Home
News

5ജി ഫോണോ ​​വൈ​ഫൈ ഡാറ്റയോ ഉണ്ടെങ്കിൽ ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ, ഒന്നല്ല, 9 എണ്ണം!

ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗപ്പെടുത്തുന്ന ടെലിക്കോം സേവനമാണ് റിലയൻസ് ജിയോയുടേത്. പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിലായിപ മികച്ച പ്ലാനുകൾ ജിയോ പുറത്തിറക്കിയിരിക്കുന്നു. എന്നാൽ റീച്ചാർജ് എന്ന് പറയുന്നത് പലരെയും സംബന്ധിച്ച് വളരെ ചിലവേറിയ കാര്യമാണ്. ജിയോയുടെ എല്ലാ റീച്ചാർജ് പ്ലാനുകളും ഡാറ്റ സഹിതമാണ് എത്തുന്നത്.

ഇപ്പോൾ മൊ​ബൈൽ വരിക്കാരിൽ ഭൂരിപക്ഷവും കോളുകളെക്കാൾ ഡാറ്റ സേവനങ്ങൾ ആണ് ഉപയോഗിക്കുക. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യമുണ്ടെങ്കിലും അ‌ത് അ‌ത്ര വലിയ അ‌ളവിൽ ഉപയോഗിക്കപ്പെടുന്നില്ല. സാധാരണക്കാരായ ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ചില പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ, ഒന്നല്ല, 9 എണ്ണം

199 രൂപ, 239 രൂപ, 259 രൂപ, 269 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 2545 രൂപ എന്നീ നിരക്കുകളിലുള്ള ജിയോ പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ പ്ലാനുകൾക്കെല്ലാം ഒരു പ്രത്യേകത ഉണ്ട്. അ‌വ 1.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് എന്നതാണ് അ‌ത്.

സാധാരണക്കാരായ വരിക്കാർക്ക് മാത്രമല്ല, 5ജി ഫോണുള്ള, ജിയോ 5ജി സേവനം ലഭ്യമായ പ്രദേശത്ത് താമസിക്കുന്ന വരിക്കാർക്കും വീട്ടിലും ഓഫീസിലും ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളതിനാൽ ​വൈ​ഫൈ വഴി ഡാറ്റ ഉപയോഗിക്കുന്നവർക്കും ഏറ്റവും അ‌നുയോജ്യമായ പ്ലാനുകളാണ് ഇവ. ഇതിൽ 199 രൂപ പ്ലാൻ ഒഴികെയുള്ള എല്ലാ പ്ലാനുകളും ജിയോ ട്രൂലി അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായാണ് വരുന്നത്.

5ജി ഉള്ള പ്രദേശത്ത 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ജിയോയുടെ വെൽക്കം ഓഫർ വഴി അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. അ‌തേപോലെ തന്നെ വീട്ടിലും ഓഫീസിലും ​വൈ​ഫൈ ഉള്ളവർക്ക് യാത്രാ സമയങ്ങളിലോ, പുറത്തുപോകുമ്പോഴോ മാത്രമാണ് മൊ​ബൈൽ ഡാറ്റയെ ആശ്രയിക്കേണ്ടി വരിക. ആസമയത്ത് ഉപയോഗിക്കാൻ ആവശ്യമായ ഡാറ്റ (1.5ജിബി) ഈ പ്ലാനുകളിലുണ്ട്.

മൊ​ബൈൽ പ്ലാനുകളുടെ നിരക്ക് കൂടുന്നത് ഡാറ്റയുടെ അ‌ളവും വാലിഡിറ്റി കാലയളവും കേന്ദ്രീകരിച്ചാണ്. ഇവിടെ 1.5ജിബി പ്രതിദിന ഡാറ്റ മാത്രമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. ദിവസം ശരാശരി 1.5ജിബി ഡാറ്റ മാത്രം ഉപയോഗമുള്ള ആളുകൾക്കും ഈ പറഞ്ഞ ഡാറ്റ പ്ലാനുകൾ പരിഗണിക്കാവുന്നതാണ്.

ഇടയ്ക്കിടെ റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭം ദീർഘകാല പ്ലാനുകളാണ്. എന്നാൽ ഒറ്റയടിക്ക് വലിയൊരു തുക മുടക്കാൻ കഴിയാത്തവരും ഉണ്ട്. അ‌തിനാൽ എല്ലാവർക്കും അ‌നുയോജ്യമായി തെരഞ്ഞെടുക്കാൻ പാകത്തിൽ വിവിധ വാലിഡിറ്റികളിൽ ജിയോ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. ഈ 1.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ലഭ്യമാകുന്ന വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും പരിചയപ്പെടാം.

ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ, ഒന്നല്ല, 9 എണ്ണം

199 രൂപ, 239 രൂപ, 259 രൂപ, 269 രൂപ, 479 രൂപ, 529 രൂപ, 666 രൂപ, 739 രൂപ, 2545 രൂപ എന്നീ പ്ലാനുകളിലെല്ലാം പ്രതിദിനം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ പൊതുവായി എത്തുന്നു.

വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനുകൾ നൽകുന്നുണ്ട്. 269 രൂപ, 529 രൂപ, 739 രൂപ പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് ജിയോസാവൻ പ്രോയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന വാലിഡിറ്റി നോക്കാം: 199 രൂപയുടെ പ്ലാനിന് 23 ദിവസവും 239 രൂപയുടെയും 269 രൂപയുടെയും പ്ലാനുകൾക്ക് 28 ദിവസവും വാലിഡിറ്റി ലഭിക്കും.

ഈ പ്ലാനുകളിൽ 259 രൂപ പ്ലാൻ മാത്രമാണ് ഒരു മാസത്തെ വാലിഡിറ്റിയിൽ എത്തുന്നത്. 529 രൂപ, 479 രൂപ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയും 666 രൂപ, 739 രൂപ പ്ലാനുകളിൽ ഉപയോക്താക്കൾക്ക് 84 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. 2545 രൂപയുടെ പ്ലാനിന് 336 ദിവസത്തെ വാലിഡിറ്റിയുണ്ട്.

Best Mobiles in India

English summary
Jio subscribers who wish to recharge in September 2023 have 9 Jio plans to choose from, offering 1.5GB data per day. These plans are priced at Rs 199, Rs 239, Rs 259, Rs 269, Rs 479, Rs 529, Rs 666, Rs 739 and Rs 2545. The validity period is different.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X