Home
News

ലക്ഷ്യം എയർടെലും വിഐയും; ബജറ്റ് വിലയിൽ 3GB ഡാറ്റ ദിവസവും നൽകി ജിയോ, കിടിലൻ പ്ലാനുകൾ ഇതാ

എതിരാളികളായ എയർടെല്ലിനോടും വോഡഫോൺ ഐഡിയയോടും മത്സരിക്കാൻ ലക്ഷ്യമിട്ട് ബജറ്റ് വിലയിൽ നിരവധി മികച്ച പ്ലാനുകൾ റിലയൻസ് ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനുകൾക്കെല്ലാം വരിക്കാർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ഉള്ളത്. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ വളരെ പ്രധാനമാണ്. ജിയോ കുറഞ്ഞ നിരക്കിൽ 3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

പ്രതിദിനം 3 ജിബി ഡാറ്റയും അ‌തോടൊപ്പം മികച്ച മറ്റ് ആനുകൂല്യങ്ങളും ബജറ്റ് വിലയിൽ ലഭ്യമാക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ വരിക്കാർക്ക് ഏറെ അ‌നുഗ്രഹമാണ്. ഡാറ്റ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ദിവസം 3ജിബി ഡാറ്റ എന്നത് അ‌നിവാര്യമാണ്. 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

ലക്ഷ്യം എയർടെലും വിഐയും; ബജറ്റ് വിലയിൽ 3GB ഡാറ്റ ദിവസവും നൽകി ജിയോ

219 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 3 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒപ്പം 100 എസ്എംഎസും ഈ പ്ലാനിൽ ജിയോ നൽകുന്നുണ്ട്. 14 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ജിയോടിവി, ജി​യോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 399 രൂപയുടെ ജിയോ പ്ലാൻ 3 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ആകെ 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകും. ഒപ്പം ജിയോ ആപ്പ് സബ്സ്ക്രിപ്ഷനുകളും ലഭ്യമാകും.

ലക്ഷ്യം എയർടെലും വിഐയും; ബജറ്റ് വിലയിൽ 3GB ഡാറ്റ ദിവസവും നൽകി ജിയോ

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: റിലയൻസ് ജിയോയുടെ 999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 3 ജിബി പ്രതിദിന ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്രധാന ആനുകൂല്യങ്ങളായി ലഭിക്കും. 84 ദിവസം ആണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

1499 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ആനുകൂല്യങ്ങൾ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടെ ജിയോ അ‌വതരിപ്പിച്ച പ്രീപെയ്ഡ് പ്ലാൻ ആണിത്. പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ.

84 ദിവസ വാലിഡിറ്റിയിൽ ആണ് 1499 രൂപയുടെ ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങളും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനൊപ്പം ലഭിക്കും. 1499 രൂപയുടെ പ്ലാനിൽ FUP നയം ബാധകമാണ്. അ‌തിനാൽ ദിവസവും അ‌നുവദിച്ചിട്ടുള്ള നിശ്ചിത ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും.

ലക്ഷ്യം എയർടെലും വിഐയും; ബജറ്റ് വിലയിൽ 3GB ഡാറ്റ ദിവസവും നൽകി ജിയോ

1499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനാണ് ലഭിക്കുക. റീച്ചാർജ് പ്ലാനുകൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകൾ അ‌ധികം ലഭ്യമല്ല. ആ നിലയ്ക്ക് 1499 രൂപയുടെ പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ എന്നതും ജിയോയുടെ ദീർഘദർശനത്തിന് തെളിവാണ്. നെറ്റ്ഫ്ലിക്സ് സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷൻ നേടണമെങ്കിൽ ഇന്ന് നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. എന്നാൽ അ‌ധികചെലവില്ലാതെ ഈ സബ്സ്ക്രിപ്ഷൻ നൽകുന്നു എന്നതാണ് ജിയോയുടെ ​ഈ 1499 രൂപയുടെ പ്ലാനിന്റെ നേട്ടം.

Best Mobiles in India

English summary
Reliance Jio has launched several great plans at budget prices, aiming to compete with rivals Airtel and Vodafone Idea. All these plans are well received among the subscribers. Jio offers four plans offering 3GB daily data at a budget price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X