എടാ മോനെ...! വീണ്ടും വലിയ മാറ്റം സൃഷ്ടിക്കാൻ ഒരുങ്ങി ജിയോ
വീണ്ടും വലിയ മാറ്റം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോ. റെയിൽവെയുടെ സുരക്ഷയ്ക്കും സുരക്ഷാ ആപ്ലിക്കേഷനുകൾക്കും പൊതു സംരക്ഷണത്തിനും റെയിൽവേയ്ക്ക് സർക്കാർ നിയോഗിച്ചിട്ടുള്ള 700 MHz ബാൻഡ് ഉപയോഗിച്ച് ദുരന്ത നിവാരണ അനുബന്ധ സേവനങ്ങൾക്കുമായി (PPDR) ഒരു പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും റിലയൻസ് ജിയോ നിർദ്ദേശിച്ചു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) സമർപ്പിച്ച റിപ്പോർട്ടിൽ, ഏതെങ്കിലും ദുരന്തത്തിനോ സംഭവത്തിനോ തടസ്സമില്ലാത്ത പ്രതികരണം നൽകാനായി ബാൻഡിലെ സ്പെക്ട്രം റെയിൽവേയിൽ മാത്രം ഇവ പരിമിതപ്പെടുത്തരുതെന്നും റെയിൽവേയ്ക്കും ദുരന്ത നിവാരണ ഏജൻസികൾക്കും ഉപയോഗിക്കാവുന്ന ഒരു പൊതു നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ഉണ്ടായിരിക്കണമെന്നും ജിയോ പറഞ്ഞു.

ജിയോ നിർദ്ദേശിക്കുന്ന മാതൃക, ഫസ്റ്റ്നെറ്റ് അതോറിറ്റിക്കും യുഎസിലെ AT&T public-private partnershipനും സമാനമാണ്. ഇത് മനുഷ്യനിർമിതമോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ യൂണിറ്റും മറ്റ് പ്രധാന സംഘടനകളും തമ്മിൽ തടസ്സമില്ലാത്ത ആശയവിനിമയം സുഗമമാക്കാൻ സഹായിക്കും. പബ്ലിക് നെറ്റ്‌വർക്കുകൾ പ്രവർത്തനരഹിതം ആകുമ്പോൾ ഇവ ഉപകാരപ്പെടും.
700 മെഗാഹെർട്‌സ് ബാൻഡിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 19,000 കോടി രൂപ വിലമതിക്കുന്ന അധിക 5 മെഗാഹെർട്‌സ് സ്‌പെക്‌ട്രം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ നേരത്തെ എതിർത്തതിന് പിന്നാലെയാണ് ജിയോയുടെ ഈ നിർദ്ദേശം. ആന്റി കൊളീഷൻ ടെക്‌നോളജിയായ കവാച്ച് നടപ്പിലാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ, ട്രാക്ക് സൈഡ് കമ്മ്യൂണിക്കേഷൻ, ട്രെയിൻ ആൻഡ് വേ സൈഡ് ടെലിമെട്രി, വീഡിയോ സർവൈലൻസ് തുടങ്ങിയവയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനുമാണ് റെയിൽവേയ്ക്ക് ഈ സ്പെക്ട്രം നൽകിയിരിക്കുന്നത്.
'ഇന്ത്യൻ റെയിൽവേയുടെ ശൃംഖലയിൽ സുരക്ഷാ, സുരക്ഷാ ആപ്ലിക്കേഷനുകൾ സജ്ജീകരിക്കുന്നതിന് അനുയോജ്യമായ റേഡിയോ സ്പെക്ട്രം ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. റെയിൽവേയ്ക്കും പിപിഡിആറിനും വേണ്ടി പ്രൊഫഷണൽ യോഗ്യതയുള്ള ഒരു സർവീസ് പ്രൊവൈഡറിന് ഈ സ്പെക്‌ട്രം നിയോഗിക്കുക എന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ,' വെള്ളിയാഴ്ച ഈ വിഷയത്തെക്കുറിച്ചുള്ള ട്രായിയുടെ ഓപ്പൺ ഹൗസ് ചർച്ചയിൽ റിലയൻസ് ജിയോ പ്രസിഡൻ്റ് യുകെ ശ്രീവാസ്തവ പറഞ്ഞു.
