വർമന്റെ പ്ലേ ലിസ്റ്റ് ഇഷ്ടമാണോ, എങ്കിൽ ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാനും ഇഷ്ടപ്പെടും!
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ സിനിമ പുറത്തുവരുന്നതിന് മുമ്പും പുറത്തിറങ്ങിയ ശേഷവും അതിലെ പാട്ടുകൾ ട്രെൻഡിങ്ങിൽ മുൻനിരയിൽ തുടരുകയാണ്. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ തമന്നയുടെ കിടിലൻ ഡാൻസുമായി കാവാലാ സോങ് സാമൂഹികമാധ്യമങ്ങൾ അടക്കിഭരിച്ചിരുന്നു. കാവല പാട്ടിനൊപ്പം നിരവധി റീൽസുകളാൽ ഫോൺ തുറക്കാൻ പറ്റാത്ത അവസ്ഥവരെയെത്തി.
കാവാലയ്ക്കൊപ്പം, തലൈവരെ പുകഴ്ത്തുന്ന അനിരുദ്ധിന്റെ ഹുക്കും സോങ്ങും ആവേശത്തിന്റെ കൊടുമുടിയിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ ജയിലർ തിയറ്ററുകളിൽ കണ്ടിറങ്ങിയ പലരും ഇപ്പോൾ അന്വേഷിക്കുന്നതും കേൾക്കുന്നതും ഈ രണ്ട് പാട്ടുകളുമല്ല, മറിച്ച് രജനിയെ മുന്നിലിരുത്തി ഉൾപ്പെടെ, വില്ലൻ വർമനും കൂട്ടുകാരും തകർത്താടിയ ആ പ്ലേ ലിസ്റ്റിനെയാണ്.

ജയിലറിൽ നായകനൊത്ത വില്ലനായി അസാമാന്യ പ്രകടനം കാഴ്ചവച്ച വിനായകനും വർമൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധപിടിച്ചുപറ്റി. വർമന്റെ പ്ലേ ലിസ്റ്റ് ഇപ്പോൾ ദക്ഷിണേന്ത്യയാകെ വൈറലാണ്. മലയാളികളുടെ മാത്രമല്ല, തമിഴ, കന്നഡ, തെലുങ്ക് തുടങ്ങി എല്ലാ ഭാഷകളിലെയും യുവതലമുറയുടെ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട പ്ലേ ലിസ്റ്റ് വർമന്റെ പാട്ടുകളാണ്.
ജയിലറിലെ പാട്ടുകളിലൂടെ ആദ്യം കൈയടി വാങ്ങിയത് അനിരുദ്ധ് ആയിരുന്നെങ്കിൽ, പടം പുറത്തിറങ്ങിയ ശേഷം കഥയാകെ മാറി. 1999ല്‍ പുറത്തിറങ്ങിയ താല്‍ എന്ന ചിത്രത്തില്‍ റഹ്മാന്‍ ഈണമിട്ട 'താല്‍ സേ താല്‍ മില', ശങ്കറിന്‍റെ സംവിധാനത്തില്‍ 1998ല്‍ റിലീസ് ചെയ്ത ' കണ്ണോട് കാണ്‍പതെല്ലാം തലൈവ എന്നീ ഗാനങ്ങൾക്കൊപ്പം ജയിലറിൽ വർമനും കൂട്ടാളികളും ആടി തകർക്കുന്നുണ്ട്.
പടം റിലീസ് ചെയ്തതോടെ ചിത്രത്തിലെ അനിരുദ്ധിന്റെ ഹിറ്റ് പാട്ടുകളെ മറികടന്നുകൊണ്ട് 'വര്‍മ്മന്‍ പ്ലേ ലിസ്റ്റ്' എന്ന പേരിൽ ഈ റഹ്മാൻ പാട്ടുകൾ ജനം വീണ്ടും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ, ജയിലറിനായി പാട്ടൊന്നും ഒരുക്കിയില്ലെങ്കിലും സാക്ഷാൽ എആർ റഹ്മാൻ ജയിലറിലൂടെ വീണ്ടും ഇപ്പോഴത്തെ യുവതലമുറയുടെ മനം കവരുകയായിരുന്നു. ഇപ്പോൾ എവിടെ നോക്കിയാലും ചർച്ച വർമ്മന്റെ പ്ലേ ലിസ്റ്റാണ്.
വജ്രത്തിന്റെ തിളക്കം കാലം കഴിയും തോറും കൂടുകയല്ലാതെ കുറയില്ല എന്നതുപോലെ റഹ്മാൻ പാട്ടുകളുടെ മൊഞ്ചും ഒട്ടും കുറയില്ലെന്ന് വർമ്മൻ പ്ലേ ലിസ്റ്റിന്റെ ജനപ്രീതി തെളിയിക്കുന്നു. വർമ്മന്റെ പ്ലേ ലിസ്റ്റ് പോലെ കേൾക്കുന്നവരെ കോരിത്തരിപ്പിക്കുന്ന നിരവധിപാട്ടുകൾ ഇനിയുമുണ്ട്. ഇവ പരസ്യത്തിന്റെ ശല്യമില്ലാതെ സൗജന്യമായി കേൾക്കാൻ ജിയോ വരിക്കാർക്ക് അവസരമുണ്ട്.
ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം വരിക്കാരുടെ സംഗീത താൽപര്യങ്ങളും നിറവേറ്റാൻ ചില പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോസാവൻ പ്രോ ആനുകൂല്യവും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. പരസ്യങ്ങളുടെ ശല്യമില്ലാതെ മ്യൂസിക് സ്ട്രീം ചെയ്യുന്ന ജിയോ ആപ്പ് ആണ് ജിയോസാവൻ. അൺലിമിറ്റഡ് മ്യൂസിക് ഡൗൺലോഡുകൾ, മികച്ച നിലവാരത്തിൽ ഓഫ്‌ലൈൻ മ്യൂസിക്, ജിയോ ട്യൂൺസ് എന്നിവയും ജിയോസാവൻ പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.

അടുത്തിടെയാണ് ജിയോ തങ്ങളുടെ ചില റീച്ചാർജ് പ്ലാനുകളിൽ ജിയോസാവൻ പ്രോ ആനുകൂല്യവും ഉൾപ്പെടുത്തിയത്. സാധാരണയായി ജിയോ സാവൻ പ്രോ ആനുകൂല്യങ്ങൾ ആസ്വദിക്കണമെങ്കിൽ 99 രൂപ ചെലവഴിക്കേണ്ടിവരും. എന്നാൽ ജിയോസാവൻപ്രോ ആനുകൂല്യം അടങ്ങുന്ന പ്ലാനുകൾ അധിക മുതൽമുടക്കില്ലാതെ പരസ്യരഹിതമായി സംഗീതം ആസ്വദിക്കാൻ ജിയോ വരിക്കാരെ സഹായിക്കുന്നു.
റിലയൻസ് ജിയോ 269 രൂപ പ്ലാൻ: ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ജിയോ റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്. 28 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോൾ, ദിവസവും 1.5ജിബി ഡാറ്റ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ അധിക ആനുകൂല്യമായാണ് ജിയോസാവൻ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജിയോക്ലൗഡ്, ജിയോസിനിമ, ജിയോടിവി എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ ആക്സസും 269 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ഏറ്റവും നിരക്കുകുറഞ്ഞ ജിയോ പ്ലാൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്. 529 രൂപ, 589 രൂപ, 739 രൂപ, 789 രൂപ എന്നിവയാണ് ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷനുള്ള മറ്റ് പ്ലാനുകൾ.


Click it and Unblock the Notifications








