പൊറുതിമുട്ടിച്ചാലും പൊന്നാണ് ജിയോ! 500 രൂപയിൽ താഴെയുള്ള ജിയോ "ബെസ്റ്റ് സെല്ലർ" പ്ലാൻ

|

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം സേവന ദാതാവായ റിലയൻസ് ജിയോയെപ്പറ്റി പരാതികൾ ഒരുപാട് പറയാനുണ്ട് നമ്മൾ മലയാളികൾക്ക്. ദിവസം രണ്ട് ജിബിയും അതിൽ കൂടുതലും അതിവേഗ ഡാറ്റ ഓഫർ ചെയ്യുന്ന പ്ലാനുകൾ തിരഞ്ഞെടുത്തിട്ടും ഡാറ്റ മതിയാകാതെ വരുന്ന അവസ്ഥയാണ് അതിൽ പ്രധാനം (Jio Recharge Plans).

 

ഡാറ്റ

രാവിലെ എഴുന്നേറ്റ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒന്ന് കറങ്ങിവരുമ്പോഴേക്കും ഡാറ്റയുടെ 50 ശതമാനം തീർന്നെന്ന് മെസേജ് വരും അല്ലേ...? ഒരു വീഡിയോ കണ്ട് കഴിഞ്ഞാൽ പിന്നെ പറയുകയും വേണ്ട. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷെ ജിയോ നൽകുന്നത് പോലെയുള്ള ആനുകൂല്യങ്ങൾ മറ്റ് കമ്പനികൾ നൽകുന്നില്ലെന്നതാണ് വാസ്തവം.

മൊബൈൽ

ഇന്ത്യയിലെ സാധാരണ മൊബൈൽ യൂസേഴ്സിന് ഏറ്റവും ലാഭകരമായ പ്ലാനുകൾ ഓഫർ ചെയ്യുന്ന സ്വകാര്യ ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണെന്ന കാര്യം തർക്കങ്ങൾക്ക് അതീതമാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയെന്ന തലത്തിലേക്ക് റിലയൻസ് ജിയോ വളർന്ന് പന്തലിക്കാനുള്ള കാരണവും ഇത് തന്നെയാണ്.

ഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കുംഇപ്പോൾ വിട്ടാൽ പിന്നീട് ദുഃഖിക്കരുത്; ഇഷ്ടംപോലെ ഡാറ്റ അ‌ധികമായി നൽകുന്ന വിഐ ഓഫർ ഉടൻ അ‌വസാനിക്കും

റിലയൻസ് ജിയോ
 

ഇനി നമ്മുക്ക് റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ഒരു പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ച് വിശദമായി പരിശോധിക്കാം. 500 രൂപയിൽ താഴെ വില വരുന്ന ഈ ഓഫർ ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ഒന്ന് കൂടിയാണെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു.

500 രൂപയിൽ താഴെ വില വരുന്ന ജിയോ

500 രൂപയിൽ താഴെ വില വരുന്ന ജിയോ "ബെസ്റ്റ് സെല്ലർ" പ്ലാൻ

299 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാനിനെക്കുറിച്ചാണ് ഈ പറഞ്ഞ് വരുന്നത്. ജിയോ തന്നെ പറയുന്നത് അനുസരിച്ച് 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിൽ കൂടുതൽ റീചാർജ് ചെയ്യപ്പെടുന്നത് ഈ ഓഫറാണ്. 299 രൂപ വിലയുള്ള ജിയോ റീചാർജ് പ്ലാനിന്റെ ആനുകൂല്യങ്ങളും വാലിഡിറ്റിയും അടക്കമുള്ള വിശദ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!

299 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ

299 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ

299 രൂപ വിലയുള്ള ജിയോ റീചാർജ് ഓഫർ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. അതായത് വാലിഡിറ്റി കാലയളവിൽ ആകെ ലഭിക്കുന്നത് 56 ജിബി ഡാറ്റ. പ്രതിദിനം 2 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

ജിയോ പ്ലാനുകൾ

എല്ലാ ജിയോ പ്ലാനുകൾക്കും സമാനമായി അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 299 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനിനൊപ്പവും ലഭിക്കുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കും 299 രൂപയുടെ പ്ലാനിനൊപ്പം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നു.

5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

ജിയോ പറയുന്നത് നമ്പാമോ?

ജിയോ പറയുന്നത് നമ്പാമോ?

299 രൂപ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാൻ തങ്ങളുടെ ബെസ്റ്റ് സെല്ലർ ഓപ്ഷനുകളിൽ ഒന്നാണെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ഇതിന് കാരണമെന്തെന്ന് സത്യം പറഞ്ഞാൽ മനസിലാകുന്നില്ല. എന്നാൽ ഇതേ വിലയിൽ വിഐയും എയർടെലും ഓഫർ ചെയ്യുന്ന പ്ലാനുകളേക്കാൾ ഭേദമാണ് ജിയോ പ്ലാൻ എന്നത് പരിഗണിക്കേണ്ടതാണ്. ജിയോ ഈ പ്ലാനിനൊപ്പം 28 ദിവസം 2 ജിബി ഡെയിലി ഡാറ്റ നൽകുമ്പോൾ മറ്റ് രണ്ട് കമ്പനികളും സമാന വാലിഡിറ്റിയിൽ 1.5 ജിബി ഡെയിലി ഡാറ്റ മാത്രമാണ് ഓഫർ ചെയ്യുന്നത്.

ഒന്നാമനായി, മേധാവിയായി...

ഒന്നാമനായി, മേധാവിയായി...

നിലവിൽ ഇന്ത്യയിലെ 4ജി സെഗ്മെന്റിൽ ജിയോയുടെ അപ്രമാദിത്തം ചോദ്യം ചെയ്യാൻ കഴിയില്ല. രാജ്യത്തെ ഏറ്റവും വലിയ 4ജി നെറ്റ്വർക്കും കവറേജും റിലയൻസ് ജിയോയ്ക്ക് സ്വന്തമാണ്. അടുത്തിടെ പുറത്ത് വന്ന ഓപ്പൺ സിഗ്നൽ റിപ്പോർട്ടും 4ജി ലഭ്യതയിലും കവറേജിലും ജിയോയുടെ മേധാവിത്തം അടിവരയിടുന്നു.

Best Mobiles in India

English summary
We Malayalees have many complaints about Reliance Jio. The main reason is that, despite choosing plans that offer high-speed data of 2 GB or above per day, the data is not enough. When you wake up in the morning and scroll through Instagram, Facebook, and YouTube, you will notice that half of your data has been consumed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X