ശ്രീവാസ്തവ പറയുന്നതനുസരിച്ച്, രാജ്യത്തുടനീളം ഒരേ സ്‌പെക്‌ട്രം ഉപയോഗിച്ച് ഉയർന്ന ക്ലാസ് 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാൻ CSPക്ക് കഴിയും. കൂടാതെ മറ്റെല്ലാ സർക്കാർ ഏജൻസികൾക്കും പോലീസ്, ആംബുലൻസുകൾ, അഗ്നി സുരക്ഷ തുടങ്ങിയ ആദ്യ പ്രതികരണക്കാർക്കും ഈ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
സിഎസ്‌പി മോഡൽ നൽകാനുള്ള കാരണം അടിയന്തര ഘട്ടങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയം നടത്തുക എന്നത് മാത്രമല്ല. റെയിൽവേ ട്രാക്കുകൾ, സ്റ്റേഷനുകൾ, ട്രാക്കുകൾക്ക് ചുറ്റുമുള്ള പരിമിതമായ പ്രദേശം എന്നിവ ഒഴികെ രാജ്യത്തുടനീളം റെയിൽവേയ്‌ക്കുള്ള 700 മെഗാഹെർട്‌സ് സ്പെക്‌ട്രം ഒഴിഞ്ഞുകിടക്കും എന്നതാണ്. ഇത് സ്പെക്ട്രത്തിൻ്റെ കാര്യക്ഷമമായ വിനിയോഗത്തിലേക്ക് നയിക്കില്ല എന്നതാണ് ജിയോയുടെ കണ്ടെത്തൽ.
റെയിൽവേ നെറ്റ്‌വർക്കുകൾക്കായി സിഎസ്‌പി എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് കൂടുതൽ വരുമാന സ്‌ട്രീമിൻ്റെ സാധ്യതകൾ തുറക്കാനും കമ്പനി ശ്രമിക്കുന്നതായി ഇൻഡസ്ടറി എക്സിക്യുട്ടിവുകൾ പറഞ്ഞു. എന്നിരുന്നാലും, ജിയോയുടെ സിഎസ്‌പി എന്ന ആശയം റെയിൽവേ മന്ത്രാലയ പ്രതിനിധികൾക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും റെയിൽവേയ്ക്ക് സ്വന്തമായി ക്യാപ്റ്റീവ് നെറ്റ്‌വർക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.
ജിയോയ്‌ക്ക് പുറമെ, റെയിൽവേയും എൻസിആർടിസിയും തമ്മിലുള്ള 700 മെഗാഹെർട്‌സിൽ സ്‌പെക്‌ട്രം പങ്കിടുന്നത് സർക്കാർ തിരഞ്ഞെടുക്കണമെന്ന് ടെലികോം ഓപ്പറേറ്റർ വോഡഫോൺ ഐഡിയ പറഞ്ഞു. ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം (ബിഐഎഫ്) റെയിൽവേയ്ക്ക് സ്പെക്ട്രം നൽകാനുള്ള സർക്കാരിൻ്റെ നീക്കത്തെ അനുകൂലിച്ചു. എന്നാൽ മൊബൈൽ ആശയവിനിമയത്തിന് നിർണായകമായ 900 മെഗാഹെർട്സ് ബാൻഡും മറ്റ് നിർണായക ബാൻഡുകളും ഒഴിയണമെന്ന് പറഞ്ഞു.
വാണിജ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ റെയിൽവേ സ്‌പെക്‌ട്രം ഉപയോഗിക്കുന്നതിനെ കുറിച്ച് എയർടെൽ ആശങ്ക പ്രകടിപ്പിക്കുകയും ട്രെയിനുകൾ, സ്‌റ്റേഷനുകൾ തുടങ്ങിയവയിൽ ഇൻ്റർനെറ്റ് നൽകുന്നതുപോലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ഈ സ്‌പെക്‌ട്രം ഉപയോഗിക്കില്ലെന്നും സ്‌പെക്‌ട്രം അസൈനിംഗ് രേഖയിൽ ഈ നിബന്ധനകൾ എല്ലാം വേണമെന്നും സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
കവാച്ച് ടെക്നൊളജിക്കായിറെയിൽവേയ്ക്ക് 700 മെഗാഹെർട്സ് ബാൻഡിൽ അധികമായി 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിക്കുന്നതിന് ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 700 മെഗാഹെർട്സ് ബാൻഡിലെ 1.7 ട്രില്യൺ രൂപ വിലമതിക്കുന്ന 45 മെഗാഹെർട്സ് സ്പെക്ട്രം ഉപയോഗിച്ചു തീർന്നു. അതിനാൽ വരാനിരിക്കുന്ന സ്പെക്ട്രം ലേലത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








