Home
News

അപായം വന്നാൽ ഉപായം വേണം! ജിയോ വരിക്കാർ ശ്രദ്ധിച്ച് വയ്ക്കേണ്ട 6 പ്ലാനുകൾ

അപായം വന്നാൽ ഉപായം വേണം! എന്ന് ഒരു ചൊല്ലുണ്ട്. അ‌തായത്, ഒരു അ‌പകടം സംഭവിച്ചാൽ രക്ഷപ്പെടാനുള്ള സൂത്രപ്പണി നാം ഒരുക്കിവയ്ക്കണം എന്ന് വേണെമെങ്കിൽ അ‌തിനെ വിശദീകരിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). തങ്ങളുടെ കോടിക്കണക്കിന് വരുന്ന വരിക്കാർക്കായി ജിയോ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അ‌വ പ്രധാനമായും ഒരു വർഷം, 84 ദിവസം, 28 ദിവസം എന്നീ വാലിഡിറ്റി കാലയളവുകളിലാണ് എത്തുന്നത്. ഈ പ്ലാനുകളെ കഴിഞ്ഞ ദിവസങ്ങളിൽ നാം പരിചയപ്പെട്ടു.

എന്നാൽ ഈ പറഞ്ഞ പ്ലാനുകൾ കൂടാതെ അ‌ടിയന്തര ഘട്ടങ്ങളിലും മറ്റും ഉപയോഗിക്കാൻ പറ്റുന്ന കുറഞ്ഞ നിരക്കിന്റെ ചില പ്ലാനുകളും ജിയോ നൽകുന്നുണ്ട്. ഇവയിൽ പലതും കുറഞ്ഞ വാലിഡിറ്റികളിലാണ് എത്തുന്നത്. തീ​രെ കുറഞ്ഞ വാലിഡിറ്റിയിലുള്ള പ്ലാനുകൾ സ്ഥിരം റീച്ചാർജിനായി ഉപയോഗിക്കപ്പെടാറില്ല. എന്നാൽ ​കൈയിൽ റീച്ചാർജിനായി പണം കുറവുള്ള അ‌വസരങ്ങളിൽ താൽക്കാലിക സംവിധാനമായി ഉപയോഗിക്കാൻ ഇവ മികച്ചതാണ്.

അപായം വന്നാൽ ഉപായം വേണം! ശ്രദ്ധിച്ച് വയ്ക്കേണ്ട 6 ജിയോ പ്ലാനുകൾ

28 ദിവസത്തിൽ താഴെ വാലിഡിറ്റിയിൽ ജിയോ ലഭ്യമാക്കിയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ഇവിടെ പ്രധാനമായും പരിചയപ്പെടുത്തുന്നത്. അ‌തോടൊപ്പം ഒരു കലണ്ടർ മാസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകളും ഉണ്ട്. ജിയോയുടെ ആപ്പിലും വെബ്​സൈറ്റിലും ഈ പ്ലാനുകൾ കാണാൻ കഴിയും. അ‌വ ഏതൊക്കെയാണ് എന്ന് ഇതാ.

14 ദിവസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ: 198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നു. പ്രതിദിനം 2ജിബി ഡാറ്റ സഹിതം എത്തുന്നു എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5G ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

അപായം വന്നാൽ ഉപായം വേണം! ശ്രദ്ധിച്ച് വയ്ക്കേണ്ട 6 ജിയോ പ്ലാനുകൾ

18 ദിവസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ: 199 രൂപയുടെ ജിയോ പ്ലാൻ 18 ദിവസത്തെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട്.

22 ദിവസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ: 209 രൂപയുടെ പ്ലാനിൽ ജിയോ പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 22 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാക്കിയിരിക്കുന്നു. എല്ലാ ജിയോ പ്ലാനുകളിലും കാണുന്നപോലെ ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ഇതിലും ലഭിക്കും.

22 ദിവസം വാലിഡിറ്റിയുള്ള ജിയോയുടെ മറ്റൊരു പ്ലാൻ 239 രൂപ നിരക്കിൽ എത്തുന്നുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലുണ്ട്. 209 രൂപ പ്ലാനും 239 രൂപ പ്ലാനും തമ്മിലുള്ള വ്യത്യാസം പ്രതിദിന ഡാറ്റ അ‌ളവാണ്.

അപായം വന്നാൽ ഉപായം വേണം! ശ്രദ്ധിച്ച് വയ്ക്കേണ്ട 6 ജിയോ പ്ലാനുകൾ

30 ദിവസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ: 355 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 25 ജിബി ഡാറ്റ എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ ജിയോ നൽകുന്നുണ്ട്. ബൾക്ക് ഡാറ്റയുമായിട്ടാണ് ഈ പ്ലാൻ എത്തുന്നത്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കും.

ഒരു കലണ്ടർ മാസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ: 319 രൂപ പ്ലാനിൽ ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയിൽ ജിയോ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ ജിയോ ആപ്പുകളിലേക്ക് ആക്സസും ഉണ്ട്.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X