Home
News

കരുതൽ നല്ലതാണ്! 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം സേവന രംഗത്ത് ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയുടെ വിജയത്തിനു പിന്നിലെ ഏറ്റവും നിർണായകമായിരുന്ന ഘടകങ്ങളിലൊന്ന് ആകർഷകമായ റീച്ചാർജ് പ്ലാനുകളായിരുന്നു. ഉപയോക്താവിന്റെ പോക്കറ്റിൽനിന്നും നിർബന്ധപൂർവം പിടിച്ചുപറിക്കാതെ, ​കൈയിലുള്ള തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ അ‌വരെ പ്രേരിപ്പിക്കുന്ന ഒരു നയമായിരുന്നു ജിയോ സ്വീകരിച്ച് വന്നിരുന്നത്.

ആകർഷകമായ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി നിരവധി റീച്ചാർജ് പ്ലാനുകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പല ആളുകൾക്കും അ‌വരുടെ പോക്കറ്റിന്റെ കനം അ‌നുസരിച്ചുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഇത് അ‌വസരം നൽകുന്നു. എല്ലാ ടെലിക്കോം കമ്പനികളും റീച്ചാർജ് പ്ലാനുകൾ വിവിധ നിരക്കുകളിൽ അ‌വതരിപ്പിച്ചിട്ടുണ്ടെങ്കിലും ജിയോ പ്ലാനുകൾക്ക് മതിപ്പ് കൂടുതലാണ്.

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ

500 രൂപയിൽ താഴെയുള്ള ജിയോ റീച്ചാർജ് പ്ലാനുകളിൽ 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ, 239 രൂപ, 249 രൂപ, 259 രൂപ, 296 രൂപ, 299 രൂപ, 349 രൂപ, 419 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന ജിയോ പ്ലാനുകൾ പരിചയപ്പെടാം.

ജിയോ 119 രൂപ പ്ലാൻ

വാലിഡിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറുള്ള ആളുകൾക്ക് പരിഗണിക്കാവുന്ന പ്ലാൻ ആണ് 119 രൂപയുടേത്. 14 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക. പ്രതിദിനം 1.5 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവയും ജിയോയുടെ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

ജിയോ 149 രൂപ പ്ലാൻ

20 ദിവസം വാലിഡിറ്റിയിലെത്തുന്ന ജിയോ പ്ലാൻ ആണ് 149 രൂപയുടേത്. അൺലിമിറ്റഡ് കോളിംഗിനൊപ്പം 20 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും 1 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ഒപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്സും ഈ പ്ലാനിൽ ലഭ്യമാണ്.

ജിയോ 179 രൂപ പ്ലാൻ

പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഉപയോക്താക്കൾക്ക് ഒടിടി ഉള്ളടക്കം ആസ്വദിക്കാനും ഫയലുകൾ ക്ലൗഡ് സ്റ്റോറേജിൽ സംരക്ഷിക്കാനുമുള്ള അ‌വസരവും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ 199 രൂപ പ്ലാൻ

23 ദിവസത്തെ വാലിഡിറ്റിയാണ് 199 രൂപയുടെ പ്ലാൻ നൽകുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ

ജിയോ 209 രൂപ പ്ലാൻ

ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാൻ ആണ് 209 രൂപയുടേത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നീ ആനുകൂല്യങ്ങളും അ‌ധിക ആനുകൂല്യമായി ജിയോ ആപ്പ് സേവനങ്ങളിലേക്കുള്ള ആക്സസും 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കും.

ജിയോ 239 രൂപ പ്ലാൻ

പ്രതിദിനം 1.5ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാനുകളിൽ ​ഒന്നാണിത്. 28 ദിവസമാണ് വാലിഡിറ്റി. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ. ജിയോ ആപ്പ് സേവനങ്ങൾ ആസ്വദിക്കാനുള്ള അ‌വസരവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ 249 രൂപ പ്ലാൻ

23 ദിവസത്തെ വാലിഡിറ്റിയാണ് 249 രൂപ പ്ലാനിലുള്ളത്. പ്രതിദിനം 2ജിബി ഡാറ്റ വീതം ആകെ 46 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുമാണ് ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ.

ജിയോ 259 രൂപ പ്ലാൻ

ഒരു മാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാൻ ആണിത്. 1.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകൾ, കൂടാതെ ജിയോ 5ജി വെൽക്കം ഓഫറിനു കീഴിലും വരുന്നു. യോഗ്യരായ ജിയോ ഉപയോക്താക്കൾക്ക് ഈ പായ്ക്ക് വാലിഡിറ്റിയിൽ പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാം.

ജിയോ 296 രൂപ പ്ലാൻ

ജിയോ ഫ്രീഡം പ്ലാനുകൾക്ക് കീഴിൽ കഴിഞ്ഞ വർഷം ആണ് ജിയോ 296 രൂപയുടെ ഈ പ്ലാൻ അവതരിപ്പിച്ചത്. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. 25 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ജിയോ റീച്ചാർജ് പ്ലാനുകൾ


ജിയോ 299 രൂപ പ്ലാൻ

ജിയോയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബെസ്റ്റ് സെല്ലിംഗ് പ്ലാനുകളിൽ ഒന്നാണിത്. ഈ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.

ജിയോ 349 രൂപ പ്ലാൻ

ജിയോ കഴിഞ്ഞവർഷം അ‌വസാനത്തോടെ പുറത്തിറക്കിയ പ്ലാൻ. പ്രതിദിനം 2.5 ജിബി ​ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും 30 ദിവസത്തെ വാലിഡിറ്റിയും ലഭ്യമാണ്. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പ് സേവനങ്ങളും അ‌നുവദിച്ചിട്ടുണ്ട്. മൊത്തത്തിൽ നോക്കിയാൽ 30 ദിവസത്തേക്ക് 75 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്.

ജിയോ 419 രൂപ പ്ലാൻ

പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനാണിത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ ജിയോ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു. 28 ദിവസ വാലിഡിറ്റിയിൽ ആണ് ജിയോ ഈ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ധിക ആനുകൂല്യങ്ങളായി ജിയോ ആപ്പ് സേവനങ്ങളും ഇതിൽ ലഭ്യമാക്കിയിരിക്കുന്നു.

ജിയോ 479 രൂപ പ്ലാൻ

479 രൂപ നിരക്കിലുള്ള ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ 1.5ജിബി പ്രതിദിന ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോയുടെ വിവിധ ആപ്പുകളിലേക്കുള്ള ആക്‌സസ് അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Jio has launched several recharge plans with attractive benefits. It allows people to choose recharge plans according to their pocket size. The existing Jio plans are Rs 119, Rs 149, Rs 179, Rs 199, Rs 209, Rs 239, Rs 249, Rs 259, Rs 296; Rs 299; Rs 349; and Rs 419 at a price below Rs 500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X