501 രൂപക്ക് ജിയോഫോൺ; വാങ്ങുംമുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ!

By Shafik
|

501 രൂപക്ക് ജിയോഫോൺ എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാകുന്ന പുതിയ പദ്ധതി ജിയോ അവതരിപ്പിച്ചിരിക്കുകയാണല്ലോ. ജിയോഫോൺ എന്നത് ഒരു ബജറ്റ് ഫോൺ മാത്രമാണ് എങ്കിലും അതിലുള്ള സവിശേഷതകൾ കൊണ്ടും അതിന്റെ സ്വീകാര്യത കൊണ്ടും ഇന്നും ഏറെ ആളുകൾ ഉപയോഗിക്കുന്ന ഇനിയും വാങ്ങാൻ പോകുന്ന ഒരു മോഡലാണ്.

 

501 രൂപ മാത്രം മതിയോ?

501 രൂപ മാത്രം മതിയോ?

ഇപ്പോൾ ജിയോ മൺസൂൺ ഹങ്കാമ എന്ന പേരിൽ നിങ്ങളുടെ പഴയ ബജറ്റ് ഫോണുകൾ മാറ്റി നൽകിയാൽ ഒപ്പം 501 രൂപയും കൂടെ കൊടുത്താൽ ജിയോഫോൺ ലഭ്യമാക്കുന്ന ഒരു ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ നിങ്ങൾ ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങളുണ്ട്. അത് മനസ്സിലാക്കാതെ ചാടി ഫോൺ വാങ്ങാൻ പുറപ്പെടരുത്. എന്തൊക്കെ ശ്രദ്ധിക്കണം എത്ര രൂപ മൊത്തം അടയ്ക്കണം എന്നിവയെല്ലാം തന്നെ ഇവിടെ നിന്നും മനസ്സിലാക്കാം.

ജിയോഫോൺ 2 അല്ല, ജിയോഫോൺ 1 ആണ് ലഭിക്കുക

ജിയോഫോൺ 2 അല്ല, ജിയോഫോൺ 1 ആണ് ലഭിക്കുക

കുറച്ചു ദിവസം മുമ്പാണ് ജിയോ തങ്ങളുടെ ജിയോഫോൺ 2 അവതരിപ്പിച്ചത്. ഇതിനോട് അനുബന്ധിച്ച് തന്നെ ജിഫോൺ ആദ്യ മോഡൽ അതായത് നമുക്ക് ജിയോഫോൺ 1 എന്ന് വിളിക്കാവുന്ന മോഡൽ ഇപ്പോൾ എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ഇവിടെ പലരും ഇപ്പോഴും ധരിച്ചിട്ടുള്ളത് ജിയോഫോൺ 2 ആണ് ഓഫറിൽ ലഭ്യമാകുക എന്നതാണ്. അതിനാൽ തന്നെ ഈ കാര്യം ആദ്യം മനസ്സിൽ വെക്കുക. രണ്ടാമത്തെ വേർഷൻ അല്ല, ആദ്യ മോഡലാണ് നിങ്ങൾക്ക് ഓഫറിൽ ലഭിക്കുക.

501 രൂപ മാത്രം പോരാ..
 

501 രൂപ മാത്രം പോരാ..

ഇവിടെയാണ് പലർക്കും സംശയം വന്നിട്ടുള്ളത്. 501 രൂപ മാത്രം കൊടുത്താൽ മതിയോ അതോ വേറെ എന്തെങ്കിലും കൊടുക്കേണ്ടതുണ്ടോ? നമുക്ക് നോക്കാം. ഫോണിന് വില വരുന്നത് 1500 രൂപയാണ്. എന്നാൽ നിങ്ങളുടെ പഴയ ഏതെങ്കിലും വർക്ക് ചെയ്യുന്ന ഫീച്ചർ ഫോൺ കൊടുത്ത് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ ഫോണിന്റെ വിലയായി നിങ്ങൾ 501 രൂപ കൊടുത്താൽ മതി. എന്നാൽ അതോടൊപ്പം തന്നെ 6 മാസത്തേക്കുള്ള പ്രീപെയ്ഡ് റീചാർജ്ജ് ആയി 594 രൂപ നിങ്ങൾ മുൻകൂട്ടി കൊടുക്കുകയും വേണം.

