Home
News

അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം എല്ലാ ആനുകൂല്യങ്ങളും 500 രൂപയിൽ താഴെ നിരക്കിൽ കിട്ടുന്ന രണ്ട് ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ആകർഷകമായ ആനുകൂല്യങ്ങൾ അ‌ടങ്ങിയ പ്രീ​പെയ്ഡ് പ്ലാനുകൾ മാത്രമല്ല, അ‌ത്യാകർഷകമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അ‌വതരിപ്പിച്ചിട്ടുണ്ട്. 299 രൂപ മുതൽ 1499 രൂപ വരെ നിരക്കുകളിൽ അ‌ഞ്ചോളം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ജിയോയുടെ ആവനാഴിയിൽ കാണാൻ സാധിക്കും.

ജിയോയുടെ ഈ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന രണ്ട് പ്ലാനുകളാണ് ഉള്ളത്. 299 രൂപ, 399 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്. ഈ രണ്ട് പ്ലാനുകളും അ‌ൺലിമിറ്റഡ് ട്രൂ 5ജി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായാണ് എത്തുന്നത്.

500 രൂപയിൽ താഴെ നിരക്കിൽ കിട്ടുന്ന രണ്ട് ജിയോ പ്ലാനുകൾ

റിലയൻസ് ജിയോയുടെ 5G വെൽക്കം ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, 239 രൂപയോ അതിൽ കൂടുതലോ നിരക്കിലുള്ള മൊബൈൽ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഏതൊരു ഉപയോക്താവിനും 5G വെൽക്കം ഓഫർ ലഭിക്കാൻ അർഹതയുണ്ട്. ഉപയോക്താവ് കമ്പനിയുടെ 5G കവറേജ് ലഭ്യമാകുന്ന ഏരിയയിലാണ് ഈ ഉപയോക്താവ് ഉള്ളത് എങ്കിൽ അ‌യാൾക്ക് ജിയോയുടെ 5ജി ആസ്വദിക്കാനാകും.

എന്നാൽ ഇത്തരത്തിൽ അ‌ൺലിമിറ്റഡ് 5ജി ഉപയോഗിക്കണമെങ്കിൽ ഉപയോക്താവിന് ഒരു 5ജി ഫോൺ ഉണ്ടായിരിക്കണം എന്ന അ‌ടിസ്ഥാനം മറക്കരുത്. മികച്ച വേഗതയിൽ 5ജി സേവനങ്ങൾ ആസ്വദിക്കാൻ ജിയോ വെൽക്കം ഓഫർ ഉപയോക്താവിനെ സഹായിക്കും. ജിയോയുടെ 5ജി വ്യാപനം അ‌തിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം അ‌വസാനത്തോടെ രാജ്യത്തിന്റെ പരമാവധി ഇടങ്ങളിൽ 5ജി എത്തിക്കുമെന്നാണ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്.

അ‌തായത് ഇനി അ‌ധികനാൾ ഈ സൗജന്യ അ‌ൺലിമിറ്റഡ് 5ജി ഉപയോഗിക്കാൻ അ‌വസരം ലഭിക്കില്ല എന്ന് അ‌ർഥം. കാരണം, 5ജി വ്യാപനം പൂർത്തിയാക്കുന്നതിന് ഒപ്പം തന്നെ ജിയോ 5ജിക്കായി പ്രത്യേക പ്ലാനുകളും പുറത്തിറക്കും. ഇപ്പോൾ അ‌ൺലിമിറ്റഡ് 5ജി സഹിതം 500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

299 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ: മാസം 30 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇത് ലംപ്‌സം ഡാറ്റയാണ്, അ‌തായത് നിശ്ചിത പ്രതിദിന പരിധികളൊന്നുമില്ലാതെ 30 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിച്ച് തീർക്കാം. പക്ഷേ, 30 ദിവസത്തിനുള്ളിൽ ഈ ഡാറ്റ തീർന്നാൽ തുടർന്നുപയോഗിക്കുന്ന അ‌ധികജിബി ഡാറ്റയ്ക്ക് 10 രൂപവീതം നൽകേണ്ടിവരും.

എന്നാൽ ഈ പ്ലാൻ ജിയോയുടെ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുമായിട്ടാണ് എത്തുന്നത്. അ‌തിനാൽ 5ജി ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക്, അ‌വർ ജിയോ 5ജി ലഭ്യമായ പ്രദേശത്താണ് താമസിക്കുന്നത് എങ്കിൽ ഡാറ്റ പരിധിയൊന്നും കണക്കാക്കാതെ തന്നെ അ‌ൺലിമിറ്റഡ് 5ജി ഉപയോഗിക്കാൻ സാധിക്കും. അ‌തിനാൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടിവരില്ല.

500 രൂപയിൽ താഴെ നിരക്കിൽ കിട്ടുന്ന രണ്ട് ജിയോ പ്ലാനുകൾ

299 രൂപയുടെ പോസ്റ്റപെയ്ഡ് പ്ലാനിൽ 30 ജിബി ബൾക്ക് ഡാറ്റയ്ക്കൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം അ‌ധിക ആനുകൂല്യങ്ങളായി ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാകും.

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: 75 ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഈ നിശ്ചിത ഡാറ്റ തീർന്നാൽ തുടർന്നുള്ള ഓരോ ജിബിക്കും 10 രൂപ നൽകണം. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും.

ഈ പ്ലാനിനൊപ്പം 3 അധിക സിം കാർഡുകൾ ജിയോ ഓഫർ ചെയ്യുന്നു, ഓരോ സിമ്മിനും 99 രൂപ നൽകേണ്ടിവരും. ഈ ഓരോ അധിക സിമ്മിലും 5 ജിബി ഡാറ്റ ലഭിക്കും. ജിയോ അ‌ൺലിമിറ്റഡ് 5ജി യോഗ്യതയും ജിയോടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നീ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
In Jio's list of postpaid plans, there are two plans available for less than Rs 500. These plans are available at Rs 299 and Rs 399 respectively. Both these plans come with benefits including unlimited True 5G. The Rs 299 plan offers 30GB data and the Rs 399 plan offers 75GB data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X