500 രൂപയ്ക്ക് ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ഇന്നു 5PM മുതല്‍: വേഗമാകട്ടേ!

Written By:

നിങ്ങള്‍ ഏവരും കാത്തിരുന്ന ജിയോ 4ജി ഫോണ്‍ പ്രീ-ബുക്കിങ്ങ് ഇന്ന് മുതല്‍. അതായത് ഓഗസ്റ്റ് 24 വൈകുന്നേരം 5 മണിക്ക് 500 രൂപ വീതം നല്‍കി ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്.ബാക്കി 1000 രൂപ ഡലിവറി സമയത്ത് നല്‍കേണ്ടതാണ്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള കമ്പനിക്ക് സ്വന്തമായി നൂറുകണക്കിന് വില്‍പനക്കാരെയാണ് പരിശീലനം നല്‍കുന്നത്. മൊബൈല്‍ സ്‌റ്റോറുകളിലും സംഗീത സ്‌റ്റോറുകളിലുമാണ് ജിയോഫോണ്‍ വന്‍ രീതിയില്‍ ലഭിക്കുന്നത്.

500 രൂപയ്ക്ക് ജിയോ ഫോണ്‍ പ്രീ-ബുക്കിങ്ങ് ഇന്നു 5PM മുതല്‍: വേഗമാകട്ടേ!

ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

പത്ത് കോടി ജിയോ ഫോണുകളാണ് ഈ വര്‍ഷം കമ്പനി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ മൈജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ജിയോയുടെ റീടെയില്‍ ഷോപ്പുകളില്‍ നിന്നോ ഫോണ്‍ ബുക്ക് ചെയ്യാം.

ജിയോഫോണ്‍ ബുക്കിങ്ങിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി നല്‍കേണ്ടത്. ഒരു ആധാര്‍ കാര്‍ഡില്‍ ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുളളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ നിന്നും ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നതല്ല.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ്‌വയര്‍
ശേഖരിച്ചതിനു ശേഷം നിങ്ങള്‍ക്ക് ഒരു ടോക്കണ്‍ ലഭിക്കുന്നതാണ്. ഫോണ്‍ വാങ്ങാന്‍ വരുമ്പോള്‍ ഈ ടോക്കണ്‍ മാത്രം കാണിച്ചാല്‍ മതിയാകും. ആദ്യം ഫോണ്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആദ്യം ഫോണ്‍ ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് 8 ഓറിയോ: നിങ്ങളുടെ ഫോണില്‍ ലഭിക്കാത്തതിനുളള കാരണങ്ങള്‍?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വലിയ സ്‌ക്രീന്‍

വലിയ സ്‌ക്രീനാന് ജിയോഫോണിന്. ജിയോ മീഡിയാ കേബിള്‍ ഉപയോഗിച്ച് ജിയോ ഫോണ്‍ ഏതു ടിവിയിലും കണക്ട് ചെയ്യാം.

6.9 ഇഞ്ച് സ്‌ക്രീന്‍, QVGA സ്‌ക്രീന്‍ റസൊല്യൂഷന്‍ എന്നിവയാണ്.

 

സവിശേഷതകള്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം: KAI OS
സിം സ്ലോട്ട്: സിങ്കിള്‍ സിം
സിം സൈസ്: നാനോ സിം (4FF ടൈപ്പ്)
നിറം : കറുപ്പ്
ബോക്‌സ് കണ്ടന്റ്: ഹാന്‍സെറ്റ്, റിമൂവബിള്‍ ബാറ്ററി, ചാര്‍ജ്ജര്‍ അഡാപ്ടര്‍, ക്വിക് സര്‍വ്വീസ് ഗൈഡ്, വാറന്റി കാര്‍ഡ്, സിം കാര്‍ഡ്

പെര്‍ഫോര്‍മന്‍സ്

പ്രോസസര്‍ (CPU): 1.2GHz ക്വാഡ്‌കോര്‍
ചിപ്‌സെറ്റ്: SPRD 9820A/QC8905
ഗ്രാഫിക്‌സ് (GPU): മാലി-400@512MHz
റാം : 512എംപി

ആസ്വദിക്കാം ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

ബാറ്ററി

കപ്പാസിറ്റി: 2000എംഎഎച്ച്, ലീ-പോ
ടോക്ടൈം: 12 മണിക്കൂര്‍
സ്റ്റാന്‍ഡ്‌ബൈ ടൈം: 15 ദിവസം

സ്‌റ്റോറേജ്

ഇന്റേര്‍ണല്‍ മെമ്മറി: 4ജിബി
എക്‌സ്പാന്‍ഡബിള്‍: 128ജിബി

ക്യാമറ

റിയര്‍ ക്യാമറ: 2എംപി
മുന്‍സ ക്യാമറ: 0.3എംപി
വീഡിയോ റെക്കോര്‍ഡിങ്ങ് ഉണ്ട്

മള്‍ട്ടീമീഡിയ

മ്യൂസിക് പ്ലേയര്‍: MP3, AAc, AAC+, eAAC, AMR, WB-AMR, MIDI, OGG
വയര്‍ലെസ് എഫ്എം റേഡിയോ
വീഡിയോ പ്ലേയര്‍
ലൗഡ് സ്പീക്കര്‍
അലേര്‍ട്ട് ടൈപ്പ്: റിങ്ങ്‌ടോണ്‍+ വൈബ്രേഷന്‍

കണക്ടിവിറ്റി

ഓപ്പറേറ്റിങ്ങ് ഫ്രീക്വന്‍സി: BAND3(1800)/BAND5(850)LTE-TDD BAND40(2300)
4ജി
വൈഫൈ
എന്‍എഫ്‌സി
ഇമെയില്‍ സപ്പോര്‍ട്ട്

ഭാഷകള്‍

22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു. ജിയോ ആപ്‌സ്, ജിയോ സിനിമ, ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോഎക്‌സ്പ്രസ് ന്യൂസ് എന്നിവയും ഉണ്ട്.

മറ്റു സവിശേഷതകള്‍

വോയിസ് അസിസ്റ്റന്റ്
ജിയോമീഡിയാകേബിള്‍
ടോര്‍ച്ച്
കണക്ട് ഇംപോര്‍ട്ട് വയ ജിമെയില്‍

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ പദ്ധതികള്‍ നോക്കൂ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The pre-booking for the 4G feature phone starts 5:30 pm at the company’s own retail stores, website and the Jio App.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot