് മലയാളം ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓണത്തിന് ചെലവ് ഏറെയുള്ളതല്ലേ, കാശ് ലാഭിക്കാൻ ഈ റീച്ചാർജ് ചെയ്യാം

ഇന്ന് ജിയോ വരിക്കാർക്ക് കുറഞ്ഞ ചെലവിൽ, എന്നാൽ എല്ലാ ആനുകൂല്യങ്ങളും ഏറ്റവും സമൃദ്ധമായി ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 719 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ജിയോ വരിക്കാർക്ക് 719 രൂപയുടെ പ്ലാൻ ഏറെ നാളായി പരിചയമുണ്ടാകും. എന്നാൽ മുൻപ് ഉണ്ടായിരുന്ന പ്ലാനും ഇപ്പോഴത്തെ 719 രൂപയുടെ പ്ലാനും തമ്മിൽ ഒരു വ്യത്യാസമുണ്ട്.

ജൂ​ലൈ 3ന് ജിയോ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെയെല്ലാം നിരക്ക് വർധിപ്പിച്ചു. അ‌തോടെ അ‌തുവരെ ലഭ്യമായിരുന്ന റീച്ചാർജ് പ്ലാനുകളെല്ലാം പിൻവലിക്കപ്പെട്ടു. ഇപ്പോൾ കാണുന്ന 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പുതുക്കിയ നിരക്ക് പ്രകാരമുള്ള പുതിയ പ്ലാനാണ്. വാലിഡിറ്റിയുടെ കാര്യത്തിൽ ചെറിയ മാറ്റം വന്നു എന്നത് ​ഒഴിച്ചാൽ മുൻപ് ലഭ്യമായിരുന്ന 719 രൂപ പ്ലാനും ഇപ്പോഴത്തെ 719 രൂപയുടെ പ്ലാനും ഒരേ ആനുകൂല്യങ്ങളാണ് നൽകുന്നത്.

ഓണത്തിന് ചെലവ് ഏറെയുള്ളതല്ലേ, കാശ് ലാഭിക്കാൻ ഈ റീച്ചാർജ് ചെയ്യാം

719 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം പ്രതിദിനം 2ജിബി ഡാറ്റയും ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. ഇപ്പോൾ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മുൻപ് 84 ദിവസ വാലിഡിറ്റി ഈ പ്ലാനിന് ഉണ്ടായിരുന്നു.

അ‌തായത് ജിയോ പഴയ പ്ലാനിന്റെ തുകയും പ്രധാന ആനുകൂല്യങ്ങൾ നിലനിർത്തുന്നതിനായി പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. 719 രൂപയുടെ പ്ലാൻ സ്ഥിരം ഉപയോഗിച്ചിരുന്ന ആളുകൾക്ക് ഇപ്പോൾ ഈ പ്ലാനിന്റെ നിരക്ക് കൂടി എന്ന് പ്രത്യക്ഷത്തിൽ തോന്നിക്കില്ല. 14 ദിവത്വെത വാലിഡിറ്റി കുറച്ചതിലൂടെയാണ് ജിയോ നിരക്ക് വർധന ഈ പ്ലാനിൽ അ‌ഡ്ജസ്റ്റ് ചെയ്തിരിക്കുന്നത്.

ഓണത്തിന് ചെലവ് ഏറെയുള്ളതല്ലേ, കാശ് ലാഭിക്കാൻ ഈ റീച്ചാർജ് ചെയ്യാം

ഒരു മാസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റയും കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ജിയോ വരിക്കാർക്ക് 349 രൂപയുടെ പ്ലാൻ ലഭ്യമാണ്. എന്നാൽ ഈ 349 രൂപ പ്ലാനിന്റെ കൃത്യമായ വാലിഡിറ്റി 28 ദിവസമാണ്. 349 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 719 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് 287 രൂപ മാത്രമാണെന്ന് ജിയോ പറയുന്നു.

More from GizBot

Best Mobiles in India

English summary
Jio is offering benefits on the Rs 719 prepaid plan with a validity of 70 days. This Jio prepaid plan comes with unlimited calling benefit, 100 SMS per day, 2GB data per day and unlimited 5G data offer. Jio says that the monthly cost of this plan is only Rs 287.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X