Home
News

കുത്തകയാണെങ്കിലും കനിവുണ്ട്; കുറഞ്ഞ നിരക്കിൽ കുന്നോളം ഡാറ്റ തരുന്ന ജിയോ പ്ലാനുകൾ

1.5 ജിബിക്കും മുകളിൽ പ്രതിദിന ഡാറ്റ നൽകുന്ന, എന്നാൽ 500 രൂപയിൽ താഴെ മാത്രം വില വരുന്നതുമായ എതാനും എയർടെൽ പ്ലാനുകൾ കഴിഞ്ഞ ദിവസം ഗിസ്ബോട്ട് പരിചയപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള ചില ജിയോ പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

119 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

14 ദിവസത്തെ വാലിഡിറ്റിയാണ് 119 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 1.5 ജിബി ഡെയിലി ഡാറ്റ ബാലൻസുമായി വരുന്ന പ്ലാൻ ആകെ 21 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് പായ്ക്ക് ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും 300 എസ്എംഎസും യൂസേഴ്സിന് ലഭിക്കുന്നു. ജിയോ ടിവി, ജിയോ സിനിമ എന്നിവയടക്കമുള്ള ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും.

കുറഞ്ഞ നിരക്കിൽ കുന്നോളം ഡാറ്റ തരുന്ന ജിയോ പ്ലാനുകൾ

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന് 23 ദിവസമാണ് വാലിഡിറ്റി ലഭിക്കുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റയും ( ആകെ 34.5 ജിബി ഹൈസ്പീഡ് ഡാറ്റ ) 199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിലുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും 199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

239 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

239 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി പായ്ക്ക് ചെയ്യുന്നു. ആകെ 42 ജിബി ഡാറ്റയും ( 1.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ് ) ഈ പ്ലാനിനൊപ്പമുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിനൊപ്പം ലഭിക്കുന്നു. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾക്കൊപ്പം ആർഹരായ യൂസേഴ്സിന് അൺലിമിറ്റഡ് 5ജി ആക്സസും ഈ പ്ലാൻ ഓഫർ ചെയ്യുന്നു.

കുറഞ്ഞ നിരക്കിൽ കുന്നോളം ഡാറ്റ തരുന്ന ജിയോ പ്ലാനുകൾ

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ ഓഫറാണിത്. 23 ദിവസത്തെ വാലിഡിറ്റിയിൽ ആകെ മൊത്തം 46 ജിബി ഡാറ്റയാണ് 249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും സൌജന്യമായി യൂസേഴ്സിന് ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ ആപ്പുകൾ, 5ജി ആക്സസ് എന്നിവയും പ്ലാനിനൊപ്പം ലഭ്യമാണ്.

259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ കൃത്യം ഒരു മാസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. പ്രതിദനം 1.5 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾക്കൊപ്പം ആർഹരായവർക്ക് 5ജി ആക്സസും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

കുറഞ്ഞ നിരക്കിൽ കുന്നോളം ഡാറ്റ തരുന്ന ജിയോ പ്ലാനുകൾ

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 56 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ( ഡെയിലി 2 ജിബി ഡാറ്റ ) 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 100 എസ്എംഎസുകളും സൌജന്യ വോയ്സ് കോൾ സൌകര്യവും 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ, 5ജി ആക്സ് എന്നിവയും യൂസേഴ്സിന് ലഭിക്കും.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ആകെ മൊത്തം 75 ജിബി ഡാറ്റയും യൂസേഴ്സിന് ലഭിക്കുന്നു. പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ കൂടിയാണിത്. ജിയോ ആപ്പുകൾ, 5ജി ആക്സസ്, സൌജന്യ വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും പ്ലാനിനൊപ്പമുണ്ട്.

419 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

500 രൂപയിൽ താഴെ വിലയുള്ള ഏക 3 ജിബി ഡെയിലി ഡാറ്റ പായ്ക്കാണിത്. 28 ദിവസത്തെ വാലിഡിറ്റിയും 419 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ആകെ മൊത്തം 84 ജിബി ഡാറ്റയാണ് പായ്ക്കിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. ഹെവി ഡാറ്റ യൂസേഴ്സിന് അനുയോജ്യമായ പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളിങ്, എസ്എംഎസുകൾ, ജിയോ ആപ്പുകൾ, 5ജി ആക്സസ് എന്നിവയെല്ലാം ഓഫർ ചെയ്യുന്നു.

479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

56 ദിവസത്തെ വാലിഡിറ്റിയിൽ ആകെ മൊത്തം 84 ജിബി ഡാറ്റ ( 1.5 ജിബി ഡെയിലി ഡാറ്റ ലിമിറ്റ് ) ഓഫർ ചെയ്യുന്ന പ്ലാനാണ് 479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവ 479 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലും ലഭ്യമാക്കിയിട്ടുണ്ട്. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ, 5ജി ആക്സസ് എന്നിവയും 479 രൂപയുടെ Jio പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

More from GizBot

Best Mobiles in India

English summary
Gizbot had introduced a few Airtel plans that offer more than 1.5GB of daily data but cost less than Rs 500. This article introduces some of these Jio plans and their benefits. Read on for those who want to know more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X