Home
News

അംബാനി ഫാൻസി നമ്പർ വിട്ടൊരു കളിയില്ല! കൈ നിറയെ ആനൂകൂല്യങ്ങളുള്ള 3999 രൂപയുടെ വാർഷിക പ്ലാനുമായി ജിയോ

48 കോടി ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ, വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന ആകർഷകമായ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. കമ്പനി അതിൻ്റെ റീചാർജ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട് എങ്കിലും, ഉപയോക്താക്കൾക്ക് പണത്തിന് വലിയ മൂല്യം നൽകുന്ന ചില മികച്ച റീചാർജ്ജ് ഓപ്ഷനുകൾ ജിയോ ഇപ്പോഴും നൽകുന്നു. അത്തരം ഒരു പ്ലാൻ ആണ് 3999 രൂപയുടെ വാർഷിക റീചാർജ് പ്ലാൻ. ഉപയോക്താക്കൾക്ക് ഒരു വർഷം മുഴുവനും തടസ്സമില്ലാത്ത സേവനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ഈ പ്ലാൻ ഉറപ്പാക്കുന്നു. ഇത് പ്രതിമാസ റീചാർജുകളുടെ ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

ജിയോയുടെ 3999 രൂപയുടെ വാർഷിക പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം. വർഷത്തിൽ 365 ദിവസത്തേക്ക് ഇനി റീചാർജ് തടസ്സങ്ങളൊന്നുമില്ലാതെ ആസ്വദിക്കാൻ ആകും. ജിയോയുടെ 3999 രൂപയുടെ റീചാർജ് പ്ലാൻ കമ്പനിയുടെ വാർഷിക പ്ലാൻ ഓഫറുകളുടെ ഭാഗമാണ്. ഇത് ദീർഘകാലത്തേക്ക് വിപുലമായ ആനുകൂല്യങ്ങൾ നൽകുന്നു.

കൈ നിറയെ ആനൂകൂല്യങ്ങളുള്ള 3999 രൂപയുടെ വാർഷിക പ്ലാനുമായി ജിയോ

ഒറ്റയടിക്ക് 3999 രൂപ അടയ്ക്കുന്നത് ഒരുപാട് വില ഉള്ളതായി തോന്നിയേക്കാം. എന്നാൽ 365 ദിവസങ്ങളിൽ അത് നൽകുന്ന മൂല്യം സമാനതകൾ ഇല്ലാത്തതാണ്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗ് വാഗ്ദാനം ചെയ്യുന്നു. അത് കൊണ്ട് തന്നെ, ടോക്ക് ടൈം തീരുന്നതിനെ കുറിച്ച് ഉപയോക്താക്കൾ വിഷമിക്കേണ്ടതില്ല.

കോളിംഗിന് പുറമേ, പ്ലാനിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസ് ഉൾപ്പെടുന്നു. എസ്എംഎസ് കാലത്തേക്ക് തിരിച്ച് പോകാൻ ഈ ആനൂകൂല്യം ഉപയോക്താക്കളെ പ്രേരിപ്പിക്കും. അതായത് 6500 എസ്എംഎസ് വർഷം മുഴുവനും അയക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. വലിയ ഡാറ്റ അലവൻസും ഈ പ്ലാനിൽ ലഭ്യമാണ്.

പ്രതിദിനം 2.5 ജിബി + അൺലിമിറ്റഡ് 5ജി ഡാറ്റ ആണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. 3,999 രൂപയുടെ പ്ലാൻ വലിയ അളവിൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമാണ്. ജിയോ 365 ദിവസങ്ങളിൽ 912.5 ജിബി ഹൈ-സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നേരത്തെ പറഞ്ഞത് പോലെ പ്രതിദിന പരിധി 2.5 ജിബി ആണ് എന്നത് മറക്കരുത്.

ജിയോയുടെ 5ജി നെറ്റ്‌വർക്ക് കവറേജ് ഉള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക്, ഈ പ്ലാനിൽ അൺലിമിറ്റഡ് ട്രൂ 5ജി ഡാറ്റ ഉൾപ്പെടുന്നതിനാൽ, ഡാറ്റ പരിധികളെ കുറിച്ച് ആകുലപ്പെടാതെ ഉപയോക്താക്കളെ സ്ട്രീം ചെയ്യാനും ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും പ്രാപ്‌തമാക്കുന്നതിനാൽ ഈ ആനുകൂല്യങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ഇതൊന്നും കൂടാതെ സൗജന്യ ഒടിടി (OTT) സബ്‌സ്‌ക്രിപ്‌ഷൻ അധിക ആനുകൂല്യങ്ങളിൽ ഒന്നാണ്. ജിയോയുടെ 3,999 രൂപയുടെ പ്ലാനിൽ നിരവധി മൂല്യവർധിത സേവനങ്ങളും ഉണ്ട്. ഉപയോക്താക്കൾക്ക് സൗജന്യ ഫാൻ കോഡ് സബ്‌സ്‌ക്രിപ്‌ഷൻ, ഒടിടി സ്‌ട്രീമിംഗിനായി ജിയോ സിനിമയിലേക്ക് ഉള്ള ആക്‌സസ്, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് ഉള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ലഭിക്കും.

കൂടാതെ, അൺലിമിറ്റഡ് കോളുകൾ മുതൽ എന്റർടൈൻമെന്റ് വരെ ഒറ്റ റീചാർജിൽ വാഗ്ദാനം ചെയ്യുന്നതിലൂടെ ഈ അധിക ആനുകൂല്യങ്ങൾ ഈ പ്ലാനിനെ സമ്പൂർണ്ണ എന്റർടൈൻമെന്റ്, ടെലികോം പാക്കേജാക്കി മാറ്റുന്നു. നിങ്ങൾ ഈ ആനൂകൂല്യങ്ങൾ എല്ലാം ഉപയോഗിക്കാൻ സാധ്യത ഉള്ളവർ ആണെങ്കിൽ തീർച്ചയായും വാർഷിക പ്ലാൻ നിങ്ങൾക്ക് ഗുണം ചെയ്യും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Know more about Jio's Rs 3999 annual plan. Enjoy uninterrupted recharge for 365 days a year. Jio's Rs 3,999 recharge plan is part of the company's annual plan offerings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X