മൊത്തം 1094 രൂപ

മൊത്തം 1094 രൂപ

501 രൂപയാണ് എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഫോണിന്റെ വില വരുന്നത് എങ്കിലും 594 രൂപയുടെ പ്ലാൻ കൂടെ ചെയ്യേണ്ടതുണ്ട്. പ്ലാൻ പ്രകാരം ഓരോ മാസവും 99 രൂപ എന്ന നിലയിലാണ് ചാർജ്ജ് ഈടാക്കുന്നത്. ഈ പ്ലാൻ പ്രകാരം പ്രതിദിനം 500 എംബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 300 മെസ്സേജുകൾ എന്നിവ ലഭിക്കും.

6 ജിബി അധിക ഡാറ്റ നൽകുന്ന 101 രൂപ വൗച്ചർ

6 ജിബി അധിക ഡാറ്റ നൽകുന്ന 101 രൂപ വൗച്ചർ

ഈ ഓഫറിന് പുറമെയായി എക്സ്ചേഞ്ച് ഓഫർ പ്രകാരം ഉപഭോകതാക്കൾക്ക് 101 രൂപയുടെ ഒരു വൗച്ചർ കൂടെ ലഭിക്കും. ഇത് പ്രകാരം 6 ജിബി അധിക 4ജി ഡാറ്റ കൂടെ ലഭ്യമാകും.

കൊടുക്കുന്ന 501 തിരിച്ചുകിട്ടും

കൊടുക്കുന്ന 501 തിരിച്ചുകിട്ടും

ജിഫോണിന് വിലയായി 501 രൂപ നിങ്ങൾ അടയ്ക്കുന്നുണ്ടെങ്കിലും അത് മൂന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചുകൊടുക്കുകയാണെങ്കിൽ 501 രൂപ തിരികെ നൽകുമെന്നും ജിയോ അവകാശപ്പെടുന്നുണ്ട്. എന്തായാലും മൂന്ന് വര്ഷമൊക്കെ കഴിഞ്ഞു ഫോൺ തിരിച്ചുകൊടുക്കാൻ പറ്റുമോ എന്നതൊക്കെ നമ്മുടെ ചിന്തക്ക് വിടാമെങ്ങിലും ഓഫർ പ്രകാരം ഈ ആനുകൂല്യവും ലഭ്യമാണ്. ഇതുകൂടാതെ പോർട്ട് ചെയുന്ന ഉപഭോക്താക്കൾക്കുള്ള 49 രൂപയുടെയും 153 രൂപയുടെയും ഓഫറുകളും ലഭ്യമാണ്.

കൊടുക്കുന്ന ഫോൺ എങ്ങനെയുള്ളതായിരിക്കണം?

കൊടുക്കുന്ന ഫോൺ എങ്ങനെയുള്ളതായിരിക്കണം?

2015 ജനുവരി 1ന് ശേഷം വാങ്ങിയ 2ജി, 3ജി, 4ജി എന്നിങ്ങനെയുള്ള ഏത് ഫീച്ചർ ഫോണും നിങ്ങൾക്ക് ഇവിടെ ഓഫറിൽ മാറ്റാൻ പറ്റും. ഫോണിന് എന്തെങ്കിലും പ്രശ്നങ്ങളോ പൊട്ടലുകളോ ഉണ്ടാകാൻ പാടില്ല. ഒപ്പം ഫോൺ ചാർജ്ജറും ബാറ്ററിയും ഉണ്ടായിരിക്കുകയും വേണം.

എവിടെ നിന്നും വാങ്ങാം?

എവിടെ നിന്നും വാങ്ങാം?

ഉപഭോക്താക്കൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി പുതിയ ഫോണുമായി പഴയ ഫോൺ മാറ്റിവാങ്ങാം. ഇതുകൂടാതെ മറ്റു റീറ്റെയ്ൽ ഷോപ്പുകളിലും സൗകര്യം ലഭ്യമാകും.

