ഒന്നിനെപ്പറ്റിയും വിഷമിക്കേണ്ടിവരില്ല, വരിക്കാരന്റെ മനസറിഞ്ഞ് ജിയോ മുന്നോട്ടുവച്ച റീച്ചാർജ് ഓപ്ഷൻ ഇതാണ്
നമുക്ക് വേണ്ടത് എന്താണ് എന്ന് കൃത്യമായി മനസിലാക്കി അത് നൽകാൻ ഒരു ആളുണ്ടാകുക എന്നത് ഒരു ഭാഗ്യമാണ്. ടെലിക്കോം മേഖലയിൽ ജിയോ വരിക്കാർ ആ ഭാഗ്യം ലഭിച്ചവരാണ്. വരിക്കാരുടെ മനസറിഞ്ഞ് അവർക്ക് തെരഞ്ഞെടുക്കാൻ പാകത്തിൽ മികച്ച ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയ പ്ലാനുകൾ ജിയോ (Reliance Jio) പുറത്തിറക്കാറുണ്ട്.
2023 അവസാനിക്കാൻ രണ്ട് മാസം ബാക്കി നിൽക്കെ ജിയോ തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ പ്രീപെയ്ഡ് വാർഷിക പ്ലാൻ അവതരിപ്പിക്കുകയുണ്ടായി. ആ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ ജിയോ വാഗ്ദാനം ചെയ്യുന്നു. 3227 രൂപ നിരക്കിലാണ് ഈ പ്ലാൻ അവതരിപ്പിക്കപ്പെട്ടത്.

പ്രൈം വീഡിയോ കണ്ടന്റുകൾ ഫോണിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ജിയോ പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്, കൂടാതെ ഡാറ്റയെക്കുറിച്ചും ഇവിടെ വിഷമിക്കേണ്ടതില്ല. കാരണം, ജിയോയുടെ ഈ പ്ലാനിൽ ധാരാളം പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ലഭിക്കുന്നു.
ഒറ്റയടിക്ക് 3227 രൂപ ചെലവഴിക്കേണ്ടിവരും എന്നതിനാൽ ഒറ്റനോട്ടത്തിൽ ഇത് ഒരു ചെലവേറിയ പ്ലാൻ ആയി തോന്നിയേക്കാം. തീർച്ചയായും ഇത് ചെലവേറിയ ഒരു പ്രീപെയ്ഡ് പ്ലാൻ തന്നെയാണ്. എന്നാൽ ഈ പ്ലാൻ തെരഞ്ഞെടുത്താൽ ലഭ്യമാകുന്ന നേട്ടങ്ങൾ ചെലവിനെക്കാൾ വിലമതിക്കുന്നതാണ്. മുടക്കുന്ന പണത്തിന്റെ മുഴുവൻ മൂല്യവും ഈ പ്ലാനിലെ മികച്ച ആനുകൂല്യങ്ങളായി തിരിച്ചുകിട്ടും.

3,227 രൂപയുടെ ജിയോ വാർഷിക പ്ലാനിലെ ആനുകൂല്യങ്ങൾ: ഒരു വാർഷിക പ്ലാനിൽ സാധാരണയായി ലഭ്യമാകുന്ന ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ അതേപടി ഈ പ്ലാനിൽ കാണാം. എന്നാൽ ജിയോയുടെ മറ്റ് വാർഷിക പ്ലാനുകളിൽ നിന്ന് ഈ പ്ലാനെ വ്യത്യസ്തമാക്കുന്നത് പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനാണ്.
365 ദിവസ വാലിഡിറ്റിയാണ് 3,227 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ വാർഷിക പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 64കെബിപിഎസ് ആയി കുറയും.
പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സബ്സ്ക്രിപ്ഷനൊപ്പം ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്കുള്ളതാണ്. ജിയോ 5ജി ലഭ്യമായ ഇടങ്ങളിലെ വരിക്കാർക്ക് അൺലിമിറ്റഡ് ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കാനുള്ള അർഹതയും ഈ പ്ലാൻ നൽകുന്നു.

ഈ പ്ലാനിനൊപ്പം ജിയോസിനിമ സബ്സ്ക്രിപ്ഷൻ ലഭിക്കുമെങ്കിലും അതിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കില്ല. മാത്രമല്ല, ഈ പ്ലാനിൽ ലഭിക്കുന്ന ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ടിവികളിലോ ലാപ്‌ടോപ്പുകളിലോ കണ്ടന്റ് കാണുന്നതിന് ഉപയോഗിക്കാൻ കഴിയില്ല. എങ്കിലും ഒടിടി സബ്സ്ക്രിപ്ഷൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനാണ്.
ഒരു ടെലിക്കോം ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭം വാർഷിക പ്ലാനുകളാണ്. തങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവ അടങ്ങുന്ന പ്ലാൻ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ഇടയ്ക്കിടെ റീച്ചാർജിന്റെ പുറകേ നടക്കേണ്ട എന്നുമാത്രമല്ല, സാമ്പത്തികമായും ലാഭം ഉണ്ട്. കൂടാതെ ഇടയ്ക്ക് ഉണ്ടാകുന്ന നിരക്കുവർധനയുടെ ഭാരത്താൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരികയുമില്ല. അത്തരത്തിൽ നോക്കിയാൽ ആവശ്യക്കാർക്ക് ഈ പ്ലാൻ ഏറെ ലാഭകരം തന്നെയാണ്.


Click it and Unblock the Notifications








