2026ൽ ഈ ജിയോ പ്ലാൻ ഇങ്ങനെയാണ് കേട്ടോ! 20GB സൗജന്യ ഡാറ്റയും ഇതിലുണ്ട്
ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്നത് റിലയൻസ് ജിയോയുടെ മൊബൈൽ കണക്ഷനാണ് എന്നാണ് കണക്ക്. അതിനാൽ ഏറ്റവുമധികം പേർ അറിയാൻ ആഗ്രഹിക്കുന്നതും ജിയോയുടെ റീച്ചാർജ് ഓപ്ഷനുകളെക്കുറിച്ച് ആണ്. തങ്ങളുടെ വരിക്കാരുടെ സൗകര്യാർഥം നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതലുള്ളത് 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. എന്നാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമായ ഏറ്റവും മികച്ച 84 ദിവസ വാലിഡിറ്റി പ്ലാനിനെക്കാൾ ലാഭകരമായ ഒരു പ്ലാൻ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്, 899 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അത്.
കഴിഞ്ഞ കുറച്ചുനാളുകളായി 899 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ജിയോ നൽകിവരുന്നുണ്ട്. ജിയോയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എത്തുന്ന പ്ലാൻ 859 രൂപയുടെ പ്ലാനാണ്. ഈ 859 രൂപയുടെ പ്ലാനിനെക്കാൾ 40 രൂപ കൂടുതൽ നൽകി 899 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ലാഭം.

859 രൂപയുടെ പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ വാലിഡിറ്റിയും എക്സ്ട്രാ ഡാറ്റയും 899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് 84 ദിവസ പ്ലാനിനെക്കാൾ മികച്ച ഓപ്ഷൻ 899 രൂപയുടെ ജിയോ പ്ലാൻ ആയിരിക്കും. 2026ൽ 899 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് ഇവിടെ പരിചയപ്പെടാം.
899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
90 ദിവസ വാലിഡിറ്റിയാണ് 899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ മുഖ്യ ആകർഷണം. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇതിൽ ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

20ജിബി എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭ്യമാകും എന്നതാണ് 899 രൂപയുടെ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. 4ജി ഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ എക്സ്ട്രാ ഡാറ്റ ഏറെ ഗുണം ചെയ്യും. ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.
പ്രത്യേക ഓഫറിന്റെ ഭാഗമായി ജിയോ ഹോം 2 മാസ ഫ്രീ ട്രയൽ, മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ഫ്രീ ട്രയൽ, 50ജിബി ജിയോ എഐ ക്ലൗഡ് സ്റ്റോറേജ് എന്നീ ആനുകൂല്യങ്ങളും 899 രൂപയുടെ ജിയോ പ്ലാനിനൊപ്പം ലഭ്യമാണ്. 35100 രൂപ മൂല്യമുള്ള 18 മാസത്തെ ഗൂഗിൾ ജെമിനി സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭ്യമാകും.
ജിയോ 859 രൂപയുടെ പ്ലാൻ
ജിയോയുടെ 84 ദിവസ വാലിഡിറ്റി പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണ് ഇത്. 899 രൂപയുടെ പ്ലാൻ താൽപര്യമില്ലാത്തവർക്ക് പരിഗണിക്കാവുന്ന ഒരു റീച്ചാർജ് ഓപ്ഷനാണിത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

899 രൂപയുടെ പ്ലാനിനായി ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 9.98 രൂപയാണ് ചെലവാകുക. അതേസമയം 859 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 10.22 രൂപയാണ്. അതിനാൽ ആനുകൂല്യങ്ങളുടെ കാര്യത്തിലായാലും വിലയുടെ കാര്യത്തിലായാലും ഈ രണ്ട് പ്ലാനുകളിൽ കൂടുതൽ ലാഭകരം 899 രൂപയുടെ പ്ലാൻ തന്നെയാണ്.


Click it and Unblock the Notifications







