Home
News

60 കോടിയിലധികം ആളുകൾക്ക് ഉപകാരപെടുന്ന സൗകര്യങ്ങളുമായി ജിയോ, എസ്ബിഐ എന്നിവർ ഒന്നിക്കുന്നു!

By Gizbot Bureau

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി വളർന്നുകൊണ്ടിരിക്കുന്ന റിലയൻസ് ജിയോ രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുതിയൊരു ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കുന്നു. മൊത്തം അറുപത് കോടിയിലധികം ആളുകൾക്ക് ഉപകാരപ്പെടാൻ പോകുന്ന ഒരു പദ്ധതയുമായാണ് രണ്ടു കമ്പനികളും ഒരുമിക്കുന്നത്.

ഒരുമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ രണ്ടു കമ്പനികൾ

ഒരുമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ രണ്ടു കമ്പനികൾ

രണ്ടു കമ്പനികളും തമ്മിലുള്ള പരസ്പര ധാരണകൾ പ്രകാരം എസ്ബിഐ യോനോ (YONO) എന്ന ബാങ്കിന്റെ ഡിജിറ്റിൽ ബാങ്കിങ്ങിനായുള്ള പ്ലാറ്ഫോം ഇനി മുതൽ മൈജിയോ പ്ലാറ്റ്‌ഫോമുമായി ചേർന്ന് പ്രവർത്തിക്കും. ഇതിലൂടെ എസ്ബിഐ ഉപഭോക്താക്കൾക്ക് കൂടുതൽ ഡിജിറ്റൽ ആയ രീതിയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളൾ ജിയോ വഴി ലഭ്യമാകും. ജിയോ ഉപഭോക്താക്കൾക്കും ഇത് ഗുണം ചെയ്യും.

രണ്ടു രംഗത്തും ഗുണം ചെയ്യും

രണ്ടു രംഗത്തും ഗുണം ചെയ്യും

ജിയോക്ക് നിലവിൽ 200 മില്ല്യണിന് മുകളിൽ ഉപഭോക്താക്കൾ ഉണ്ട്. എസ്ബിഐക്ക് ആണെങ്കിൽ 450 മില്ല്യണിന് മുകളിലും. അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഈ രണ്ടു കമ്പനികൾ ഒന്നിക്കുന്നതോടെ ഒരേസമയം ബാങ്കിങ് രംഗത്തും ടെലികോം രംഗത്തും ഇത് പുത്തൻ വിപ്ലവങ്ങൾക്ക് വഴി തെളിയിക്കും. തൊട്ടതെല്ലാം പൊന്നാക്കുന്ന ജിയോയെ കൂട്ടുപിടിക്കുന്നത് എസ്ബിഐക്കും ഏറെ ഗുണകരമാകും.

അംബാനി പറയുന്നത്

അംബാനി പറയുന്നത്

എസ്ബിഐ ആണ് ഇന്ന് രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പൊതുമേഖലാ ബാങ്ക്. അതിനാൽ തന്നെ ബാങ്കിന്റെ എല്ലാ മേഖലകളിലും മികച്ച ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ രണ്ടു കമ്പനികളുടെയും ഉപഭോക്താക്കൾക്ക് അത് ഏറെ ഗുണം ചെയ്യുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി പറയുന്നു. ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ എങ്ങനെയാണ് ഈ ഈ കൂടിച്ചേരൽ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുക എന്ന് നോക്കാം.

ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

● ഇനിമുതൽ എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ വിധ ഓണ്ലൈൻ ബാങ്കിങ് ആവശ്യങ്ങളും മൈജിയോ വഴി സാധ്യമാകും.

● രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ എക്കോ സിസ്റ്റം എന്ന നിലയിൽ മൈജിയോ ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോഴുള്ള ഈ പുതിയ കൂടിച്ചേരൽ വഴി ബാങ്കിങ് ആവശ്യങ്ങൾ കൂടെ എളുപ്പം സാധ്യമാകും.

● എസ്ബിഐയുടെ എസ്ബിഐ RewardZ എന്ന ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന സൗകര്യം ഇനിമുതൽ മൈജിയോ വഴി പരിഷ്കരിക്കപ്പെടും. ഇത് രണ്ടുപേർക്കും ഒരേപോലെ ഗുണം ചെയ്യും.

● റിലയൻസ് റീട്ടൈൽ സേവനം വഴി സാധനങ്ങൾ വാങ്ങൽ കൂടുതൽ എളുപ്പമുള്ളതാകും. ബാങ്ക് വഴിയുള്ള വങ്ങലുകൾക്ക് ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം.

 

 

More from GizBot

Best Mobiles in India

English summary
Jio Partners With SBI For Digital Collaboration
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X