Home
News

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!

By Asha Sreejith

കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു ജിയോ ഫോണ്‍ ആദ്യ ഘട്ട പ്രീ ബുക്കിങ്ങ് ആരംഭിച്ചത്. എന്നാല്‍ രണ്ടാം ഘട്ട പ്രീ ബുക്കിങ്ങ് ദീപാവലിക്കു ശേഷം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നു അതായത് ആദ്യ ബുക്കിങ്ങിലെ ആറു മില്ല്യന്‍ ഫോണുകള്‍ വിറ്റഴിച്ചതിനു ശേഷം.

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!

രണ്ടാം ഘട്ട ബുക്കിംങ്ങ് ഓഗസ്റ്റ് അവസാന ആഴ്ചയോ അല്ലെങ്കില്‍ സെപ്‌സംബര്‍ ആദ്യത്തെ ആഴ്ച രണ്ടാം ഘട്ട ബുക്കിങ്ങ് ആരംഭിക്കും. ഓഗസ്റ്റില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കാതെ പോയത്. പ്രീ-ബുക്കിങ്ങ് റെക്കോര്‍ഡ് പിന്നിട്ടതോടെ ഓണ്‍ലൈന്‍ പ്രീ-ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തി വയ്ക്കുകയായിരുന്നു.

1500 രൂപയ്ക്കായിരുന്നു ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നത്. അതില്‍ പ്രീ-ബുക്കിങ്ങ് സമയത്ത് 500 മാത്രം നല്‍കി ഫോണ്‍ ബുക്ക് ചെയ്താല്‍ മതി. 1500 രൂപ നിങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിനുളളില്‍ തന്നെ തിരിച്ചു നല്‍കുന്നതാണ്.

എന്നാല്‍ ജിയോ ഫോണിന്റെ രണ്ടാം ഘട്ട ബുക്കിങ്ങില്‍ കുറച്ചു വ്യത്യാസം ഉണ്ട്. റീഫണ്ട് സ്‌കീമില്‍ കമ്പനി കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ പുതിയ സ്‌കീം പ്രകാരം ജിയോ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആദ്യ വര്‍ഷം തന്നെ ഫോണ്‍ തിരികെ നല്‍കിയാല്‍ 500 രൂപ റീഫണ്ട് നല്‍കുന്നതാണ്. എന്നാല്‍ അവര്‍ 1500 രൂപയ്ക്ക് ആ വര്‍ഷം റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

1500 രൂപയ്ക്ക് ഒരു വര്‍ഷം റീച്ചാര്‍ജ്ജ് ചെയ്താല്‍ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തന്നെ പ്ലാനുകള്‍ തിരഞ്ഞെടുക്കാം.

അതു പോലെ തന്നെ രണ്ടാം വര്‍ഷം ഫോണ്‍ തിരിച്ചു നല്‍കിയാല്‍ ഉപഭോക്താവിന് 1000 രൂപ തിരികെ നല്‍കും. അങ്ങനെ മൂന്നാം വര്‍ഷം മുഴുവന്‍ തുകയായ 1500 രൂപയും തിരികെ നല്‍കും. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ചെറിയ പട്ടണങ്ങളില്‍ ജിയോ ഫോണ്‍ വില്‍പന ആരംഭിച്ചു തുടങ്ങി.

ശനിയാഴ്ച മുതല്‍ മെട്രോ നഗരങ്ങളില്‍ ഷിപ്പ്‌മെന്റ് ആരംഭിച്ചു. ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതകള്‍ ഇതൊക്കെയാണ്, 2.5 ഇഞ്ച് വിജിഎ ഡിസ്‌പ്ലേ, 2000എംഎഎച്ച് ബാറ്ററി, മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, യുഎസ്ബി പോര്‍ട്ട് എന്നിവ പ്രധാന സവിശേഷതകളാണ്.

Best Mobiles in India

English summary
Jio Phone pre-bookings are said to begin after Diwali.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X