Home
News

പ്രതിദിനപരിധിയില്ലാതെ ഡാറ്റയും 5ജിയുള്ളവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും നൽകുന്ന ഒരേയൊരു ജിയോ പ്ലാൻ

സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും കോളിങ്ങിനെക്കാൾ അ‌ധികം പ്രാധാന്യം നൽകുന്ന ടെലിക്കോം സേവനമാണ് ഡാറ്റ. അ‌തിനാൽത്തന്നെ ഉപയോക്താക്കളുടെ ആവശ്യത്തിന് അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ ഡാറ്റ അ‌ടിസ്ഥാനമാക്കിയുള്ള വിവിധ പ്ലാനുകൾ ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിൽ കൂടുതലും പ്രതിദിന ഡാറ്റ പരിധയിൽ എത്തുന്ന പ്ലാനുകളാണ്.

അ‌തായത് ​എഫ്യുപി നയമനുസരിച്ച് ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക നിശ്ചിത പരിധി ഏർപ്പെടുത്തിയിട്ടുണ്ടാകും. ഇത് ചില പ്ലാനുകളിൽ 1.5ജിബി ആയിരിക്കും. 2ജിബി, 2.5ജിബി, 3ജിബി പ്രതിദിന ഡാറ്റാ പരിധി നിശ്ചയിക്കപ്പെട്ട് എത്തുന്ന പ്ലാനുകളും ഉണ്ട്. ഈ പരിധി പിന്നിടുന്നതോടെ ഡാറ്റയുടെ വേഗത കുറയുന്നു.

പ്രതിദിനപരിധിയില്ലാതെ ഡാറ്റ  നൽകുന്ന ഒരേയൊരു ജിയോ പ്ലാൻ

എന്നാൽ ചില ആളുകൾക്ക് പ്രതിദിന ഡാറ്റ ഉപയോഗിക്കുന്നതിൽ താൽപര്യം ഉണ്ടാകില്ല. അ‌ത്തരം ആളുകൾക്ക് തെരഞ്ഞെടുക്കാനായി ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ടെലിക്കോം കമ്പനികൾ നൽകിവരുന്നു. ഒറ്റയടിക്ക് കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ടിവരുന്ന ഉപയോക്താക്കൾക്കും ഏറ്റവും കുറച്ച് ഡാറ്റ ഉപയോഗമുള്ള ആളുകൾക്കും ഒരേപോലെ ഉപകാരപ്പെടുന്നവയാണ് ബൾക്ക് ഡാറ്റ പ്ലാനുകൾ.

പ്രതിദിന ഡാറ്റ പരിധികളൊന്നും ഇല്ലാതെ നിശ്ചിത ജിബി ഡാറ്റയാണ് ബൾക്ക് ഡാറ്റയുള്ള പ്ലാനുകളിൽ ലഭിക്കുക. പ്രതിദിന ഡാറ്റ പരിധിക്ക് അ‌പ്പുറമുള്ള ഡാറ്റ ഉപയോഗം ആവശ്യം ഉള്ളവർക്ക് ഇത് ഉപകാരപ്പെടും. കൂടാതെ അ‌ത്യാവശ്യം ബ്രൗസിങ് മാത്രമുള്ള ആളുകൾക്കും ഒരുമാസത്തേക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യം ബൾക്ക് ഡാറ്റ പ്ലാനുകളാണ്.

കാരണം ദിവസവും അ‌ധികം ഡാറ്റ ഉപയോഗിക്കുന്നില്ല എങ്കിൽ ഉയർന്ന തുക നൽകി എടുക്കുന്ന പ്ലാനിലെ ഡാറ്റകൾ പാഴായിപ്പോകും. എന്നാൽ ബൾക്ക് ഡാറ്റ പ്ലാനിൽ ആവശ്യമുള്ളപ്പോൾ ഡാറ്റ ഉപയോഗിക്കാം. പ്ലാനിന്റെ വാലിഡിറ്റി തീരുന്നതുവരെ ഈ ഡാറ്റ ലഭ്യമാകും എന്നതും നേട്ടമാണ്. കാശുമുടക്കി എടുക്കുന്ന പ്ലാനിലെ ഡാറ്റ പൂർണമായും പ്രയോജനപ്പെടുത്താം എന്നതാണ് ബൾക്ക് ഡാറ്റ പ്ലാനുകളുടെ പ്രത്യേകത.

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ തങ്ങളുടെ ഒരു പ്രീപെയ്ഡ് പ്ലാനിൽ മാത്രമാണ് പ്രതിമാസ വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റ നൽകുന്നത്. 296 രൂപയാണ് ബൾക്ക് ഡാറ്റ ആനുകൂല്യം ഉൾപ്പെടുന്ന ജിയോ റീച്ചാർജ് പ്ലാനിന്റെ നിരക്ക്. ജിയോയുടെ അ‌ൺലിമിറ്റഡ് 5ജി ലഭ്യമാക്കുന്ന ജിയോ വെൽക്കം ഓഫർ ലഭിക്കാനും ഈ പ്ലാൻ ഉപയോക്താക്കൾക്ക് യോഗ്യതയുണ്ട്.

296 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: 30 ദിവസത്തെ വാലിഡിറ്റിയിലാണ് 296 രൂപയുടെ ജിയോ പ്ലാൻ എത്തുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി 25 ജിബി ലംപ് സം ഡാറ്റയാണ് ലഭിക്കുന്നത്. പ്രതിദിന പരിധിയില്ലാതെ തന്നെ ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ നിശ്ചിത വാലിഡിറ്റിക്കുള്ളിൽ ഉപയോഗിക്കാത്ത ഡാറ്റ പാഴായിപ്പോകും.

പ്രതിദിനപരിധിയില്ലാതെ ഡാറ്റ  നൽകുന്ന ഒരേയൊരു ജിയോ പ്ലാൻ

ഡാറ്റ മാത്രമല്ല, അ‌ൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ഈ പ്ലാനിൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപയിൽ കൂടുതൽ ചിലവാകും. ജിയോ ക്ലൗഡ്, ജിയോ ടിവി, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പ് സേവനങ്ങളുടെ സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ ലഭ്യമാകും.

ജിയോ 5ജി ലഭ്യമാകുന്ന പ്രദേശത്തുള്ള 5ജി ഫോൺ ഉപയോഗിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് ഏറ്റവും ലാഭം നൽകുന്ന ഒരു പ്ലാൻ കൂടിയാണിത്. ഒരു മാസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കാൻ ഈ പ്ലാൻ സഹായിക്കും. 5ജി ഇല്ലാതാകുന്ന സന്ദർഭങ്ങളിൽ ഇതിലെ ബൾക്ക് ഡാറ്റ ഉപയോഗിക്കുകയും ചെയ്യാം.

More from GizBot

Best Mobiles in India

English summary
Jio offers bulk data on one of its prepaid plans. The Rs. 296 Jio plan comes with a validity of 30 days. 25 GB of lump sum data is available for this validity period. This data can be used without any daily limit. But unused data within the specified validity period will be wasted.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X