ജിയോഫോണ്‍ ബുക്കിങ്ങ് ഓഗസ്റ്റ് 24 മുതല്‍: എങ്ങനെ ബുക്ക് ചെയ്യാം?

Written By:

ജിയോഫോണിനെ കാത്തിരിക്കുകയാണ് ഇപ്പോള്‍ എല്ലാവരും. ജിയോഫോണ്‍ വിപണിയില്‍ എത്തിയതോടെ മറ്റു 4ജി ഫോണുകള്‍ക്ക് തിരിച്ചടിയായി എന്നുളളത് ശരിയാണ്. ജിയോ ഫോണിന്റെ അവതരണത്തോടെ മറ്റു കമ്പനികളും 4ജി ഫീച്ചര്‍ ഫോണുകള്‍ തുച്ഛമായ വിലയില്‍ ഇറക്കാന്‍ തുടങ്ങി.

ജിയോഫോണ്‍ ബുക്കിങ്ങ് ഓഗസ്റ്റ് 24 മുതല്‍: എങ്ങനെ ബുക്ക് ചെയ്യാം?

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്നു മുതല്‍: 40-70% വരെ ഓഫര്‍!

ഓഗസ്റ്റ് 24 മുതല്‍ ജിയോഫോണ്‍ നിങ്ങള്‍ക്കു ബുക്ക് ചെയ്തു തുടങ്ങാം.

ജിയോഫോണ്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാം. ജിയോഫോണ്‍ ലഭിക്കുന്നത് ബുക്കിങ്ങ് മുന്‍ഗണന അനുസരിച്ചാണ്.

ജിയോഫോണ്‍ ബുക്കിങ്ങിനെ കുറിച്ചുളള വിവരങ്ങള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോഫോണ്‍ ബീറ്റ ട്രയല്‍

ഓഗസ്റ്റ് 15നാണ് ജിയോഫോണ്‍ ബീറ്റ ട്രയല്‍ ആരംഭിക്കുന്നത്. എന്നാല്‍ ഫോണ്‍ ബുക്കിങ്ങ് തുടങ്ങുന്നത് ഓഗസ്റ്റ് 24 മുതലും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ജിയോഫോണ്‍ നിങ്ങള്‍ക്കു ബുക്ക് ചെയ്യാം.

എന്തു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു? എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം?

ഓണ്‍ലൈനിലൂടെ എങ്ങനെ ബുക്ക് ചെയ്യാം?

ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാനായി ജിയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അത് എങ്ങനെയാണെന്നു നോക്കാം.

ജിയോ വെബ്‌സൈറ്റു വഴി ബുക്ക് ചെയ്യാം

ജിയോഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനായി 'Keep Me Posted' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷന്‍ പൂരിപ്പിക്കുക

ആപ്ലിക്കേഷന്‍ ഫോമില്‍ നല്‍കിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക. അതായത് നിങ്ങളുടെ പേര്, മേല്‍ വിലാസം, ഈമെയില്‍ ഐഡി, പിന്‍കോഡ് എന്നിങ്ങനെ.

ജിയോ ആപ്പ് വഴി

ഇതു കൂടാതെ ജിയോ ആപ്പു വഴിയും ജിയോഫോണ്‍ നിങ്ങള്‍ക്കു ബുക്ക് ചെയ്യാം. ഈ ആപ്പില്‍ നിങ്ങള്‍ക്ക് പുതിയ ഓപ്ഷനുകള്‍ നല്‍കും. അവിടെ നിങ്ങള്‍ക്ക് ജിയോ ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്.

ഓഫ്‌ലൈനായും ബുക്ക് ചെയ്യാം

ജിയോഫോണ്‍ നിങ്ങള്‍ക്ക് ഓഫ്‌ലൈനായും ബുക്ക് ചെയ്യാം. അടുത്തുളള റിലയന്‍സ് ജിയോ സ്‌റ്റോറിലും ലഭിക്കുന്നു.

പാനസോണിക്അടുത്ത രണ്ടു മാസത്തിനുള്ളിൽ 11 സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio Phone bookings online and offline start on August 24.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot