Home
News

ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ

ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ എല്ലാവർക്കും താൽപര്യമുണ്ടെങ്കിലും ടെലിക്കോം നിരക്കുകൾ കാണുമ്പോൾ അ‌ൽപ്പം ചങ്കിടിക്കും. പ്രത്യേകിച്ച് വീട്ട് ​ചെലവുകൾ ​കൈകാര്യം ചെയ്യുന്ന ആളുടെ. കാരണം ഒരാളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുക എന്നത് തന്നെ അ‌ൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അ‌തിന് തന്നെ മാസം ഒരു 250-300 രൂപ വേണ്ടിവരും.

വീട്ടിൽ ഒരു മൂന്ന്- നാല് പേരുണ്ടെങ്കിൽ അ‌വരുടെ റീച്ചാർജ് കൂടി ആകുമ്പോൾ മാസം കുറഞ്ഞത് 1000 രൂപയെങ്കിലും റീച്ചാർജിനായി ചെലവഴിക്കേണ്ടിവരും. എന്നാൽ ഒറ്റയടിക്ക് വീട്ടിലെ എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന ഒരു കിടിലൻ പ്ലാൻ ജിയോയുടെ പക്കലുണ്ട്. പക്ഷേ ഇതൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ്.

ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളെപ്പറ്റി പലരും നിരവധി തവണ കേട്ടിട്ടുണ്ടാകും. എന്നാൽ പ്രീപെയ്ഡ് പ്ലാനുകൾ മാത്രമല്ല കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ജിയോയുടെ പക്കലുണ്ട്. അ‌തിലൊരു പ്ലാൻ 699 രൂപ നിരക്കിൽ എത്തുന്നു. ഈ പ്ലാൻ വീട്ടിലെ എല്ലാവരുടെയും ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന വിധത്തിലുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

ആവശ്യത്തിന് ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ അ‌ടിസ്ഥാന ടെലിക്കോം സേവനങ്ങൾക്ക് പുറമേ, ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടക്കം നിരവധി ആനുകൂല്യങ്ങൾ വിവിധ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ അ‌ടങ്ങിയിരിക്കുന്നു. ഈ 699 രൂപയുടെ ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിലും ഏറെ ജനപ്രിയമായ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയിട്ടുണ്ട്.

ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം

699 രൂപയുടെ ജിയോ മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ജിയോയിൽ നിന്നുള്ള 699 രൂപയുടെ മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ലഭിക്കുക. 3 ഫാമിലി സിമ്മുകൾ വരെ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു നേട്ടം.

വെറും 99 രൂപ വീതം മുടക്കിയാൽ ഈ പ്ലാനിനൊപ്പം ലഭിക്കുന്ന സിം ആക്ടിവേറ്റ് ചെയ്യാം. ഈ 3 ഫാമിലി സിമ്മുകളിൽ ഓരോ സിമ്മിലും 5ജിബി ഡാറ്റ ലഭിക്കും. ഇത് കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളും ഈ സിമ്മുകളിൽ ഉണ്ടായിരിക്കും.

ഇത് കൂടാതെ 5ജി ഫോൺ ഉള്ളവർക്ക് അ‌വരുടെ ഏരിയയിൽ ജിയോ 5ജി എത്തിയിട്ടുണ്ട് എങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനുള്ള അ‌ർഹതയും ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ​മൊ​ബൈൽ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്.

ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം

699 രൂപയുടെ ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ അധിക നേട്ടങ്ങളിൽ നെറ്റ്ഫ്ലിക്സ് ( ബേസിക് ), ആമസോൺ പ്രൈം, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഉൾപ്പെടുന്നു. നെറ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും ഇപ്പോഴത്തെ ഏറ്റവും ജനപ്രിയമായ ഒടിടി പ്ലാറ്റ്ഫോമുകളാണ് എന്നത് ശ്രദ്ധിക്കണം.

ചുരുക്കത്തിൽ വിനോദത്തിനും ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആവശ്യമായ​തെല്ലാം 699 രൂപയുടെ ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. താൽപര്യമുള്ളവർക്ക് കുടുംബത്തിനായി ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ പരീക്ഷിച്ച് നോക്കാവുന്നതാണ്. ഒരു മാസം പരീക്ഷിച്ച് നോക്കിയ ശേഷം ഇഷ്ടപ്പെട്ടാൽ മാത്രം തുടർന്നാൽ മതി.

Best Mobiles in India

English summary
Jio's Rs 699 postpaid plan includes the popular OTT subscription. The main benefits of the Rs 699 mobile postpaid plan from Jio are unlimited voice calling, 100 GB data and 100 SMS per day. Up to 3 family SIMs are included in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X