Jio: ഏറ്റവും ജനകീയമായ മൂന്ന് ജിയോ പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയാമോ?
ജനകീയമായ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ എന്നും മുന്നിൽ നിൽക്കുന്ന ടെലിക്കോം സ്ഥാപനമാണ് റിലയൻസ് ജിയോ. വിപണിയിൽ ലഭ്യമായ പ്ലാനുകളിൽ തങ്ങളുടെ യൂസേഴ്സ് ഏറ്റവും അധികം ഇഷ്ടപ്പെടുന്നവ എന്ന രീതിയിൽ മൂന്ന് റീചാർജ് പ്ലാനുകൾ കമ്പനി വെബ്സൈറ്റിൽ ജിയോ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാം.
299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ബെസ്റ്റ് സെല്ലർ ടാഗുള്ള ഓഫറാണ് 299 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ. 28 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയോടെയാണ് ഓഫർ കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2 ജിബി ഡെയിലി ഹൈ സ്പീഡ് ഡാറ്റയും 299 രൂപയുടെ പ്ലാൻ പായ്ക്ക് ചെയ്യുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ (Jio Recharge) മറ്റ് ജിയോ പായ്ക്കുകളെ പോലെ തന്നെ അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ പ്ലാറ്റ്ഫോമുകളിലേക്കും പ്ലാൻ ആക്സസ് നൽകുന്നുണ്ട്. ജിയോ 5ജി നെറ്റ്വർക്ക് ( Jio 5G) ഉള്ള സ്ഥലങ്ങളിൽ 5ജി ആക്സസ് ലഭ്യമാക്കുന്ന പ്ലാനുകളിൽ ഒന്ന് കൂടിയാണിത്.
719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: തങ്ങളുടെ യൂസേഴ്സ് ഏറ്റവും അധികം ഇഷ്ടപ്പെടുന്നതായി കമ്പനി അവകാശപ്പെടുന്ന പ്ലാനുകളിൽ രണ്ടാമൻ. 84 ദിവസമാണ് 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ഈ റീചാർജ് പ്ലാനും 2 ജിബി ഡെയിലി ഹൈ സ്പീഡ് ഡാറ്റ പായ്ക്ക് ചെയ്യുന്നു. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന നയം ഈ പ്ലാനിലും ബാധകമാണ്.
അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങൾ 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലും ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കും 719 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്ലാൻ ആക്സസ് നൽകുന്നു. 5ജി ആക്സസ് ലഭ്യമാക്കുന്ന പ്ലാനുകളിൽ ഒന്ന് കൂടിയാണിതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലെന്ന് കരുതുന്നു.
2,999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഇക്കൂട്ടത്തിലെ ഏറ്റവും വിലയേറിയതും ആനുകൂല്യങ്ങൾ ലഭിക്കുന്നതുമായ പ്ലാൻ. 365 ദിവസമാണ് 2,999 രൂപ വിലയുള്ള പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ഓഫറിന്റെ ഭാഗമായി 23 ദിവസത്തെ അധിക വാലിഡിറ്റിയും പ്ലാൻ നൽകുന്നു. 2.5 ജിബി ഡെയിലി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാനിലുള്ളത്. ആകെ വാലിഡിറ്റി കാലയളവിലേക്ക് ( സാധാരണ വാലിഡിറ്റി -365 ദിവസം ) 912.5 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.
സ്പെഷ്യൽ ഓഫറിന്റെ ഭാഗമായി 75 ജിബി ഹൈ സ്പീഡ് ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഡെയിലി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കും 5ജി ഡാറ്റയിലേക്കും 2,999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആക്സസ് നൽകുന്നു.


Click it and Unblock the Notifications








