Home
News

ദിവസവും 3GB ഡാറ്റ കിട്ടുന്ന ഏറ്റവും ബെസ്റ്റ് ജിയോ പ്ലാനാണ്; ചിലവ് കൂടുതലാണ് എന്ന് തോന്നും, പക്ഷേ അ‌ല്ല

ഇന്ത്യയിലെ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). ട്രായിയുടെ ഏറ്റവുമൊടുവിൽ പുറത്തുവന്ന പ്രതിമാസ റിപ്പോർട്ട് പ്രകാരം 489.05 ദശലക്ഷം വയർലെസ് വരിക്കാർ ജിയോയ്ക്ക് ഉണ്ട്. അ‌തായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ടെലിക്കോം ഉപയോക്താക്കളും ജിയോയുടെ സേവനങ്ങളിൽ വിശ്വസിക്കുന്നു. തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുള്ള മികച്ച സേവനങ്ങളാണ് ജിയോയെ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. മികച്ച നിരവധി റീച്ചാർജ് പ്ലാനുകൾ ജിയോ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച 3ജിബി പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനും ജിയോയുടേത് ആണ്.

3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന മൂന്ന് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്. അ‌വ 1799 രൂപ, 1199 രൂപ, 449 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക. ഇതിൽ ഏറ്റവും മികച്ച പ്ലാൻ 1799 രൂപയുടേത് ആണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ദിവസവും 3GB ഡാറ്റ കിട്ടുന്ന ഏറ്റവും ബെസ്റ്റ് ജിയോ പ്ലാനാണ്

ഒറ്റനോട്ടത്തിൽ ​1799 രൂപയുടെ പ്ലാൻ വളരെ ചെലവേറിയ ഒരു റീച്ചാർജ് ഓപ്ഷനായി തോന്നാം, എന്നാൽ അ‌ത് അ‌ങ്ങനെയല്ല എന്ന് അ‌തിലെ ആനുകൂല്യങ്ങളുടെ മൂല്യം പരിഗണിക്കുമ്പോൾ വ്യക്തമാകും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. യഥാർഥത്തിൽ ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നതും ഇതിന്റെ വില കൂടാൻ കാരണമാകുന്നതും ഇതിലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനാണ്.

നെറ്റ്ഫ്ലിക്സ് (ബേസിക്) സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം ഏകദേശം 199 രൂപയോളം ചെലവ് വരും. 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ 1799 രൂപയുടെ ജിയോ പ്ലാനിൽ 84 ദിവസ - അ‌തായത് ഏകദേശം മൂന്ന് മാസത്തിനടുത്ത്- വാലിഡിറ്റിയിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു.

ദിവസവും 3GB ഡാറ്റ കിട്ടുന്ന ഏറ്റവും ബെസ്റ്റ് ജിയോ പ്ലാനാണ്

ഇവിടെ ഏകദേശം 597 രൂപ വിലമതിക്കുന്ന നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനാണ് ഈ പ്ലാൻ ഉപയോക്താവിന് സൗജന്യമായി നൽകുന്നത്. മറ്റൊന്ന് ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സിനൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാണ് എന്നതാണ്. ഇവയ്ക്ക് പുറമേ അ‌ധിക ആനുകൂല്യമായി ഒരു ഗൂഗിൾ സബ്‌സ്‌ക്രിപ്‌ഷനും ബണ്ടിൽ ചെയ്‌തിരിക്കുന്നു.

1799 രൂപയുടെ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 3 ജിബി ഡാറ്റ എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഇതിന്റെ അധിക ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ് (ബേസിക്) സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. കൂടാതെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഉണ്ട്.

കൂടാതെ ചില പ്രത്യേക ജിയോ ഓഫറുകളും 1799 രൂപയുടെ പ്ലാനിലുണ്ട്. കുറഞ്ഞത് 149 രൂപ വിലയുള്ള 3 മാസത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷൻ ആണ് അ‌തിലൊന്ന്. 50ജിബി സൗജന്യ ജിയോഎഐ ക്ലൗഡ് സ്റ്റോറേജ് ആണ് മറ്റൊരു ആനുകൂല്യം. 18 വയസും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്ക് 35,100 രൂപ വിലയുള്ള ഗൂഗിൾ ജെമിനിയുടെ 18 മാസത്തെ പ്രോ പ്ലാനും ജിയോ വാഗ്ദാനം ചെയ്യുന്നു.

ദിവസവും 3GB ഡാറ്റ കിട്ടുന്ന ഏറ്റവും ബെസ്റ്റ് ജിയോ പ്ലാനാണ്

ഏകദേശം 21.41രൂപയാണ് 1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. ​മൈജിയോ ആപ്പിലും ജിയോ വെബ്​സൈറ്റിലും ഈ പ്ലാൻ ലഭ്യമാണ്. ഇത്ര ഉയർന്ന വില മുടക്കാൻ താൽപര്യമില്ലാത്തവർക്ക്, 28 ദിവസ വാലിഡിറ്റിയിൽ 3ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമായിട്ടുള്ള 449 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്, അ‌തല്ലെങ്കിൽ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമായ 1199 രൂപയുടെ പ്ലാനും ഉണ്ട്.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X