Home
News

5ജി കിട്ടിയാൽ പിന്നെ ഡാറ്റ തീരുമെന്ന പേടി വേണ്ട; അറിഞ്ഞിരിക്കാം ഈ പ്ലാനുകളെക്കുറിച്ച് | Jio

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ Reliance Jio, ധാരാളം ഡാറ്റ ഉപയോഗിക്കുന്നവർക്ക് ചേരുന്ന നിരവധി പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. അത്യാവശ്യം ഡാറ്റ ഉപയോഗം കൂടുതൽ ഉള്ളവർക്ക് ചേരുന്ന ഓഫറുകളാണ് 2.5 ജിബി ഡാറ്റ പ്ലാനുകൾ. ജിയോയുടെ 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകളെക്കുറിച്ചറിയാൻ തുട‍ർന്ന് വായിക്കുക.

ദിവസവും 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ നൽകുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ ഓഫർ ചെയ്യുന്നത്. ഇത്തരത്തിലുള്ള ഹെവി ഡാറ്റ പ്ലാനുകൾ എല്ലാവർക്കും അനുയോജ്യമല്ലെന്നതും നാം ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഭാരിച്ച ഡാറ്റ ആവശ്യങ്ങൾ ഉള്ള മിക്കവാറും യൂസേഴ്സും ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ വളരെക്കുറച്ച് ആളുകൾ മാത്രമാണ് ഇത് പോലെയുള്ള ഓഫറുകൾ സെലക്റ്റ് ചെയ്യുന്നത്.

5ജി കിട്ടിയാൽ പിന്നെ ഡാറ്റ തീരുമെന്ന പേടി വേണ്ട

എന്നാൽ എല്ലായിടത്തും ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകണമെന്നില്ല. ഈ മേഖലകളിൽ താമസിക്കുന്ന ആളുകൾക്ക് 2.5 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ വളരെ ഉപയോഗപ്രദമാണ് താനും. ഇനി പ്രതിദിനം 2.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന നാല് ജിയോ പ്രീപെയ്ഡ് പ്ലാനുകളും നമ്മുക്ക് പരിചയപ്പെടാം. ഈ ഓഫറുകൾ നൽകുന്ന മറ്റ് ആനുകൂല്യങ്ങളും വാലിഡിറ്റിയുമെല്ലാം ചുവടെ നൽകിയിട്ടുണ്ട്.

2,999 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ : ജിയോ ഓഫർ ചെയ്യുന്ന ലോങ്ടേം വാലിഡിറ്റി പ്ലാനുകളിൽ ഒന്നാണിത്. 388 ( 365 + 23 ) ദിവസത്തെ വാലിഡിറ്റിയാണ് 2,999 രൂപയുടെ പ്ലാനിനുള്ളത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താത്പര്യമില്ലാത്ത യൂസേഴ്സിന് ഏറ്റവും അനുയോജ്യമായ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്. 2.5 ജിബി ഡെയിലി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

5ജി കിട്ടിയാൽ പിന്നെ ഡാറ്റ തീരുമെന്ന പേടി വേണ്ട

75 ജിബി ബോണസ് ഡാറ്റയും 2,999 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നു. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കും ഈ പ്ലാൻ ആക്സസ് നൽകുന്നു.

2,023 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ : ജിയോയുടെ മറ്റൊരു ലോങ് ടേം പ്രീപെയ്ഡ് ഓഫർ. 252 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസും യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കും പ്ലാൻ ആക്സസ് നൽകുന്നു.

899 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 90 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഈ മിഡ് റേഞ്ച് പ്രീപെയ്ഡ് പ്ലാനും ഡെയിലി 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയെല്ലാം 899 രൂപ വിലയുള്ള പ്ലാനിൽ ലഭ്യമാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നിങ്ങനെയുള്ള ആപ്പുകളിലേക്കും ആക്സസ് ലഭിക്കും.

349 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : 30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനും പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ലോങ് ടേം പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ ആഗ്രഹമില്ലാത്തവർക്ക് അനുയോജ്യമായ ഓപ്ഷനുകളിൽ ഒന്നാണിത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നിങ്ങനെയുള്ള ആപ്പുകളിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Reliance Jio, the country's largest telecom company, offers a range of plans that suit heavy data users. 2.5 GB data plans are offered for those who need more data usage. Jio offers four prepaid plans that provide 2.5 GB of high-speed data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X