ജിയോഫോൺ സവിശേഷതകൾ

ജിയോഫോൺ സവിശേഷതകൾ

6.9 ഇഞ്ച് സ്‌ക്രീന്‍, QVGA സ്‌ക്രീന്‍ റസൊല്യൂഷന്‍
ഓപ്പറേറ്റിങ്ങ് സിസ്റ്റം: KAI OS
സിം സ്ലോട്ട്: സിങ്കിള്‍ സിം
സിം സൈസ്: നാനോ സിം (4FF ടൈപ്പ്)
നിറം : കറുപ്പ്
ബോക്‌സ് കണ്ടന്റ്: ഹാന്‍സെറ്റ്, റിമൂവബിള്‍ ബാറ്ററി, ചാര്‍ജ്ജര്‍ അഡാപ്ടര്‍, ക്വിക് സര്‍വ്വീസ് ഗൈഡ്, വാറന്റി കാര്‍ഡ്, സിം കാര്‍ഡ്
പ്രോസസര്‍ (CPU): 1.2GHz ക്വാഡ്‌കോര്‍
ചിപ്‌സെറ്റ്: SPRD 9820A/QC8905
ഗ്രാഫിക്‌സ് (GPU): മാലി-400@512MHz
റാം : 512എംബി
ബാറ്ററി കപ്പാസിറ്റി: 2000എംഎഎച്ച്, ലീ-പോ
ടോക്ടൈം: 12 മണിക്കൂര്‍
സ്റ്റാന്‍ഡ്‌ബൈ ടൈം: 15 ദിവസം
ഇന്റേര്‍ണല്‍ മെമ്മറി: 4ജിബി
എക്‌സ്പാന്‍ഡബിള്‍: 128ജിബി
റിയര്‍ ക്യാമറ: 2എംപി
മുന്‍ ക്യാമറ: 0.3എംപി
മ്യൂസിക് പ്ലേയര്‍: MP3, AAc, AAC+, eAAC, AMR, WB-AMR, MIDI, OGG
വയര്‍ലെസ് എഫ്എം റേഡിയോ
വീഡിയോ പ്ലേയര്‍
ലൗഡ് സ്പീക്കര്‍
അലേര്‍ട്ട് ടൈപ്പ്: റിങ്ങ്‌ടോണ്‍+ വൈബ്രേഷന്‍
ഓപ്പറേറ്റിങ്ങ് ഫ്രീക്വന്‍സി: BAND3(1800)/BAND5(850)LTE-TDD BAND40(2300)
4ജി
വൈഫൈ
എന്‍എഫ്‌സി
ഇമെയില്‍ സപ്പോര്‍ട്ട്
22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണ
ജിയോ ആപ്‌സ്, ജിയോ സിനിമ, ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോഎക്‌സ്പ്രസ് ന്യൂസ് പിന്തുണ
വോയിസ് അസിസ്റ്റന്റ്
ജിയോമീഡിയാകേബിള്‍
ടോര്‍ച്ച്

ഇനി ജിയോഫോൺ 2വിനെ കുറിച്ച് അറിയേണ്ടവർക്ക് താഴെയുള്ളത് വായിക്കാം.

ജിയോ ഫോണ്‍ 2: നിങ്ങളുടെ സംശയവും അതിനുളള ഉത്തരവും ജിയോ ഫോണ്‍ 2: നിങ്ങളുടെ സംശയവും അതിനുളള ഉത്തരവും

#. ജിയോഫോണ്‍ 2ന്റെ സവിശേഷതകള്‍ എന്തെല്ലാം?

#. ജിയോഫോണ്‍ 2ന്റെ സവിശേഷതകള്‍ എന്തെല്ലാം?

. ഡിസ്‌പ്ലേ : 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ

. പ്രോസസര്‍ : 1.2GHz ഡ്യുവല്‍ കോര്‍

. റാം : 512എംബി

. സ്‌റ്റോറേജ് : 4ജിബി, 124ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. പ്രൈമറി ക്യാമറ : 2എംപി

. സെക്കന്‍ഡറി ക്യാമറ : 0.3എംപി

. ഓപ്പറേറ്റിംഗ് സിസ്റ്റം : KaiOS

. ബാറ്ററി : 2000എംഎഎച്ച്

. വില 2,999 രൂപ

#. ഏതു പ്രോസസര്‍ ആണ് ജിയോഫോണ്‍ ഉപയോഗിക്കുന്നത്?

