Home
News

ധാരാളം ഡാറ്റ വേണം എന്നാൽ വലിയ റേറ്റും പാടില്ല..! ജിയോയുള്ളപ്പോൾ പിന്നെന്ത് ടെൻഷൻ | Jio

എല്ലാ ദിവസവും ഹൈ സ്പീഡ് ഡാറ്റ വേണം താനും എന്നാൽ പ്ലാൻ നിരക്കുകൾ 200 രൂപയിൽ കൂടുതൽ ആകാനും പാടില്ല, ഒപ്പം അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും എസ്എംഎസുകളും എന്തെങ്കിലും അധിക ആനുകൂല്യങ്ങളും വേണം. അതേസമയം നേരത്തെ പറഞ്ഞത് പോലെ തന്നെ പ്ലാനിന് വലിയ റേറ്റും വാങ്ങരുത്.

ഇത്രയും ഡിമാൻഡുകൾ മുന്നോട്ട് വച്ചാൽ കേൾക്കുന്നവർക്ക് തോന്നും അസാധ്യമാണെന്ന്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഇത് സാധ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ടെലിക്കോം കമ്പനികൾക്കിടയിൽ ഏറ്റവും ലാഭകരമായ പ്ലാനുകൾ നൽകുന്ന സ്ഥാപനമെന്ന വിശേഷണം വെറുതെയല്ലെന്ന് സാരം. 200 രൂപയിൽ താഴെ വിലയിൽ ജിയോ ഓഫർ ചെയ്യുന്ന ഏതാനും ഡെയിലി ഡാറ്റ പ്ലാനുകൾ ചുവടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

ധാരാളം ഡാറ്റ വേണം..! ജിയോയുള്ളപ്പോൾ പിന്നെന്ത് ടെൻഷൻ

Jio Rs 119 Plan - ലിസ്റ്റിലെ ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 119 രൂപയ്ക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. 14 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 119 രൂപയുടെ ഓഫർ ഡെയിലി 1.5 ജിബി ഡാറ്റയും നൽകുന്നുണ്ട്. വാലിഡിറ്റി കാലയളവിലേക്ക് ആകെ 21 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 300 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും 119 രൂപ വിലയുള്ള പ്ലാനിന്റെ സവിശേഷതയാണ്. ജിയോ സിനിമയടക്കമുള്ള ജിയോ ആപ്പുകളിലേക്കുള്ള ആക്സസും യൂസേഴ്സിന് ലഭിക്കും.

Jio Rs 149 Plan - 200 രൂപയിൽ താഴെയുള്ള ജിയോ പ്ലാനുകളിലെ രണ്ടാമത്തെ ഓപ്ഷനാണിത്. 20 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. 149 രൂപയുടെ പ്ലാൻ എല്ലാ ദിവസവും 1 ജിബി ഡാറ്റ വീതമാണ് നൽകുന്നത്. 20 ജിബി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് ആകെ ലഭിക്കുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ജിയോ സിനിമയടക്കമുള്ള ജിയോ ആപ്പുകളിലേക്കുള്ള ആക്സസും പ്ലാനിനൊപ്പം കിട്ടും.

Jio Rs 179 Plan - 24 ദിവസത്തെ വാലിഡിറ്റിയുമായാണ് 179 രൂപ വിലയുള്ള ജിയോ പ്ലാൻ വരുന്നത്. 179 രൂപയുടെ ഓഫർ ഡെയിലി 1 ജിബി ഡാറ്റ വീതം ജിയോ യൂസേഴ്സിലേക്കെത്തിക്കുന്നു. 24 ജിബി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് മൊത്തത്തിൽ കിട്ടുന്നത്. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും ജിയോ സിനിമയടക്കമുള്ള ജിയോ സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനും 179 രൂപ വില വരുന്ന ജിയോ പ്ലാനിന്റെ സവിശേഷതയാണ്.

Jio Rs 199 Plan - 23 ദിവസത്തെ വാലിഡിറ്റി മാത്രമാണ് 199 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഡെയിലി 1 ജിബി ഡാറ്റയും പ്ലാനിനൊപ്പം ലഭ്യമാകുന്നുണ്ട്. 23 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 34.5 ജിബി ഡാറ്റയാണ് 199 രൂപയുടെ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും 199 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

Jio Rs 209 Plan - ആകെ 9 രൂപയാണ് ലിസ്റ്റിന്റെ കട്ടോഫിലും കൂടുതലായി ഈ പ്ലാനിന് ചിലവഴിക്കേണ്ടി വരുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിൽ 28 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഡെയിലി 1 ജിബി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും ഡെയിലി 100 എസ്എംഎസുകളും നാലോളം ജിയോ സർവീസുകളിലേക്കുള്ള ആക്സസും 209 രൂപയുടെ പ്ലാൻ പായ്ക്ക് ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Reliance Jio holds the title of offering the most affordable plans among private telecom companies. Let's check out some of the daily data plans offered by Jio under Rs 200.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X