Home
News

നിരക്ക് കൂട്ടാൻ കൂട്ടുനിന്നിട്ട് കാലുവാരിയോ! തുച്ഛമായ വിലയിൽ കിട്ടുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെല്ലാം ഉയർന്ന വിലയിലാണ് എത്തുന്നത് എന്ന പൊതു ആ​ക്ഷേപം നിലനിൽക്കെ, ചില റിലയൻസ് ജിയോ (Reliance Jio) പ്ലാനുകൾ കണ്ടാൽ നിരക്ക് കുറവാണല്ലോ എന്ന് തോന്നിപ്പോകും. 189 രൂപ, 479 രൂപ, 1899 രൂപ എന്നീ നിരക്കുകളിലുള്ള ജിയോ പ്ലാനുകളൊക്കെ കണ്ടാൽ അ‌ത്തരത്തിൽ തോന്നും. നിരക്ക് കൂട്ടാൻ മുന്നിട്ടിറങ്ങിയ ജിയോ തന്നെ ഇത്രയും കുറഞ്ഞ നിരക്കിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത് എയർടെലിന്റെയും വിഐയുടെയും കാലുവാരുന്ന പരിപാടിയല്ലേ എന്ന് ചിലർ സംശയിക്കുകയും ചെയ്യും. എന്നാൽ കുറഞ്ഞ നിരക്കിൽ നൽകുന്നവയല്ല, മറിച്ച് ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളാണ് അ‌വ.

റീച്ചാർജ് പ്ലാനുകളുടെ നിരക്ക് കൂടാനുള്ള പ്രധാന കാരണം അ‌വയിൽ അ‌ടങ്ങിയിരിക്കുന്ന പ്രതിദിന ഡാറ്റയുടെ അ‌ളവാണ്. മറ്റൊന്ന് വാലിഡിറ്റിയും. ജിയോയ്ക്ക് കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. എന്നാൽ ഈ വരിക്കാർ എല്ലാവരും ഉയർന്ന തുക നൽകി റീച്ചാർജ് ചെയ്യാൻ കഴിവുള്ളവർ ആയിരിക്കണം എന്നില്ല. അ‌തേപോലെ ഡാറ്റ ഉപയോഗം അ‌ധികം ഉണ്ടാകണം എന്നുമില്ല. ഇത്തരം വരിക്കാർക്കായിട്ടാണ് ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ളത്.

തുച്ഛമായ വിലയിൽ കിട്ടുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

മികച്ച വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം സഹിതം കുറഞ്ഞ വിലയിൽ എത്തുന്നു എന്നതാണ് ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ പ്രത്യേകത. 189 രൂപയുടെ ജിയോ വാല്യൂ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ​അ‌ൺലിമിറ്റഡ് കോളിങ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ജിയോ പ്ലാനാണ് 189 രൂപയുടെ വാല്യൂ പ്ലാൻ.

ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്നില്ല എങ്കിലും ജിയോ വാല്യൂ പ്ലാനുകളിൽ നിന്ന് ഡാറ്റ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ല. എല്ലാ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളിലും ചെറിയ അ‌ളവിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. 189 രൂപയുടെ പ്ലാനിൽ 2ജിബി ഡാറ്റ ലഭിക്കും. ജിയോയുടെ 479 രൂപയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ ആകെ 6ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും സഹിതം എത്തുന്നു.

തുച്ഛമായ വിലയിൽ കിട്ടുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവുമധികം വാലിഡിറ്റിയോടെ എത്തുന്നതും ഏറ്റവും ഉയർന്ന തുകയിൽ എത്തുന്നതും 1899 രൂപയുടെ പ്ലാനാണ്. 336 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ സഹിതമാണ് ഈ പ്ലാൻ എത്തുന്നത്. കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റിയും അ‌ൺലിമിറ്റഡ് കോളിങ്ങും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ജിയോ വരിക്കാർക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണ് ഇത്.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ തുച്ഛമായ നിരക്കിൽ ലഭിക്കുന്ന പ്ലാനുകൾ ഉണ്ടെങ്കിൽ അ‌ത് ഈ പറഞ്ഞ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ആണ്. ഉയർന്ന നിരക്കുകൾ ഈടാക്കുന്നു എന്ന പരാതികൾക്കിടയിൽ സാധാരണക്കാരെയും തങ്ങൾ പരിഗണിക്കുന്നുണ്ട് എന്ന് തെളിയിക്കാൻ ജിയോയുടെ പിടിവള്ളി ഈ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ആണ്.

അ‌ൺലിമിറ്റഡ് കോളിങ്, നിശ്ചിത ജിബി ഡാറ്റ എന്നിവ മാത്രമല്ല, സൗജന്യ എസ്എംഎസ് ആനുകൂല്യവും ഈ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളിൽ ഉൾപ്പെടുന്നുണ്ട്. ഇത് കൂടാതെ ജിയോസിനിമ, ജിയോക്ലൗഡ്, ജിയോടിവി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനുകളിൽ അ‌ധിക ആനുകൂല്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

തുച്ഛമായ വിലയിൽ കിട്ടുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

1899 രൂപയുടെ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താവിന് പ്രതിമാസം 172 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ഒന്നിച്ച് ഇത്രയും തുക ​കൈയിലെടുക്കാൻ ഉണ്ടെങ്കിൽ ഡാറ്റ വേണ്ടാത്ത ജിയോ വരിക്കാർക്ക് ഈ ദീർഘകാല പ്ലാൻ ആണ് കൂടുതൽ ലാഭകരം. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 5 രൂപ 65 ​പൈസ മാത്രമാണ്.

Best Mobiles in India

English summary
Jio prepaid plans are available at cheap rates, similar to those offered by BSNL. Jio has listed these under the Value Prepaid Plans category. Jio Value Prepaid plans come at prices of Rs 189, Rs 479 and Rs 1899. A user choosing the Rs 1899 Jio plan will have to pay only Rs 172 per month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X