നേട്ടം സമ്മാനിക്കുന്ന സുഹൃത്ത്! ജിയോയുടെ മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഇതാ
ഇന്ത്യൻ ടെലിക്കോം രംഗത്ത് ഇത് ജിയോ(JIO)യുടെ കാലമാണ്. ഏതു വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് ജിയോയുടെ പേരാണ് കാണാൻ സാധിക്കുക. സേവനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ മറ്റ് കമ്പനികളെ പിന്തള്ളി ഈ നേട്ടം കൈവരിക്കാൻ ജിയോയെ സഹായിച്ചത് ഉപയോക്താക്കൾക്ക് നൽകിയ മികച്ച സേവനമാണ്. കുറഞ്ഞ നിരക്കിൽ മറ്റുള്ളവർ നൽകുന്നതിനേക്കാൾ നേട്ടം ഉപയോക്താക്കൾക്ക് നൽകാൻ ജിയോ തയാറായി.

ആനുകൂല്യങ്ങളുടെ സമ്പന്നത സാധാരണക്കാരെ ഉൾപ്പെടെ ജിയോയുമായി അടുപ്പിച്ചു. പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വിഭാഗങ്ങളിൽ ജിയോയുടെ പ്ലാനുകൾക്ക് ആരാധകരും ആവശ്യക്കാരും ഏറെയുണ്ട്. ഓരോ വ്യക്തിക്കും അവർക്ക് അനുയോജ്യമായ വിധത്തിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന അനേകം പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് ജിയോയുടെ പ്രത്യേകത. ഇപ്പോൾ ഡാറ്റ കുറഞ്ഞ നിരക്കിൽ ലഭ്യമാകാൻ തുടങ്ങിയതോടെ ഓൺലൈനിൽ വീഡിയോ കാണുന്നത് ഉൾപ്പെടെ വർധിച്ചിട്ടുണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകൾ ഏറെ ശക്തിപ്രാപിച്ച ഇക്കാലത്ത് ആളുകളെ ആകർഷിക്കാൻ വിവിധ ഒടിടി ആനുകൂല്യങ്ങൾ തങ്ങളുടെ പ്ലാനുകളിൽ ഉൾപ്പെടുത്താൻ ടെലിക്കോം കമ്പനികൾ എല്ലാം തയാറായിട്ടുണ്ട്. മറ്റ് കമ്പനികളുമായുള്ള മത്സരത്തിൽ അത് ഏറെ നിർണായക ഘടകമായി അവർ കാണുന്നു. ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെ ഒടിടി സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

399 രൂപയുടെ ജിയോ പ്ലാൻ
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നെറ്റ്‌വർക്ക് ദാതാവായ ജിയോയ്ക്ക് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയുടെ ഉൾപ്പെടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആണ് നിലവിലുള്ളത്. അതിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ആണ് 399 രൂപയുടേത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ഒരു മാസത്തേക്ക് 75 ജിബി മൊബൈൽ ഡാറ്റ, 200 ജിബി വരെയുള്ള ഡാറ്റ റോൾഓവർ എന്നിവ ഈ ജിയോ പ്ലാനിൽ ഉൾപ്പെടുന്നു. നെറ്റ്ഫ്ലിക്സ് മൊബൈലിലേക്കും ഒരു വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷനിലേക്കും ഈ പ്ലാനിൽ ആക്‌സസ് ലഭിക്കും.

599 രൂപയുടെ ജിയോ പ്ലാൻ
നിങ്ങൾക്ക് ഡാറ്റ ഏറെ ആവശ്യമുണ്ട് എങ്കിൽ പരിഗണിക്കാവുന്ന ഒരു പ്ലാൻ ആണ് 599 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ. ഇതിൽ ഉപയോക്താവിന് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 100ജിബി ഡാറ്റ, 200ജിബി ഡാറ്റ റോൾഓവർ, പ്രതിദിനം 100 എസ്എംഎസ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ നെറ്റ്ഫ്ലിക്സ് മൊബൈലിലേക്കും ഒരു വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷനിലേക്കും ഉള്ള ആക്‌സസും ഈ പ്ലാനിൽ ലഭിക്കും.

799 രൂപയുടെ ജിയോ പ്ലാൻ
ഒടിടി ആനുകൂല്യങ്ങൾ അടങ്ങിയിരിക്കുന്ന മറ്റൊരു ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ എത്തുന്നത് 799 രൂപയ്ക്കാണ്. ഈ പ്ലാൻ പ്രകാരം ഉപയോക്താവിന് പ്രതിമാസം 150 ജിബി ഡാറ്റ, 200 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ഫാമിലി പ്ലാനിനായി രണ്ട് അധിക സിമ്മുകൾ എന്നിവ ലഭ്യമാണ്. ജിയോയിൽ നിന്നുള്ള എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സ്റ്റാൻഡേർഡ് സ്യൂട്ടിലേക്ക് ആക്‌സസ് നൽകുന്നുണ്ട്.

999 രൂപയുടെ ജിയോ പ്ലാൻ
999 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റ, 500 ജിബി ഡാറ്റ റോൾഓവർ, എല്ലാ ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും സൗജന്യ നെറ്റ്ഫ്ലിക്‌സ് മൊബൈലും ആണ് ഈ പ്ലാനിൽ ഉൾപ്പെടുന്ന അധിക ആനുകൂല്യങ്ങൾ. കൂടാതെ ഉപയോക്താവിന്റെ കുടുംബത്തിന് മൂന്ന് അധിക സിം കാർഡുകളും ലഭ്യമാകും.

1,499 രൂപയുടെ ജിയോ പ്ലാൻ
റിലയൻസ് ജിയോയിൽ നിന്നുള്ള ഏറ്റവും ചെലവേറിയ പോസ്റ്റ്‌പെയ്ഡ് പ്ലാൻ ആണ് 1,499 രൂപയുടേത്. 300 ജിബി മൊബൈൽ ഡാറ്റ, 500 ജിബി ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും. കൂടാതെ 5ജിബി ഇന്റർനെറ്റും 500 മിനിറ്റ് അന്തർദേശീയ- പ്രാദേശിക കോളുകളും യുഎസ്എയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കോളുകളും ലഭിക്കും. ഒരു വർഷത്തെ ആമസോൺ പ്രൈം അംഗത്വവും സൗജന്യ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു.


Click it and Unblock the Notifications







