Home
News

അ‌ങ്ങനെ ആരും സുഖിക്കേണ്ട! നിരക്ക് വർധന നടപ്പിലാകും മുമ്പ് 2 ജനപ്രിയ പ്ലാനുകൾ പൂഴ്ത്തി ജിയോ

ഏവരും ഭയന്നിരുന്നതുപോലെ തന്നെ ഒടുവിൽ ഇന്ത്യയിലെ മൊ​ബൈൽ താരിഫ് നിരക്കുകൾ ഉയർന്നിരിക്കുന്നു. രാജ്യത്തെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) കഴിഞ്ഞ ദിവസം തങ്ങളുടെ നിരക്ക് വർധന പ്രഖ്യാപിച്ചു. അ‌തിന് പിന്നാലെ, ഇപ്പോൾ എയർടെലും നിരക്ക് വർധന പ്രഖ്യാപിച്ചുകഴിഞ്ഞു. ജിയോയുടെ വർധിപ്പിച്ച നിരക്കുകൾ ജൂ​ലൈ മൂന്ന് മുതലാണ് നടപ്പിൽ വരിക. എന്നാൽ അ‌തിന് മുൻപ് തങ്ങളുടെ ജനപ്രിയ പ്ലാനുകൾ ഉപയോഗിച്ച് വരിക്കാർ ലാഭം ഉണ്ടാക്കാതിരിക്കാൻ ജിയോ ഇപ്പോൾ രണ്ട് ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചിരിക്കുന്നു.

ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ആകെ 3 പ്ലാനുകളാണ് ഉണ്ടായിരുന്നത്. അ‌തിൽ 155 രൂപയുടെ പ്ലാൻ മാത്രമാണ് ഇപ്പോൾ അ‌വശേഷിക്കുന്നത്. ഈ 155 രൂപയുടെ പ്ലാനിന് ജൂ​ലൈ 3 മുതൽ 189 രൂപ നൽകേണ്ടിവരും എന്നത് വേറെ കാര്യം. ഇതോടൊപ്പമുണ്ടായിരുന്ന 395 രൂപ, 1559 രൂപ പ്ലാനുകൾ ജിയോ ഇപ്പോൾ പിൻവലിച്ചിരിക്കുന്നു.

നിരക്ക് വർധന നടപ്പിലാകും മുമ്പ് 2 ജനപ്രിയ പ്ലാനുകൾ പൂഴ്ത്തി ജിയോ

ജിയോയുടെ നിരക്ക് വർധന ജൂ​ലൈ 3ന് ആണ് നടപ്പാകുക. ഇതിന് മുൻപ് മികച്ച പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ​ചെയ്താൽ നിരക്ക് വർധനയുടെ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമായിരുന്നു. അ‌തിനാൽ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകൾ റീച്ചാർജിനായി തിരക്കുകൂട്ടി. ഇതോടെ അ‌പകടം മണത്ത ജിയോ വരിക്കാർക്ക് ഏറ്റവും ലാഭം ഉണ്ടായിരുന്ന രണ്ട് പ്ലാനുകൾ നീക്കുകയായിരുന്നു.

ഇന്ത്യയിൽ ഇന്നലെ വരെ ലഭ്യമായിരുന്ന ഏറ്റവും മികച്ച വാല്യൂ 5G പ്രീപെയ്ഡ് പ്ലാൻ എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന പ്ലാൻ ആയിരുന്നു 395 രൂപയുടേത്. വെറും 395 രൂപ നിരക്കിൽ 84 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ ലഭ്യമാകുന്ന നേട്ടങ്ങൾ അ‌ത്രയധികം മികച്ചതും മൂല്യമുള്ളതുമായിരുന്നു. ഈ പ്ലാൻ ഇപ്പോഴും നിലനിർത്തിയാൽ ആളുകൾ അ‌ത് തെരഞ്ഞെടുക്കും.

നിരക്ക് വർധന നടപ്പിലാകും മുമ്പ് 2 ജനപ്രിയ പ്ലാനുകൾ പൂഴ്ത്തി ജിയോ

ജിയോയുടെ 395 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 1000 എസ്എംഎസ്, ആകെ 6ജിബി ​ഹൈസ്പീഡ് ഡാറ്റ എന്നിവയാണ് 395 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമായിരുന്നു. അ‌തിനാൽ ഡാറ്റയുടെ പ്രതിദിന പരിധിയെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരുന്നില്ല.

1559 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: കോളിങ് ആവശ്യങ്ങൾ മാത്രമുള്ള ഉപയോക്താക്കൾക്ക് ദീർഘകാല വാലിഡിറ്റിക്കായി പരിഗണിക്കാവുന്ന മികച്ച ഓപ്ഷനായിരുന്നു ഇത്. 336 ദിവസത്തെ വാലിഡിറ്റിയിൽ കോളിങ് ആവശ്യങ്ങൾ നിറവേറ്റാം എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. ആകെ 24 ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 3600 എസ്എംഎസുകളും ആണ് 336 ദിവസത്തേക്ക് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

അധിക ബോണസായി ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ ആപ്പുകളിലേക്കുള്ള ആക്സസും 1559 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്നു. ഈ രണ്ട് പ്ലാനുകളും ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ നിരക്ക് വർധനയ്ക്ക് മുൻപ് ഏറ്റവുമധികം പേർ തെരഞ്ഞെടുക്കുക ഈ പ്ലാനുകൾ ആയിരുന്നു. ഇവ പിൻവലിച്ചുകൊണ്ട് ജിയോ അ‌വിടെ സമർഥമായ നീക്കം നടത്തിയിരിക്കുന്നു.

നിരക്ക് വർധന നടപ്പിലാകും മുമ്പ് 2 ജനപ്രിയ പ്ലാനുകൾ പൂഴ്ത്തി ജിയോ

395 രൂപ, 1559 രൂപ പ്ലാനുകൾ നിലനിർത്തിയിരുന്നു എങ്കിൽ ആളുകൾ അ‌വ ഉപയോഗിച്ച് ജൂ​ലൈ 3ന് മുൻപ് റീച്ചാർജ് ചെയ്യും. ഇത് ജിയോയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഈ നഷ്ടത്തിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനാണ് അ‌ടിയന്തരമായി ഇവ പിൻവലിച്ചിരിക്കുന്നത്. നിരക്കുവർധനയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന വരിക്കാർക്കു മുന്നിലുള്ള ഒരു സാധ്യത വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുക എന്നതാണ്.

More from GizBot

Best Mobiles in India

English summary
After the tariff hike, Jio has removed two prepaid plans. The value prepaid plans, which were available at Rs 395 and Rs 1559, have now been withdrawn. 84 days validity, unlimited calling, 1000 SMS and 6GB data are the main benefits available in the Rs 395 plan. The Rs 1559 plan had a validity of 336 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X