Home
News

കൊക്കിലൊതുങ്ങുന്നത് കൊത്താം...! 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. വരിക്കാരുടെ മനസറിഞ്ഞ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ജിയോ പുലർത്തുന്ന ശ്രദ്ധ വളരെ വലുതാണ്. ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ജനമനസിൽ ഇടം നേടി, മറ്റ് ടെലിക്കോം കമ്പനികളെ പിന്നിലാക്കാൻ ജിയോയ്ക്ക് സാധിച്ചത് ഈ ജനപിന്തുണ ഒന്നുകൊണ്ട് മാത്രമാണ് എന്ന് പറയാം.

ഏത് നിരക്കിലുള്ള പ്ലാനായാലും മുടക്കുന്ന പണത്തിന് തക്കതായതോ, അ‌തിന് മുകളിലുള്ളതോ ആയ മൂല്യം തിരിച്ചു നൽകുന്നവയാണ് ജിയോ റീച്ചാർജ് പ്ലാനുകൾ. എല്ലാ കമ്പനികളും ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാനുകൾ പുറത്തിറക്കാറുണ്ടെങ്കിലും ​കൈവിട്ട കളിക്ക് നിൽക്കാറില്ല. എന്നാൽ ജിയോ മറ്റുള്ളവരെക്കാൾ മികച്ച ആനുകൂല്യങ്ങൾ തങ്ങളുടെ പ്ലാനിലുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കാറുണ്ട്.

കൊക്കിലൊതുങ്ങുന്നത്! 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാനുകൾ

ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റിക്ക് ഏറെ പ്രാധാന്യമുണ്ട്. ഏറ്റവുമധികം വാലിഡിറ്റിയിൽ മികച്ച സേവനങ്ങൾ ആസ്വദിക്കാനാണ് പൊതുവെ ആളുകൾ ഇഷ്ടപ്പെടുക. എന്നാൽ ഒന്നിച്ച് വലിയൊരു തുക ചെലവഴിക്കേണ്ടിവരുന്നതിനാൽ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഒരു മാസത്തിൽ കൂടുതലും ഒരു വർഷത്തിൽ താഴെയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനുകൾ ധാരാളം ലഭ്യമാണ്.

ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാൻ വേണമെങ്കിൽ 56 ദിവസം, 84, ദിവസം, 90 ദിവസം എന്നീ വാലിഡിറ്റികളിൽ വരുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. ഡാറ്റ ഉപയോഗം അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ ഈ വാലിഡിറ്റികളിലുള്ള വ്യത്യസ്ത പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്.

താങ്ങാനാകുന്ന നിരക്കിലാണ് ജിയോയുടെ ഈ പ്ലാനുകൾ എത്തുന്നത്. ഒന്നുകിൽ ഒരു വർഷ വാലിഡിറ്റിയുള്ള പ്ലാൻ, അ‌ല്ലെങ്കിൽ ഒരു മാസ വാലിഡിറ്റിയുള്ള പ്ലാനാണ് മിക്ക വരിക്കാരും തെരഞ്ഞെടുക്കുക. എന്നാൽ പോക്കറ്റിലുള്ള പണം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 56 ദിവസ വാലിഡിറ്റിയിലെത്തുന്ന ജിയോ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

റിലയൻസ് ജിയോയ്ക്ക് വ്യത്യസ്ത ആനുകൂല്യങ്ങളുടെ അ‌ടിസ്ഥാനത്തിൽ, 56 ദിവസത്തെ വാലിഡിറ്റിയുള്ള ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. 533 രൂപ, 589 രൂപ, 479 രൂപ, 529 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ഈ പ്ലാനുകളിൽ ചിലത് 1.5 ജിബി ഡാറ്റയും ചിലത് 2 ജിബി ഡാറ്റയുമായി വരുന്നു. ഇതിലെ ആനുകൂല്യങ്ങൾ നോക്കാം.

479 രൂപയുടെ ജിയോ പ്ലാൻ: 56 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി മൊത്തം ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് 479 രൂപ പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനുകളും ലഭിക്കും.

കൊക്കിലൊതുങ്ങുന്നത്! 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാനുകൾ

529 രൂപയുടെ ജിയോ പ്ലാൻ: പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 56 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങൾക്കൊപ്പം ജിയോസാവൻ ആനുകൂല്യവും ലഭിക്കും എന്നതാണ് 429 രൂപയുടെ പ്ലാനിൽനിന്ന് 529 രൂപ പ്ലാനിനെ വേറിട്ട് നിർത്തുന്നത്.

533 രൂപയുടെ ജിയോ പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ ലഭ്യമാകുന്ന ജിയോ പ്ലാൻ 533 രൂപ നിരക്കിൽ എത്തുന്നു. ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിലുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയാണ് അ‌ധിക ആനുകൂല്യങ്ങൾ.

589 രൂപയുടെ ജിയോ പ്ലാൻ: 56 ദിവസത്തെ വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കുന്ന ജിയോ പ്ലാൻ ആണ് 589 രൂപയുടേത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഇതിലുണ്ട്. അ‌ധിക ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് എന്നിവയ്ക്കൊപ്പം ജിയോസാവൻ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
If Jio subscribers want a plan with a validity of more than one month, they can choose plans that come in 56 days, 84 days, and 90 days validity. There are mainly four Jio plans with 56 days validity. These plans will be available at Rs 533, Rs 589, Rs 479 and Rs 529.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X