പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!

Written By:

മാര്‍ച്ച് 31ന് എല്ലാം അവസാനിക്കും. റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി ഏപ്രില്‍ ഒന്നു മുതല്‍ ജിയോ ഓഫറുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കാന്‍ പോകുന്നു. ഫ്രീ ഡാറ്റ ഇല്ല, മറ്റു ജിയോ ഫ്രീ സേവനങ്ങളും ഇല്ല. 

പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് ഇതു സംഭവിക്കും!

റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍ ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!

എന്നാല്‍ മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ, അതായത് 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ വില കുറഞ്ഞ രീതിയില്‍ ജിയോ സേവനങ്ങള്‍ ആസ്വദിക്കാം. അതായത് ഒരു ജിബിക്ക് 10 രൂപ എന്ന കണക്കില്‍.

എന്നാല്‍ മാര്‍ച്ച് 31നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ജിയോ സിമ്മിന് എന്തു സംഭവിക്കും, എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങള്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്തു എന്നു കരുതി മാത്രം ജിയോ സൗജന്യ ഓഫറുകള്‍ ലഭിക്കണമെന്നില്ല. അതിനു ശേഷം നിങ്ങളുടെ നമ്പര്‍ തുടരണമെങ്കില്‍ പ്രതിമാസ റീച്ചാര്‍ജ്ജുകള്‍ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ നമ്പര്‍ ഡിസ്‌കണക്ടാക്കാം അതായത് ജിയോ സേവനങ്ങള്‍ അവസാനിക്കും.

നോക്കിയ 150 ഡ്യുവല്‍ സിം 1,950 രൂപയ്ക്ക് ഇന്ത്യയില്‍!

#2

റിലയന്‍സ് ജിയോ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം വാലിഡിറ്റിക്കുന മുന്‍പ് റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍കമിങ്ങ് ഔട്ട് ഗോയിങ്ങ് കോള്‍ ലഭിക്കുന്നതാണ്, എന്നാല്‍ 90 ദിവസം കഴിഞ്ഞാല്‍ നിങ്ങളുടെ നമ്പര്‍ ഡിസ്‌കണക്ടാകുന്നതുമാണ്.

#3

നിങ്ങള്‍ 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്ത് ജിയോ പ്രൈം മെമ്പറായതിനു ശേഷം മറ്റു റീച്ചാര്‍ജ്ജ് ഓഫറുകള്‍ ഒന്നും തന്നെ ചെയ്തില്ലെങ്കില്‍ ഒരു പ്രത്യേക കാലയളവുവരെ ഇന്‍കമിങ്ങ് ഔട്ട്‌ഗോയിങ്ങ് കോളുകള്‍ ലഭിക്കുന്നതാണ്. അതിനു ശേഷം നിങ്ങളുടെ സിം ഡിസ്‌കണക്ടാകുന്നതാണ്.

എങ്ങനെ സൗജന്യമായി റിലയന്‍സ് ജിയോ പ്രൈം മെമ്പറാകാം?

#4

നിങ്ങള്‍ ജിയോ പ്രൈം മെമ്പര്‍ ആകാതെ തന്നെ ജിയോ സേവനങ്ങള്‍ ആസ്വദിക്കണമെങ്കില്‍ മറ്റു നിരവധി പദ്ധതികളുമുണ്ട്. എന്നാല്‍ ഈ പദ്ധിതികള്‍ മാര്‍ച്ച് 31നു ശേഷം മാത്രമേ എടുക്കാന്‍ കഴിയൂ. കൂടാതെ ജിയോ പ്ലാനുകളേക്കാള്‍ വിലയും കുറച്ച് അധികമായിരിക്കും.

#5

അവസാനമായിട്ടുളള ചോദ്യം ഇതാണ്? മാര്‍ച്ച് 31നുളളില്‍ ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കിലോ മാര്‍ച്ച് 31നു ശേഷം ജിയോ പ്ലാനുകള്‍ ഒന്നും തന്നെ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കിലോ എന്തു സംഭവിക്കും?

ഇങ്ങനെയായാല്‍ TRAI നല്‍കിയിരിക്കുന്ന ഒരു പ്രത്യേക കാലാവധി കഴിയുമ്പോള്‍ ജിയോ നമ്പര്‍ ഡിസ്‌കണക്ട് ആകുന്നതാണ്.

15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

റിലയന്‍സ് ജിയോയെ കുറിച്ച് കുറച്ചു കാര്യം കൂടി....

സൗജന്യ ഓഫറിനെ കുറിച്ച് മറന്നേക്കൂ. നിങ്ങള്‍ ജിയോ സേവനത്തെ കുറിച്ച് ആലോചിച്ചു നോക്കൂ, ഇതില്‍ നല്‍കുന്ന ഡാറ്റ പ്ലാനുകള്‍ തികച്ചും നിങ്ങള്‍ക്ക് അനുയോജ്യമാണ്. കുറഞ്ഞ ഡാറ്റ പ്ലാനിലും ജിയോ പ്ലാനുകള്‍ നിങ്ങളുടെ ഫോണില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

ജിയോയും എയര്‍ടെല്ലും തമ്മില്‍ എന്തിനു യുദ്ധം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio Prime is a new membership plan for customers who have joined Jio before 31st March 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot