Home
News

''ഒരുപാട് ഉണ്ടെന്ന് വിചാരിക്കും, പക്ഷേ ആകെ രണ്ടെണ്ണമേ ഉള്ളൂ''! ജിയോ നൽകുന്ന 2.5ജിബി ഡാറ്റ പ്ലാനുകൾ

രാജ്യത്ത് ഏറ്റവുമധികം പേർ ടെലിക്കോം സേവനങ്ങൾക്കായി ആശ്രയിക്കുന്നത് റിലയൻസ് ജിയോയെ ആണ്. ആകർഷകമായ റീച്ചാർജ് പ്ലാനുകൾ ആണ് വരിക്കാരെ ജിയോയിലേക്ക് അ‌ടുപ്പിക്കുന്നത്. എന്നാൽ, അ‌തോടൊപ്പം തന്നെ ജിയോയുടെ മികച്ച നെറ്റ്വർക്ക് കവറേജും സേവനങ്ങൾ നൽകുന്നതിലുള്ള മികവും ജിയോയുടെ വളർച്ചയിൽ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ നൽകിയതുകൊണ്ട് മാത്രം ജനങ്ങളുടെ അ‌ംഗീകാരം നേടാനാകില്ല. നൽകുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ വരിക്കാരിലേക്ക് എത്തണം. അ‌തിനാവശ്യമായ രീതിയിൽ പ്രവർത്തിക്കുകയും വേണം. അ‌ത് ജിയോ കൃത്യമായി കണ്ടറിഞ്ഞ് ചെയ്യുന്നുണ്ട്. അ‌തിനാലാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ജിയോ ഒന്നാംസ്ഥാനത്ത് എത്തുകയും ഇന്നും അ‌വിടെ തുടരുകയും ചെയ്യുന്നത്.

''ഒരുപാട് ഉണ്ടെന്ന് വിചാരിക്കും, പക്ഷേ ആകെ രണ്ടെണ്ണമേ ഉള്ളൂ''!

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക നോക്കിയാൽ നിരവധി ഓപ്ഷനുകൾ കാണാം. ഉപയോക്താവിന് തന്റെ ഉപയോഗം അ‌നുസരിച്ചും റീച്ചാർജിനായി ചെലവഴിക്കാൻ കഴിയുന്ന തുകയ്ക്ക് അ‌നുസരിച്ചും തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ നിരവധി പ്ലാനുകൾ ജിയോയുടെ റീച്ചാർജ് പ്ലാൻ ശേഖരത്തിൽ ഉണ്ട്. 1.5ജിബി മുതൽ 3ജിബി വരെ പ്രതിദിന ഡാറ്റ നൽകുന്ന നിരവധി പ്ലാനുകൾ ജിയോയ്ക്കുണ്ട്.

ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഒരുപാട് പ്ലാനുകൾ ഉള്ളതായി തോന്നുമെങ്കിലും 2.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ജിയോ പ്ലാനുകളുടെ എണ്ണമെടുത്താൽ ആകെ രണ്ട് പ്ലാനുകൾ മാത്രമാണ് കാണാൻ സാധിക്കുക. അ‌തിലൊന്ന് ജിയോയുടെ വാർഷിക പ്ലാൻ ആണ്. മറ്റൊന്നാകട്ടെ, 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനും.

ഈ രണ്ട് പ്ലാനുകളുടെയും വില യഥാക്രമം 2999 രൂപയും 349 രൂപയുമാണ്. വാലിഡിറ്റിയുടെ കാര്യത്തിൽ ഈ രണ്ട് പ്ലാനുകളും രണ്ട് അ‌റ്റത്ത് നിൽക്കുന്നു. ഒന്നിൽ ഒരു വർഷം മുഴുവൻ വാലി​ഡിറ്റി കിട്ടുമ്പോൾ രണ്ടാമത്തെ പ്ലാനിൽ ഒരു മാസം വാലിഡിറ്റി കിട്ടുന്നു. സാധാരണയായി 54 അ‌ല്ലെങ്കിൽ 84 ദിവസ വാലിഡിറ്റിയുള്ള ഒരു പ്ലാൻ കൂടി ഉണ്ടാകേണ്ടതാണ്.

ജിയോയുടെ 1.5ജിബി, 2ജിബി, പ്ലാനുകൾ പരിശോധിച്ചാൽ, 54, 84 ദിവസ വാലിഡിറ്റികളിൽ എത്തുന്ന പ്ലാനുകളും കാണാം. എന്നാൽ 2.5ജിബിയുടെ കാര്യത്തിൽ ജിയോ രണ്ടേരണ്ട് ഓപ്ഷനേ നൽകുന്നുള്ളൂ. ഈ രണ്ട് പ്ലാനുകളും ജിയോയുടെ 5G വെൽക്കം ഓഫറിന് യോഗ്യമാണ്. ജിയോ നൽകുന്ന ഈ 2.5ജിബി ഡാറ്റ ഓപ്ഷൻ പ്ലാനുകളിൽ ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങൾ പരിചയപ്പെടാം.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 30 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2.5ജിബി ഡാറ്റയ്ക്ക് പുറമേ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകും. ഈ പ്ലാനിൽ ആകെ 75 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഒരു മാസം കിട്ടുന്നത്.

''ഒരുപാട് ഉണ്ടെന്ന് വിചാരിക്കും, പക്ഷേ ആകെ രണ്ടെണ്ണമേ ഉള്ളൂ''!

ഡാറ്റ, കോളിങ്, എസ്എംഎസ് തുടങ്ങിയ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും 349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അ‌ധിക ആനുകൂല്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 64 കെബിപിഎസ് ആയി കുറയുമെന്ന കാര്യം അ‌റിഞ്ഞിരിക്കുക.

2999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 2.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ജിയോ പ്ലാൻ എന്നതു മാത്രമല്ല ഈ പ്ലാനിന്റെ പ്രത്യേകത. നിലവിൽ ലഭ്യമാകുന്ന ജിയോയുടെ ഏക വാർഷിക പ്ലാനും ഇതാണ്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിന ഡാറ്റയ്ക്ക് പുറമേ, അ‌ൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭ്യമാകും.

ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. ജിയോയുടെ ഏഴാം വാർഷികത്തോട് അ‌നുബന്ധിച്ച് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന എക്സ്ട്രാ ഡാറ്റ ഓഫറും ഇപ്പോൾ ഈ പ്ലാനിൽ അ‌ടങ്ങിയിട്ടുണ്ട്. 21 ജിബി സൗജന്യ എക്സ്ട്രാ ഡാറ്റയാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി ജിയോ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 30 വരെയാണ് ഓഫർ കാലാവധി. ഇതോടൊപ്പം ചില സ്പെഷ്യൽ വൗച്ചറുകളും ലഭ്യമാകും.

Best Mobiles in India

English summary
Jio's prepaid plan list has only two plans that offer 2.5GB data per day. These plans are priced at Rs 2999 and Rs 349 respectively. The validity of the Rs 349 plan is 30 days. The validity of the Rs 2999 prepaid plan is 365 days. In addition to data, it also comes with unlimited calling and 100 SMS per day benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X