ജിയോ പ്രൈം, എയര്‍ടെല്‍: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും!

Written By:

റിലയന്‍സ് ജിയോ ടെലികോം മേഖലയില്‍ തുടക്കം കുറിച്ചതോടെ വോഡാഫോണ്‍ എയര്‍ടെല്‍ ഉള്‍പ്പെടെ മറ്റു പല കമ്പനികളും താരിഫ് പ്ലാനുകളില്‍ വന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഇതു വളരെ രസകരമായ താരിഫ് യുദ്ധമാണ്. ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും. അതായത് അതിനു ശേഷം സൗജന്യ ഓഫറുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല എന്ന് അര്‍ത്ഥം.

ജിയോ പ്രൈം, എയര്‍ടെല്‍: നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും!

2ജിബി 4ജി ഡാറ്റ വെറും 60 പൈസ: ഞെട്ടിക്കുന്ന ഓഫര്‍!

എന്നിരുന്നാലും കാര്യങ്ങള്‍ ഉപഭോക്താക്കള്‍ ഏറ്റെടുക്കാനായി ചിലവു കുറഞ്ഞ ഡാറ്റ പദ്ധതികളാണ് ജിയോ നല്‍കുന്നത്. എന്നാല്‍ ജിയോയോടു മത്സരിക്കാന്‍ എയര്‍ടെല്ലും അതേ ഓഫറുമായി എത്തിയിരിക്കുകയാണ്.

ജിയോ പ്ലാനും എയര്‍ടെല്‍ പ്ലാനും താരതമ്യം ചെയ്തു നോക്കാം. അതിനു ശേഷം നിങ്ങള്‍ തീരുമാനിക്കൂ നിങ്ങള്‍ക്ക് അനുയോജ്യമായ പ്ലാന്‍ ഏതാണെന്ന്.

റിലയന്‍സ് ജിയോ പ്രൈം പ്ലാന്‍ ഓഫര്‍' 120ജിബി' ഫ്രീ ഡാറ്റ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ പ്ലാന്‍

നിങ്ങള്‍ക്ക് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടരണമെങ്കില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കണം. അതിനു ശേഷം പ്രതിമാസം നിങ്ങള്‍ക്ക് അനുയോജ്യമായ താരിഫ് പ്ലാന്‍ റീച്ചാര്‍ജ്ജു ചെയ്യാം. താരിഫ് പ്ലാന്‍ തുടങ്ങുന്നത് 149 രൂപ മുതലാണ്.

നിങ്ങള്‍ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കമ്പനി സ്വയം നിങ്ങളുടെ നമ്പര്‍ നദ്ദാക്കുന്നതാണ്. മാര്‍ച്ച് 31നാണ് ജിയോ പ്രൈം അംഗത്വം എടുക്കേണ്ട അവസാന തീയതി.

 

ജിയോ പ്ലാനുകള്‍ ഇങ്ങനെ പോകുന്നു

. 149 പ്ലാന്‍: 2ജിബി 4ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി
ഈ പ്ലാന്‍ നിങ്ങള്‍ക്ക് അനുയോജ്യമായി തോന്നുന്നില്ല എങ്കില്‍ 303 രൂപയ്ക്കു പ്രതിമാസം റീച്ചാര്‍ജ്ജു ചെയ്താല്‍ ഫ്രീ അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ്, 1ജിബി പ്രതിദിനം ഇന്റര്‍നെറ്റ് ലഭിക്കുന്നു അതായത് 28ജിബി ഡാറ്റ 303 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്‌റ്റോറേജ് സ്‌പേസ് കുറവാണോ?

ജിയോ ഓഫര്‍

എന്നാല്‍ ഇതു കൂടാതെ മറു വശത്ത് ഫ്രീ 4ജി ഡാറ്റ 2AM മുതല്‍ 5AM വരെ ലഭിക്കുന്നു. കൂടാതെ പ്രതിദിനം 1ജിബി ഡാറ്റ നിങ്ങള്‍ക്ക് പോര എങ്കില്‍ 499 രൂപയുടെ മറ്റൊരു പ്ലാന്‍ കൂടിയുണ്ട്. അതില്‍ 56ജിബി 4ജി ഡാറ്റ, ഫ്രീ അണ്‍ലിമിറ്റഡ് കോളുകളും എസ്എംഎസും ലഭിക്കുന്നു. ഈ ഓഫറില്‍ പ്രതിദിനം 2ജിബി ലിമിറ്റും ഉണ്ട്.

എയര്‍ടെല്‍ ഓഫര്‍

റിലയന്‍സ് ജിയോയുമായി എതിര്‍ത്തു നില്‍ക്കാന്‍ ഭാരതി എയര്‍ടെല്ലും ജിയോയുടെ 303 രൂപയുടെ പ്ലാനിനു തുല്യമായ പ്ലാന്‍ കൊണ്ടു വന്നു. അതായത് 345 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 28ജിബി 3ജി/4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

345 രൂപയ്ക്കു റീച്ചാര്‍ജ്ജിലെ 1ജിബി ഡാറ്റയില്‍ 500എംബി ഡാറ്റ രാത്രിയും 500എംബി ഡാറ്റ പകലും ഉയോഗിക്കാം.

മാര്‍ച്ച് 31നുളളില്‍ 345 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 12 മാസം ഈ സേവനം ഉപയോഗിക്കാം. ഡാറ്റ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While the 'Happy New Year' is nearing its end, meaning there will be no free data and unlimited calls, as you need to pay to avail the offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot