അങ്കവും കാണാം താളിയും ഒടിക്കാം! ഈ ജിയോ പ്ലാനുകൾ വിട്ടുകളയരുത്, ഞായറാഴ്ച ഉപയോഗപ്പെടും
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ മികച്ച ആനുകൂല്യങ്ങളുമായി എത്തുന്ന ജിയോ പ്ലാനുകളെപ്പറ്റിയുള്ള വിവരങ്ങൾ പലർക്കും അത്ര പിടിയില്ല. ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിലാണ് ഇന്ത്യ. വീണ്ടും ഒരിക്കൽ കൂടി വിശ്വകിരീടം തലയിലേറ്റാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു.
നവംബർ 19 ഞായറാഴ്‌ച ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കോലിയും ഷമിയുമെല്ലാം അടങ്ങുന്ന ഇന്ത്യൻ ടീം കരുത്തരായ ഓസ്ട്രേയിയയെ നേരിടാൻ പോകുകയാണ്. മത്സരം തത്സമയം കാണാൻ ആഗ്രഹം പലർക്കുമുണ്ടെങ്കിലും പല കാരണങ്ങളാൽ അത് സാധിക്കില്ലായിരിക്കാം.

എന്നാൽ ആവേശം ഒട്ടും ചോരാതെ ഫൈനൽ പോരാട്ടം കാണാൻ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനകം നിരവധി പ്ലാനുകൾക്കൊപ്പം ജിയോ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി നൽകുന്നുണ്ട്. ഈ പ്ലാനുകൾ തെരഞ്ഞെടുത്താൽ വരിക്കാർക്ക് ധാരാളം ഡാറ്റയ്ക്കൊപ്പം സുഖമായി ഓൺലൈനിൽ മത്സരം കാണാൻ സാധിക്കും.
ക്രിക്കറ്റ് വേൾഡ് കപ്പ് കാണാൻ സഹാകമാകുന്ന വിധത്തിൽ ലഭ്യമായിട്ടുള്ള ജിയോയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ആവശ്യത്തിന് ഡാറ്റയും കോളിങ് അടക്കമുള്ള ആനുകൂല്യങ്ങളും അതോടൊപ്പം അധിക ആനുകൂല്യങ്ങളായി ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നവയാണ് ഈ പ്ലാനുകൾ. അധികപണം ഉപയോഗിക്കാതെ തന്നെ ഒടിടി സ്ട്രീമിങ് ആസ്വദിക്കാൻ ഈ പ്ലാനുകൾ സഹായിക്കും.

ജിയോ 328 രൂപ പ്ലാൻ: 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ സിനിമ, ജിയോക്ലൗഡ്, ജിയോടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) സബ്സ്ക്രിപ്ഷൻ എന്നിവ അധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭിക്കുന്നു.
ജിയോ 388 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ (90 ദിവസം) എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.
ജിയോ 598 രൂപ പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി. എന്നാൽ ഇതിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ എന്നിവയാണ് മറ്റ് അധിക ആനുകൂല്യങ്ങൾ.

ജിയോ 758 രൂപ പ്ലാൻ: 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 90 ദിവസത്തേക്ക് ഈ പ്ലാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. മറ്റുപ്ലാനുകളിലേത് പോലെ ജിയോ ആപ്പുകളുടെ സബ്ക്രിഷനും ലഭിക്കും.
ജിയോ 808 രൂപ പ്ലാൻ: 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ 90 ദിവസ സബ്സ്ക്രിപ്ഷനും അധിക ആനുകൂല്യമായി ലഭിക്കും.
ജിയോ 3,178 രൂപ പ്ലാൻ: ദിവസം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ വാർഷിക പ്ലാനിൽ ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ക്ലൗഡ്, ജിയോടിവി, ജിയോസിനിമ എന്നിവയാണ് ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.


Click it and Unblock the Notifications







