Home
News

ബെസ്റ്റാണ്, ബെസ്റ്റ്! മൂന്ന് മാസം വാലിഡിറ്റിയിൽ എക്സ്ട്രാ ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാൻ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുള്ള അ‌നവധി പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ട് പ്ലാനുകൾ മൂന്ന് മാസ വാലിഡിറ്റിയിൽ ലഭ്യമാണ്. 84 ദിവസ വാലിഡിറ്റിയിൽ വരുന്ന പ്ലാനുകളുടെ കാര്യമല്ല, മറിച്ച് 90 ദിവസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ ലഭ്യമാകുന്ന രണ്ട് പ്ലാനുകളുടെ കാര്യമാണ് ഈ പറഞ്ഞത്. ഈ പ്ലാനുകളുടെ വില 899 രൂപ, 999 രൂപ എന്നിങ്ങനെയാണ്. മികച്ച റീച്ചാർജ് പ്ലാനുകൾ തേടുന്ന ജിയോ വരിക്കാർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ രണ്ട് പ്ലാനുകളാണ് ഇവ.

എയർടെൽ, വോഡഫോൺ ഐഡിയ (VI), ബിഎസ്എൻഎൽ എന്നിവയുമായി മത്സരിക്കാൻ ജിയോ മികച്ച പ്ലാനുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. എങ്കിലും ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ദീർഘകാല വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാനുകളാണ് കൂടുതൽ ലാഭകരം. എന്നാൽ വാർഷിക പ്ലാനുകൾക്ക് ചെലവഴിക്കാൻ ആവശ്യമായ തുക ​കൈയിൽ ഇല്ല എങ്കിൽ പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളാണ് മൂന്ന് മാസ വാലിഡിറ്റി പ്ലാനുകൾ.

മൂന്ന് മാസം വാലിഡിറ്റിയിൽ എക്സ്ട്രാ ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാൻ

899 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 20ജിബി എക്സ്ട്രാ ഡാറ്റയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാണ്.

ബെസ്റ്റ് 5ജി പ്രീപെയ്ഡ് പ്ലാൻ എന്ന് ജിയോ വിശേഷിപ്പിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ​ഒന്നാണ് 899 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ആകെ 200GB ഡാറ്റ ലഭിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. അ‌തിനാൽ 5ജി ഫോണില്ലാത്ത ജിയോ ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ ലഭിക്കാൻ ഈ പ്ലാൻ ഏറെ ഉപകരിക്കും.

മൂന്ന് മാസം വാലിഡിറ്റിയിൽ എക്സ്ട്രാ ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാൻ

999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 98 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഒപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാണ്. കൂടാതെ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്.

4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ആകെ 196ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. അ‌തേസമയം ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് പരിധിയില്ലാതെ ഇഷ്ടം പോലെ ​ഹൈ സ്പീഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. കാരണം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

90 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 899 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 9 രൂപ 98 ​പൈസയാണ്. അ‌തേസമയം 98 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 999 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 19 ​പൈസയാണ്. രണ്ടും തമ്മിൽ പരിശോധിച്ചാൽ 899 രൂപയുടെ പ്ലാനാണ് ലാഭകരം എന്നുതോന്നും. കാരണം നിരക്ക് കുറവാണ്, ഡാറ്റ കൂടുതലുമുണ്ട്.

മൂന്ന് മാസം വാലിഡിറ്റിയിൽ എക്സ്ട്രാ ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാൻ

എന്നാൽ 999 രൂപയുടെ പ്ലാൻ 8 ദിവസത്തെ വാലിഡിറ്റി കൂടുതൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ 8 ദിവസവും 2ജിബി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നുമുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ രണ്ട് പ്ലാനുകളും ലാഭകരമാണ്. അ‌തിനാൽ ഉപയോക്താക്കൾ ഈ രണ്ട് മൂന്ന് മാസ് പ്ലാനുകളിൽ ഏത് പ്ലാൻ തെരഞ്ഞെടുത്താലും നഷ്ടം ഇല്ല.

More from GizBot

Best Mobiles in India

English summary
Jio has made two best prepaid plans available with validity of more than 90 days along with extra data. They are priced at Rs 899 and Rs 999. The Rs 899 Jio plan offers benefits for 90 days validity and the Rs 999 plan offers benefits for 98 days validity. The Rs 899 Jio plan also offers 20GB extra data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X