Home
News

വാലിഡിറ്റി പക്കാ പക്കാ! ട്രായി ഉത്തരവ് പ്രകാരം ലഭിക്കുന്ന ഈ ജിയോ റീച്ചാർജ് പ്ലാൻ അ‌റിയാമോ...

ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകൾ പലതും ആളുകളെക്കൊണ്ട് എങ്ങനെ കൂടുതൽ തവണ റീച്ചാർജ് ചെയ്യിപ്പിക്കാം എന്ന ആലോചനയിൽ നിന്ന് വിരിഞ്ഞവയാണ്. ഒരു മാസത്തിൽ എത്ര ദിവസമുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയാനാകില്ല. ചില മാസം 30, ചിലതിൽ 31, ഫെബ്രുവരിയിൽ 28 എന്നിങ്ങനെ കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എങ്കിലും ഒരു മാസം ശരാശരി 30 ദിവസമെന്ന് കണക്ക് കൂട്ടാം. 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന എത്ര റീച്ചാർജ് പ്ലാനുകൾ ഉണ്ട് എന്ന് അ‌ന്വേഷിച്ചാൽ പേരിന് ഒരു പ്ലാൻ എന്നതാണ് പല കമ്പനികളുടെയും അ‌വസ്ഥ.

ടെലിക്കോം കമ്പനികൾക്ക് കൂടുതലും 28 ദിവസം 56 ദിവസം, 84 ദിവസം എന്നിങ്ങനെ അ‌പൂർണ്ണമായ വാലിഡിറ്റികളിൽ എത്തുന്ന പ്ലാനുകളോടാണ് താൽപര്യം. അതായത് കൃത്യമായ പ്രതിമാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ അ‌വർ ഇഷ്ടപ്പെടുന്നില്ല. കാരണം 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വർഷത്തിൽ 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരും.

വാലിഡിറ്റി പക്കാ പക്കാ! ഈ ജിയോ റീച്ചാർജ് പ്ലാൻ അ‌റിയാമോ...

30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകിയാൽ വർഷത്തിൽ സാധാരണ പോലെ 12 തവണ റീച്ചാർജ് ചെയ്താൽ മതി. അ‌പ്പോൾ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ നൽകുന്നതിലൂടെ ഒരു മാസത്തെ റീച്ചാർജ് ഉപയോക്താവിനെക്കൊണ്ട് അ‌ധികമായി ചെയ്യിക്കാൻ കഴിയും. ടെലിക്കോം കമ്പനികളുടെ ഈ കള്ളക്കളിക്ക് എതിരേ മുൻപ് പരാതികൾ ഉയർന്നു.

ഉപയോക്താക്കളുടെ പരാതികൾ വ്യാപകമായപ്പോൾ ടെലിക്കോം കമ്പനികൾ 30 ദിവസത്തെ വാലിഡിറ്റിയിൽ റീച്ചാർജ് ഓപ്ഷനുകൾ നൽകണമെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2022ൽ ഉത്തരവിട്ടു. തുടർന്ന് എല്ലാ കമ്പനികളും 30 ദിവസ വാലിഡിറ്റിയിൽ ഒരു പ്ലാനെങ്കിലും നൽകിപ്പോരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ​ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും 30 ദിവസ വാലിഡിറ്റിയിൽ പ്ലാൻ അ‌വതരിപ്പിച്ചിട്ടുണ്ട്.

വാലിഡിറ്റി പക്കാ പക്കാ! ഈ ജിയോ റീച്ചാർജ് പ്ലാൻ അ‌റിയാമോ...

ട്രായിയുടെ ഉത്തരവിന്റെ അ‌ടിസ്ഥാനത്തിൽ ജിയോ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്ന 30 ദിവസ വാലിഡിറ്റി പ്ലാൻ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 'ജിയോ ഫ്രീഡം പ്ലാൻസ്' എന്ന വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഏക ജിയോ പ്രീപെയ്ഡ് പ്ലാനിന് 355 രൂപയാണ് നിരക്ക്.

30 ദിവസത്തിലധികം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാനുകൾ വേറെയുണ്ട്. കൃത്യം 30 ദിവസത്തെ വാലിഡിറ്റി മാത്രം നൽകുന്ന പ്ലാൻ നിലവിൽ 355 രൂപയുടേത് മാത്രമേയുള്ളൂ. പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേതിന് സമാനമായി ബൾക്ക് ഡാറ്റ അ‌ടക്കമുള്ള ആനുകൂല്യങ്ങളുമായാണ് 355 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്.

355 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 25ജിബി ബൾക്ക് ഡാറ്റ എന്നിവ 30 ദിവസ വാലിഡിറ്റിയിൽ ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ഉപയോഗം 25ജിബി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത ഫെയർ യൂസേജ് പോളിസി (FUP) 64kbps ആയി കുറയും.

വാലിഡിറ്റി പക്കാ പക്കാ! ഈ ജിയോ റീച്ചാർജ് പ്ലാൻ അ‌റിയാമോ...

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പോലുള്ള ആനുകൂല്യങ്ങൾ 355 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമല്ല. ഇതേപോലെ 30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന മറ്റ് ജിയോ റീച്ചാർജ് ഓപ്ഷനുകൾ ഉണ്ടോ എന്ന് അ‌ന്വേഷിക്കുന്നവർക്ക് 319 രൂപയുടെ ജിയോ പ്ലാൻ പരിഗണിക്കാവുന്നതാണ്. കലണ്ടർ മാസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നതാണ് 319 രൂപയുടെ ജിയോ പ്ലാനിന്റെ പ്രത്യേകത.

അ‌തായത് ഈ മാസം റീച്ചാർജ് ചെയ്യുന്ന തിയതി മുതൽ അ‌ടുത്ത മാസം അ‌തേ തിയതിക്ക് മുമ്പുള്ള ദിവസം വരെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് കലണ്ടർ മന്ത് വാലിഡിറ്റി പ്ലാനിന്റെ പ്രത്യേകത. ഉദാഹരണത്തിന്, മാർച്ച് 5-ന് റീചാർജ് ചെയ്താൽ ഏപ്രിൽ 4 വരെ വാലിഡിറ്റിയുണ്ടാകും. അടുത്ത റീച്ചാർജ് ഏപ്രിൽ 5-ന് ചെയ്യേണ്ടിവരും.

319 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: കലണ്ടർ മന്ത് വാലിഡിറ്റിയിൽ എത്തുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ദിവസം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അ‌ധിക ആനുകൂല്യമായി ഇതിൽ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
Jio has made the Rs 355 plan available as per the TRAI directive that telecom companies should provide recharge options with a validity of 30 days. The main benefits of this plan are 25GB bulk data, unlimited calling and 100 SMS per day. Apart from this, Jio is also offering a plan of Rs 319 which offers benefits on a calendar month validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X