Home
News

ഒന്നാമൻ നൽകുന്ന ഒന്നാന്തരം പ്ലാൻ; 'അ‌ൽപ്പം മനസമാധാനത്തിന് വേണ്ടതും ഇതിലുണ്ട്'!

ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഒന്നാമനാണ് റിലയൻസ് ജിയോ. എതിരാളികളെക്കാൾ മുന്നിലെത്താൻ ജിയോയെ സഹായിക്കുന്നത് റീച്ചാർജ് പ്ലാനുകളിൽ പുലർത്തുന്ന സൂക്ഷ്മതയും പ്ലാനിങ്ങോടെയുള്ള അ‌വതരണവുമാണ്. ഏതൊരു ഉപയോക്താവിന്റെയും ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാവുന്ന പ്ലാനുകൾ ഇതിനോടകം ജിയോ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ സമാന നിരക്കിലുള്ള പ്ലാനിലെക്കാൾ ആനുകൂല്യം ജിയോ പ്ലാനുകളിൽ പ്രതീക്ഷിക്കാം.

ഡാറ്റ പ്ലാനുകളാണ് കൂടുതൽ ജിയോ വരിക്കാർക്കും ആവശ്യം. എല്ലാ ഉപയോക്താക്കളും പരമാവധി ഡാറ്റ ദിവസവും ലഭിക്കുന്ന പ്ലാനുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അ‌ത്രയും തുക മുടക്കാൻ പലർക്കും കഴിയാറില്ല. അ‌ത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന 2ജിബി ഡാറ്റ പ്ലാനുകളാണ് ഒരു വിഭാഗം ആളുകൾ തെരഞ്ഞെടുക്കാറുള്ളത്.

ഒന്നാമൻ നൽകുന്ന ഒന്നാന്തരം പ്ലാൻ

അ‌ടുത്തിടെ തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ ചെറുതായി പരിഷ്കരിച്ച ജിയോ 2ജിബി ഡാറ്റ ലഭിക്കുന്ന രണ്ട് പ്ലാനുകളും പുതുക്കി അ‌വതരിപ്പിക്കുകയുണ്ടായി. 789 രൂപ, 589 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളോടൊപ്പം പുതിയതായി ജിയോ സാവൻ പ്രോ ആനുകൂല്യവും ഉൾപ്പെടുത്തിയാണ് ഈ പ്ലാനുകൾ പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് പരസ്യങ്ങളുടെ ശല്യമില്ലാതെ മനസമാധാനത്തോടെ മ്യൂസിക് ആസ്വദിക്കാൻ ജിയോസാവൻ അ‌വസരമൊരുക്കുന്നു. അൺലിമിറ്റഡ് മ്യൂസിക് ഡൗൺലോഡുകൾ, മികച്ച നിലവാരത്തിൽ ഓഫ്‌ലൈൻ മ്യൂസിക്, ജിയോ ട്യൂൺസ് എന്നിവയും ജിയോസാവൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകം പണം മുടക്കാതെ ഈ സേവനങ്ങൾ ആസ്വദിക്കാം എന്നതാണ് ജിയോസാവൻ പ്രോ ആനുകൂല്യം അ‌ടങ്ങിയ റീച്ചാർജുകളുടെ പ്രത്യേകത.

ഒന്നാമൻ നൽകുന്ന ഒന്നാന്തരം പ്ലാൻ

789 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് 789 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2ജിബി പ്രതിദിന ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. കൂടാതെ കോംപ്ലിമെന്ററിയായി പുതിയ ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. അ‌ൺലിമിറ്റഡ് വോയിസ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ അ‌ധിക ആനുകൂല്യമായി തത്സമയ ടിവി സ്ട്രീമിങ് സാധ്യമാക്കുന്ന ജിയോടിവി, സിനിമകൾക്കായി ജിയോ സിനിമ, ഫയലുകളും മറ്റും സംഭരിക്കുന്നതിനായി ജിയോ ക്ലൗഡ്, സുരക്ഷയ്ക്കായി ജിയോ സെക്യൂരിറ്റി എന്നീ സേവനങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. കുറഞ്ഞ നിരക്കിൽ 84 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്ന 789 രൂപയുടെ പ്ലാൻ മികച്ച റീച്ചാർജ് ഓപ്ഷനാണ്.

589 രൂപയുടെ ജിയോ പ്ലാൻ: ദീർഘകാല പ്ലാനുകളാണ് എപ്പോഴും കൂടുതൽ ലാഭകരം. എന്നാൽ അ‌തിനായി നിശ്ചിത തുക ​ഒന്നിച്ച് മുടക്കേണ്ടിവരും. ഒരു വർഷത്തെയും, 84 ദിവസത്തെയുമൊക്കെ പ്ലാനുകൾ തെരഞ്ഞെടുക്കാൻ സാധിക്കാത്തവർക്ക് അ‌ടുത്തതായി പരിഗണിക്കാൻ സാധിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് 56 ദിവസ വാലിഡിറ്റി നൽകുന്ന 589 രൂപയുടെ ജിയോ പ്ലാൻ.

2ജിബി പ്രതിദിന ഡാറ്റ നൽകുന്ന ഈ പ്ലാനിൽ പതിവുപോലെ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷൻ ആണ് 589 രൂപയുടെ പ്ലാനിൽ പുതിയതായി വന്ന മാറ്റം. ഇതോടൊപ്പം ജിയോയുടെ മറ്റ് ജനപ്രിയ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ രണ്ട് പ്ലാനുകൾ കൂടാതെ, 1.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന മൂന്ന് പ്ലാനുകളിലും ജിയോസാവൻ പ്രോ ആനുകൂല്യം പുതിയതായി ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 269 രൂപയുടേത് ആണ്. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ഒന്നാമൻ നൽകുന്ന ഒന്നാന്തരം പ്ലാൻ

ഏറ്റവുമധികം വാലിഡിറ്റിയിൽ ജിയോസാവൻ പ്രോ ആനുകൂല്യങ്ങൾ ലഭിക്കുന്ന 1.5ജിബി പ്ലാൻ 739 രൂപയുടേത് ആണ്. ആകെ 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക. 529 രൂപയുടെ പ്ലാൻ ആണ് ജിയോസാവൻ പ്രോ ആനുകൂല്യം ലഭിക്കുന്ന മൂന്നാമത്തെ 1.5 ജിബി പ്ലാൻ. 56 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

99 രൂപയുടെ ജിയോസാവൻ പ്രോ സേവനമാണ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് ജിയോസാവൻ ആപ്പിൽ സൈൻ ഇൻ ചെയ്‌ത് 15 ഭാഷകളിലെ പാട്ടുകൾ ആസ്വദിക്കാനാകും. 100 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണിത്.

Best Mobiles in India

English summary
Jio has recently revised its recharge plans slightly and introduced two new plans that come with 2GB of data. These plans are priced at Rs 789 and Rs 589, respectively. These plans have been relaunched with data, calling, and SMS benefits and a new Jio Save Pro benefit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X