Home
News

ഇതിൽ കൂടുതൽ എന്താണ് അംബാനി തരേണ്ടത്? താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ

ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളിലും വെച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള റിലയൻസ് ജിയോ ടെലികോം മേഖലയിലെ പ്രബലമായ എതിരാളി ആണ്. രാജ്യത്ത് ഉടനീളമുള്ള ഏകദേശം 48 കോടി ഉപയോക്താക്കൾ അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ജിയോ സിമ്മുകൾ ഉപയോഗിക്കുന്നു. ജൂലൈയിൽ, ജിയോ അതിൻ്റെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചു. അതിൻ്റെ ഫലമായി ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നു. വില വർദ്ധന ഉണ്ടായിട്ടും, ജിയോ ഇപ്പോഴും മികച്ച ഓഫറുകൾ ഉള്ള നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

നിങ്ങൾ സൗജന്യ കോളിംഗ്, ഡാറ്റ, എസ്എംഎസ്, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവ ഉൾപ്പെടുന്ന താങ്ങാനാവുന്ന പ്ലാനിനായി തിരയുന്ന ഒരു ജിയോ ഉപയോക്താവാണെങ്കിൽ, നിങ്ങൾക്കായി ജിയോയിൽ ഒരു ചെലവ് കുറഞ്ഞ പ്ലാൻ ഉണ്ട്. ഈ പ്ലാൻ നീണ്ട് നിൽക്കുന്ന വാലിഡിറ്റിയും നൽകുന്നു. ഇത് ഇടയ്ക്കിടെയുള്ള റീചാർജുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.

താങ്ങാനാവുന്ന പ്രീപെയ്ഡ് പ്ലാനുമായി ജിയോ

ജിയോയുടെ 1,029 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: 1,029 രൂപ വിലയുള്ള ഈ റീചാർജ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഇതിൽ 84 ദിവസത്തേക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാൻ സാധിക്കും. കൂടാതെ പ്രതിദിനം 100 സൗജന്യ എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം, പ്ലാനിൽ മുഴുവൻ വാലിഡിറ്റിയിലും മൊത്തം 168 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന അലവൻസ് 2 ജിബി ഹൈ-സ്പീഡ് ഇൻ്റർനെറ്റ് ഡാറ്റ ആണ്. മാത്രമല്ല, ഈ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് ട്രൂ 5ജി ഡാറ്റ ഓഫറും ലഭിക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ നഗരത്തിലും പ്രദേശത്തും 5ജി നെറ്റ്‌വർക്ക് ലഭ്യമാണെങ്കിൽ 5ജി ഇൻ്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നു.

ഒരു അധിക ആനുകൂല്യമെന്ന നിലയിൽ, പ്ലാനിൽ സൗജന്യ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു. ആമസോൺ പ്രൈം വീഡിയോ, ജിയോ സിനിമ എന്നിവയ്‌ക്ക് ഒപ്പം ഒടിടി സ്ട്രീമിംഗിലേക്ക് ഉള്ള ആക്‌സസ്, അത് പോലെ തന്നെ ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് ഉള്ള ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.

അതിനിടെ, ഡൽഹിയിലും മുംബൈയിലും പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാവായ മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡ് (എംടിഎൻഎൽ) അടുത്തിടെ ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡുമായി (ബിഎസ്എൻഎൽ) തങ്ങളുടെ ഉപഭോക്താക്കൾക്ക് 4 ജി സേവനങ്ങൾ അവതരിപ്പിക്കാൻ കരാർ ഉണ്ടാക്കിയിട്ടുണ്ട്. Mഎംടിഎൻഎല്ലിൻ്റെ ഉപയോക്തൃ അടിത്തറയിലേക്ക് മെച്ചപ്പെട്ട 4G കണക്റ്റിവിറ്റി നൽകിക്കൊണ്ട് നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ ഈ 10 വർഷത്തെ കരാർ ലക്ഷ്യമിടുന്നു.

എംടിഎൻഎല്ലും ബിഎസ്എൻഎല്ലും 4ജി വിപണിയിലേക്കുള്ള പ്രവേശനം വൈകിയതിനെ തുടർന്നാണ് 4ജി സേവനങ്ങൾ ആരംഭിക്കാനുള്ള തീരുമാനം. ബുധനാഴ്ച (ഓഗസ്റ്റ് 14, 2024) നടന്ന ബോർഡ് യോഗത്തിലാണ് പ്രഖ്യാപനം. കൂടാതെ, 10 വർഷത്തെ സേവന കരാറിൽ കുറഞ്ഞത് 6 മാസത്തെ അറിയിപ്പ് കാലയളവുള്ള പരസ്പര റദ്ദാക്കലിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നു. ഈ സഹകരണം രാജ്യത്തിൻ്റെ തലസ്ഥാന-സാമ്പത്തിക കേന്ദ്രത്തിലെ ഗണ്യമായ ഉപയോക്തൃ അടിത്തറയ്ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
If you are a Jio user looking for an affordable plan that includes free calling, data, SMS and OTT subscriptions, Jio has a cost-effective plan for you. This 1029 rs plan also offers extended validity. This eliminates the need for frequent recharges.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X