എല്ലാത്തിനും പരിഹാരമുണ്ട്! ചീപ് റേറ്റിൽ അൺലിമിറ്റഡ് കോളിങ് സഹിതം 11 മാസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ
റിലയൻസ് ജിയോയുടെ റീച്ചാർജ് പ്ലാനുകൾക്ക് പൊതുവേ നിരക്ക് വളരെ കൂടുതലാണ് എന്ന് സാധാരണക്കാർക്കിടയിൽ ഒരു തോന്നലുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ജിയോ നിരക്ക് കൂട്ടി എന്നത് സത്യമാണ് എങ്കിലും ഡാറ്റയും ഒടിടി പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പ്ലാനുകളാണ് കൂടിയ നിരക്കുകളിൽ കാണുന്നത്. ഡാറ്റ ഉപയോഗം കുറവുള്ളസാധാരണക്കാർക്കായി അൺലിമിറ്റഡ് കോളിങ് ആനുകൂല്യം സഹിതം മികച്ച വാലിഡിറ്റിയിൽ ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജിയോ വാല്യൂ പ്ലാനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ജിയോ വാല്യൂ പ്ലാനുകളിൽ ഏറ്റവുമധികം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത് 1899 രൂപയുടെ ജിയോ പ്ലാനാണ്.
ഡാറ്റയുടെ അളവ് കുറവാണ് എന്നതാണ് ജിയോ വാല്യൂ പ്ലാനുകളുടെ നിരക്ക് കുറയാനുള്ള പ്രധാന കാരണം. റീച്ചാർജ് പ്ലാനുകളുടെ വില കൂടുന്നതിൽ ഡാറ്റയുടെ അളവ് വളരെ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. അതോടൊപ്പം വാലിഡിറ്റിയും പ്രധാനമാണ്. ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്നില്ല എങ്കിലും ജിയോ വാല്യൂ പ്ലാനുകളിൽ നിന്ന് ഡാറ്റ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ല. എല്ലാ ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളിലും ചെറിയ അളവിൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിയോയ്ക്ക് കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. എന്നാൽ ഈ വരിക്കാർ എല്ലാവരും ഉയർന്ന തുക നൽകി റീച്ചാർജ് ചെയ്യാൻ കഴിവുള്ളവർ ആയിരിക്കണം എന്നില്ല. അതേപോലെ ഡാറ്റ ഉപയോഗം അധികം ഉണ്ടാകണം എന്നുമില്ല. ഡാറ്റ വേണ്ടാത്ത നിരവധി ഉപയോക്താക്കൾ ഉണ്ട്. ഇത്തരം വരിക്കാർക്കായിട്ടാണ് ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്.
വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷനും, ഓഫീസിൽ വൈഫൈ സൗകര്യവും ഉള്ളവരെ സംബന്ധിച്ചിടത്തോളം മൊബൈൽ റീച്ചാർജിൽ ഡാറ്റയ്ക്കായി അധികം പണം മുടക്കുന്നത് പാഴ്ചെലവാണ്. യാത്രാ വേളകളിൽ ഡാറ്റ ആവശ്യമാണ് എങ്കിൽ ജിയോ വാല്യൂ പ്ലാനുകളിലുള്ള ചെറിയ അളവ് ഡാറ്റ പ്രയോജനപ്പെടുത്താം. അത് തികയില്ലെങ്കിൽ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുകയുമാകാം.

ഇത്തരത്തിൽ ഡാറ്റ ആനുകൂല്യം വേണ്ടാത്തവർക്കും വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്കുമെല്ലാം അനുയോജ്യമായ ബജറ്റ് ഫ്രണ്ട്ലി ദീർഘകാല പ്ലാനാണ് 1899 രൂപയുടെ പ്ലാൻ. ഇതിൽ 336 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. അതായത് ഒരു വർഷം വാലിഡിറ്റി കിട്ടില്ല എങ്കിലും ഏതാണ്ട് 11 മാസ വാലിഡിറ്റി കിട്ടും.
1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, മൊത്തം 3600 എസ്എംഎസ് എന്നിവയാണ് 336 ദിവസ വാലിഡിറ്റിയിൽ 1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉപയോക്താക്കൾക്ക് ലഭ്യമാകും.
1899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിമാസ ചെലവ് പരിശോധിച്ചാൽ മാസം 172 രൂപ 63 പൈസ മാത്രമേ വരുന്നുള്ളൂ. അതേപോലെ പ്രതിദിന ചെലവും കുറവാണ്, വെറും 5 രൂപ 65 പൈസ. ഇത്രയും കുറവ് പ്രതിദിന ചെലവിൽ ലഭ്യമാകുന്ന ജിയോ പ്ലാനുകൾ അധികമില്ല.

ഇത്രയും ഉയർന്ന തുക ഒന്നിച്ച് ചെലവഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി മറ്റ് രണ്ട് ജിയോ വാല്യൂ പ്ലാനുകൾ കൂടി ലഭ്യമാണ്. അതിൽ 479 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 6ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 189 രൂപ വിലയിലെത്തുന്ന മറ്റൊരു ജിയോ വാല്യൂ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും 2ജിബി ഡാറ്റയും 300 എസ്എംഎസും നൽകുന്നു.


Click it and Unblock the Notifications








