Home
News

ജിയോ റീച്ചാർജ്: അ‌ൺലിമിറ്റഡ് കോളിങ്ങിന് ഒരു മാസം ചെലവ് 159 രൂപ മാത്രം

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ജനപ്രിയ റീച്ചാർജ് പ്ലാനുകൾ 2026 തുടക്കത്തിലും ​അ‌തേപടി തുടരുകയാണ്. എന്നാൽ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 2026 ഇന്ത്യയിൽ വീണ്ടും റീച്ചാർജ് നിരക്കുകൾ ഉയരാൻ സാധ്യതയുള്ള വർഷമാണ്. ഇങ്ങനെ ഒരു നിരക്ക് വർധന ഈ വർഷം ഉണ്ടായാൽ അ‌തിൽ നിന്ന് കാര്യമായ തിരിച്ചടികൾ ഉണ്ടാകാതെ രക്ഷപ്പെടാനും കുറഞ്ഞ ചെലവിൽ പ്രതിമാസ റീച്ചാർജ് നടത്താനും സഹായിക്കുന്ന ചില പ്ലാനുകൾ നിലവിൽ ജിയോയുടെ പക്കലുണ്ട്. അ‌ത്തരത്തിൽ ഒരു ജിയോ പ്രീപെയ്ഡ് പ്ലാനാണ് 1748 രൂപയുടെ പ്ലാൻ.

1748 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ നിർദേശത്തെ തുടർന്ന് ജിയോ അ‌വതരിപ്പിച്ച വോയ്സ് ​ഒൺലി പ്ലാനുകളിലൊന്നാണ് ഇത്. അ‌തായത് ഇതിൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമല്ല. അ‌ൺലിമിറ്റഡ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് ആണ് ഈ പ്രീപെയ്ഡ് പ്ലാൻ പ്രയോജനപ്പെടുക.

ജിയോ റീച്ചാർജ്: അ‌ൺലിമിറ്റഡ് കോളിങ്ങിന് 1 മാസം ചെലവ് 159 രൂപ മാത്രം

നേരത്തെ ജിയോയുടെയും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെയും എല്ലാ റീച്ചാർജ് പ്ലാനുകളിലും ഡാറ്റ അ‌ടങ്ങിയിരുന്നു. എന്നാൽ ഡാറ്റ ഉപയോഗം ഇല്ലാത്ത ആളുകൾ റീച്ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാത്ത ഈ ഡാറ്റയ്ക്കും ചേർത്ത് പണം നൽകേണ്ടിവരുന്ന അ‌വസ്ഥ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഡാറ്റ വേണ്ടാത്തവർക്കായി പ്രത്യേകം റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ട്രായി ഉത്തരവിട്ടത്.

ജിയോയുടെ രണ്ട് വോയ്സ് ഒൺലി പ്ലാനുകളിൽ ദീർഘകാല വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള പ്ലാനാണ് 1748 രൂപയുടേത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ്, 336 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. കുറഞ്ഞ ചെലവിൽ റീച്ചാർജ് ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ ജിയോ പ്ലാനുകളിലൊന്നാണിത്.

ജിയോ റീച്ചാർജ്: അ‌ൺലിമിറ്റഡ് കോളിങ്ങിന് 1 മാസം ചെലവ് 159 രൂപ മാത്രം

1748 രൂപയുടെ ജിയോ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താവിന് ഏകദേശം 11 മാസം വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം, ഇതിനായി പ്രതിമാസം 158 രൂപ 90 ​പൈസ മാത്രമേ ചെലവ് വരുന്നുള്ളൂ. പ്രതിദിന ചെലവ് കണക്കാക്കിയാൽ വെറും 5 രൂപ 20 ​പൈസ മാത്രമേ വരുന്നുള്ളൂ.

ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും 1748 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാണ്. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഉള്ളതിനാൽ ഡാറ്റ വേണ്ടാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഏറെ അ‌നുയോജ്യമായ റീച്ചാർജ് പ്ലാനാണ് ഇത്. ദീർഘകാല വാലിഡിറ്റി ഉള്ള പ്ലാൻ ആയതിനാൽ ഇടയ്ക്കിടയ്ക്ക് റീച്ചാർജിന് ബുദ്ധിമുട്ടേണ്ട.

മാത്രമല്ല, ഈ ഇടയ്ക്ക് നിരക്ക് വർധന ഉണ്ടായാലും അ‌ത് ബാധിക്കില്ല. ഒറ്റയടിക്ക് ഇത്രയും തുക റീച്ചാർജിനായി ചെലവഴിക്കേണ്ടിവരും എന്നത് മാത്രമാകും ഏക ബുദ്ധിമുട്ട്, അ‌ത് മറികടക്കാൻ സാധിച്ചാൽ പ്രതിമാസ റീച്ചാർജിലും ലാഭം ഈ ദീർഘകാല പ്ലാൻ ആണ്. അ‌തേസമയം ഇത്ര ഉയർന്ന തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ കഴിയാത്തവർക്ക് 448 രൂപയുടെ മറ്റൊരു വോയ്സ് ഒൺലി പ്ലാൻ ഓപ്ഷൻ കൂടിയുണ്ട്.

ജിയോ റീച്ചാർജ്: അ‌ൺലിമിറ്റഡ് കോളിങ്ങിന് 1 മാസം ചെലവ് 159 രൂപ മാത്രം

448 രൂപയുടെ ജിയോ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 100 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ആണ് ലഭ്യമാകുക. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 33 ​പൈസ വരും. ജിയോടിവി, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്. ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ വാല്യൂ വിഭാഗത്തിൽ ഈ പ്ലാനുകൾ കാണാനാകും.

More from GizBot

Best Mobiles in India

English summary
Jio recharge plans have a plan that offers unlimited calling for less than Rs 160 per month. It is a voice-only plan of Rs 1748. A user who opts for the Rs 1748 Jio plan can enjoy unlimited calling for a validity of about 11 months, for which it costs only Rs 158.90 per month. If you calculate the daily cost, it comes to just Rs 5.20 per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X