1.2GHz ഡ്യുവല്‍-കോര്‍ പ്രോസസറാണ് ജിയോഫോണ്‍ 2ന്. എന്നാല്‍ ജിയോഫോണ്‍ 2ന്റെ മോഡല്‍ നമ്പറിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

#. ജിയോഫോണ്‍ 2ന്റെ റാം?

കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്‌

ജിയോഫോണ്‍ 2ന് 512എംപി റാമാണുളളത്.

#. ജിയോഫോണ്‍ 2ന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി എത്രയാണ്?

4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ജിയോഫോണ്‍ 2ന്.

#. ജിയോഫോണ്‍ 2ന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ടോാ?

അതേ, 128ജിബി വരെ എസ്ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ജിയോഫോണ്‍ 2ന് ഉണ്ട്.

#. ജിയോഫോണ്‍ 2ന് ഡ്യുവല്‍ ക്യാമറകളാണോ?

അല്ല, ഈ ഫോണിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പില്ല.


#. ജിയോഫോണ്‍ 2ന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടോ?

ഇല്ല, ഈ ഫോണിന് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ല.

 

സോഫ്റ്റ്‌വയര്‍

സോഫ്റ്റ്‌വയര്‍

#. ജിയോഫോണിന്റെ ഓപ്പറേറ്റിംഗ് സോഫ്റ്റ്വയര്‍ ഏതാണ്?

സ്മാര്‍ട്ട്ഫീച്ചര്‍ ഫോണുകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത KaiOS ആണ് ജിയോഫോണ്‍ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്.

#. ആന്‍ഡ്രോയിഡ് ആപ്‌സുകളെ ജിയോഫോണ്‍ 2 പിന്തുണയ്ക്കുന്നുണ്ടോ?

ഇല്ല, ആന്‍ഡ്രോയിഡ് ആപ്‌സുകളെ ജിയോ ഫോണ്‍ 2 പിന്തുണയ്ക്കുന്നില്ല.

#. ജിയോഫോണ്‍ 2ല്‍ വോയിസ് അസിസ്റ്റന്റ് ഉണ്ടോ?

അതേ, ജിയോഫോണ്‍ 2 ഗൂഗിള്‍ അസിസ്റ്റന്റോടു കൂടിയാണ് എത്തിയിരിക്കുന്നത്. അസിസ്റ്റന്റ് ലോഞ്ച് ചെയ്യാനായി പ്രത്യേക ബട്ടണും ഫോണിലുണ്ട്.

#. ജിയോഫോണ്‍ 2ന്‌ വീഡിയോകോള്‍ പിന്തുണയുണ്ടോ?

അതേ, 0.3എംപി മുന്‍ ക്യാമറ ഉപയോഗിച്ച് ജിയോഫോണ്‍ 2 വീഡിയോ കോള്‍ പിന്തുണ നല്‍കുന്നുണ്ട്.

#. ജിയോഫോണ്‍ 2ന് ആപ്പ് സ്‌റ്റോര്‍ ഉണ്ടോ?

അതേ, ജിയോസ്‌റ്റോര്‍ എന്നു പറയുന്ന ആപ്പ് സ്‌റ്റോര്‍ ജിയോഫോണിന് ഉണ്ട്.

#. ജിയോഫോണ്‍ 2ന് വാട്ട്‌സാപ്പ് പിന്തുണയുണ്ടോ?

അതേ, ജിയോഫോണ്‍ 2 വാട്ട്‌സാപ്പ് പിന്തുണയുണ്ട്.

#. ജിയോഫോണ്‍ 2 പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നുണ്ടോ?

അതേ, 24 പ്രാദേശിക ഭാഷകള്‍ ജിയോഫോണ്‍ 2 പിന്തുണയ്ക്കുന്നുണ്ട്.

#. ജിയോഫോണ്‍ 2 ഗൂഗിള്‍ ആപ്‌സുകള്‍ പിന്തുണയ്ക്കുന്നുണ്ടോ?

