TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജൂലായ് 20 മുതൽ ജിയോ 'മൺസൂൺ ഹങ്കാമ' ഓഫർ തുടങ്ങുകയാണ്. 501 രൂപ ചിലവിൽ ജിയോ ഫോൺ ലഭ്യമാകുന്നതാണ് ഇതിൽ ഏറ്റവും മികച്ച ഓഫർ. ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഒരു പഴയ ബജറ്റ് ഫോൺ എക്സ്ചേഞ്ച് ആയി നൽകുകയാണെങ്കിൽ 501 രൂപ വരെ കുറവ് വില മാത്രം നൽകി ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഏത് തരത്തിലുള്ള ഫീച്ചർ ഫോണും ജിയോഫോണുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
എന്നുമുതൽ?
ജൂലായ് 20 മുതലാണ് ഈ ഓഫർ ലഭ്യമാകുക. കൃത്യം പറഞ്ഞാൽ ജൂലായ് 20 വൈകിട്ട് 5 മണി മുതൽ ഈ ഓഫർ ആനുകൂല്യത്തിന് കീഴിൽ നിങ്ങളുടെ പഴയ ഏതെങ്കിലും ഫീച്ചർ ഫോൺ നൽകി 501 രൂപയും കൊടുത്ത് പുതിയ ജിയോഫോൺ മാറ്റി വാങ്ങാം. ഓഗസ്റ് 15 മുതലാണ് പുതിയ ജിയോഫോൺ ആളുകൾക്ക് ലഭ്യമായിത്തുടങ്ങുക.
എവിടെ നിന്നെല്ലാം വാങ്ങാം?
ഉപഭോക്താക്കൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി പുതിയ ഫോണുമായി പഴയ ഫോൺ മാറ്റിവാങ്ങാം. നിലവിൽ ഫോൺ വഴിയോ ഓൺലൈൻ ആയോ വാങ്ങാനുള്ള ഒരു സൗകര്യത്തെ കുറിച്ച് ജിയോ എവിടെയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഓഫറുകൾ ലഭിക്കുമോ?
ജിയോഫോൺ 'മൺസൂൺ ഹങ്കാമ' ഓഫർ വഴി എക്സ്ചേഞ്ച് ആയി വാങ്ങുന്നവർക്ക് വാങ്ങുമ്പോൾ കൂടെ പ്രത്യേകിച്ച് ഓഫറുകളൊന്നും തന്നെ കമ്പനി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ ഇത്തരത്തിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക പ്ലാനുകളോ മറ്റൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ പ്രതീക്ഷക്ക് വകയുണ്ട്.
വാങ്ങിക്കഴിഞ്ഞാൽ
എന്തായാലും വാങ്ങിയാൽ ജിയോ സിം നിങ്ങൾക്ക് നിലവിൽ ഉണ്ടെങ്കിൽ അതിട്ട് ഓൺ ഉപയോഗിക്കാം. അല്ലെങ്കിൽ ഒരു ജിയോ സിം വാങ്ങി ആക്റ്റീവ് ചെയ്ത് 49 രൂപയുടെയോ 153 രൂപയുടെയോ റീചാർജ്ജ് ചെയ്യേണ്ടതുണ്ട്. 4ജി ഉണ്ട് എന്ന സവിശേഷതയും ഒപ്പം KaiOS പിന്തുണയോടെയെത്തുന്ന ഒരുപിടി ആപ്പുകളും ജിയോ സേവനങ്ങൾ നേരിട്ട് ഉപയോഗിക്കാനുള്ള കഴിവും ഈ ഫോണിന്റെ പ്രത്യേകതകളാണ്.
പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!