എല്ലാ ഗൂഗിള്‍ ആപ്‌സുകളും ജിയോഫോണ്‍ 2 പിന്തുണയ്ക്കുന്നില്ല, എങ്കിലും ചില ആപ്‌സുകളായ ഗൂഗിള്‍ മാപ്‌സ്, അസിസ്റ്റന്റ്, സര്‍ച്ച് എന്നിവ പിന്തുണയ്ക്കുന്നു.

ബാറ്ററി

ബാറ്ററി

#. ജിയോഫോണ്‍ 2ന്റെ ബാറ്ററി കപ്പാസിറ്റി എത്രയാണ്?

2,000എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണ്‍ 2ന്റെ കപ്പാസിറ്റി.

#. എത്രത്തോളം ബാറ്ററി ദൈര്‍ഘ്യമാണ് ജിയോഫോണ്‍ 2ല്‍?

360 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമാണ് ജിയോഫോണ്‍ 2ല്‍.

#. ജിയോഫോണ്‍ 2 ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നുണ്ടോ?

ഇല്ല, ഈ ഫോണ്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നില്ല.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

#. ജിയോഫോണ്‍ 2ന്റെ ഡിസ്‌പ്ലേ സൈസ് എത്രയാണ്?

2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ 320X240 റിസൊല്യൂഷനാണ് ജിയോഫോണ്‍ 2ന്.


#. ജിയോഫോണ്‍ 2ന് എച്ച്ഡി ഡിസ്‌പ്ലേ ആണോ?

അല്ല, QVGA ഡിസ്‌പ്ലേ ആണ് ജിയോഫോണ്‍ 2ന്.


#. ജിയോഫോണ്‍ 2ന് ടച്ച് സ്‌ക്രീന്‍ ഉണ്ടോ?


ഇല്ല, ജിയോഫോണ്‍ 2ന് ടച്ച് സ്‌കീന്‍ ഇല്ല.

കണക്ടിവിറ്റി

കണക്ടിവിറ്റി

#. ജിയോഫോണ്‍ 2 ഡ്യുവല്‍ സിം പിന്തുണ നല്‍കുന്നുണ്ടോ?

അതേ, ജിയോഫോണ്‍ 2 ഡ്യുവല്‍ സിം പന്തുണ നല്‍കുന്നുണ്ട്.

#. ജിയോഫോണ്‍ 2ന് USB-C പോര്‍ട്ട് ഉണ്ടോ?

ഇല്ല, ഈ ഫോണിന് മൈക്രോ യുഎസ്ബി പോര്‍ട്ട് ആണ്.

#. NFC പിന്തുണ ജിയോഫോണ്‍ 2ന് ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

അതേ, ജിയോഫോണ്‍ 2 എത്തിയിരിക്കുന്നത് NFC പിന്തുണയോടു കൂടിയാണ്.

#. ജിയോഫോണ്‍ 2ന് GPS പിന്തുണയുണ്ടോ?

അതേ, നാവിഗേഷനും ലൊക്കേഷന്‍ ഷെയറിംഗിനുമായി ജിയോഫോണ്‍ 2ന് GPS പിന്തുണ ഉണ്ട്.

#. ജിയോഫോണ്‍ 2ന് വൈഫൈ പിന്തുണ ഉണ്ടോ?

അതേ, ജിയോഫോണ്‍ 2 എത്തിയിരിക്കുന്നത് 802.11b/g/n വൈഫൈ പിന്തുണയോടു കൂടിയാണ്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

#. ജിയോഫോണ്‍ 2ന്റെ വില എത്രയാണ്?

ജിയോഫോണ്‍ 2ന്റെ വില 2,999 രൂപയാണ്.

#. ജിയോഫോണ്‍ 2 എപ്പോഴാണ് വില്‍പനയ്ക്ക് എത്തുന്നത്?

ഓഗസ്റ്റ് 15നാണ് ജിയോഫോണ്‍ 2 വില്‍പനയ്ക്ക് എത്തുന്നത്.

#. ജിയോഫോണ്‍ 2 എവിടെ നിന്നും എനിക്കു വാങ്ങാം?

ഈ ഫോണ്‍ നിങ്ങള്‍ക്ക് റിലയന്‍സ് ജിയോ വെബ്‌സൈറ്റില്‍ നിന്നും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും വാങ്ങാം.

Best Mobiles in India

English summary
Jio Phone Rs 501 Exchange offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X