പുതുക്കിയ ജിയോ പ്ലാനില്‍ ഡബിള്‍ ഡാറ്റ ഓഫറുകര്‍, വരിക്കാര്‍ക്ക് നല്ല കാലം

Posted By: Samuel P Mohan

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡാറ്റ ഓഫറുകള്‍ നല്‍കുന്നത് തുടരുകയാണ് റിലയന്‍സ് ജിയോ. 19 രൂപ മുതല്‍ 9999 രൂപ വരെയുളള പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ നല്‍കി വരുന്നത്. പുതിയ പ്ലാനുകള്‍ നല്‍കുന്നതിനോടൊപ്പം തന്നെ നിലവിലെ പ്ലാനുകളും ജിയോ പുതുക്കുന്നുമുണ്ട്.

പുതുക്കിയ ജിയോ പ്ലാനില്‍ ഡബിള്‍ ഡാറ്റ ഓഫറുകര്‍, വരിക്കാര്‍ക്ക് നല്ല കാ

റിലയന്‍സ് ജിയോയുടെ 153 രൂപ പ്രീപെയ്ഡ് താരിഫ് പ്ലാനാണ് പുതുക്കിയിരിക്കുന്നത്. നേരത്തെ 153 രൂപ പായ്ക്കില്‍ പ്രതി ദിനം 500എംബി 4ജി ഡാറ്റയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയാണ് നല്‍കുന്നത്.

ജിയോ 100 ശതമാനത്തിലിധികം ഡാറ്റ ഓഫറിനു പിന്നാലെയാണ് ഈ പുതിയ പ്ലാന്‍ കൊണ്ടു വന്നിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

153 രൂപയുടെ പുതുക്കിയ പ്ലാന്‍

പുതുക്കിയ പ്ലാനില്‍ പ്രതിദിനം 1ജിബി ഹൈസ്പീഡ് 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 100 എസ്എംഎസ്, ജിയോ ആപ്പ് ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയാണ് നല്‍കുന്നത്. വാലിഡിറ്റി 28 ദിവസമായി തന്നെ തുടരും.

മറ്റു രണ്ടു പ്ലാനുകള്‍

ഇതു കൂടാതെ രണ്ട് സെറ്റ് സാഷെ പാക്കുകളും ജിയോ ഫോണിന് ലഭ്യമാണ്. 24 രൂപയുടെ പായ്ക്കില്‍ ഫ്രീ വോയിസ് കോള്‍, 500എംബി ഹൈ സ്പീഡ് ഡാറ്റ പ്രതി ദിനം, 20 എസ്എംഎസ്, രണ്ടു ദിവസത്തേക്ക് ജിയോ ആപ്‌സ് ആക്‌സസ്, 7 ദിവസം വാലിഡിറ്റി എന്നിവയാണ്. എന്നാല്‍ 54 രൂപയുടെ പാക്കില്‍, ഇതേ ഓഫറില്‍ 20 എസ്എംഎസിനു പകരം 70 എസ്എംഎസാണ്, മറ്റെല്ലാ ഓഫറുകളും തുല്യം.

വന്‍ ഡിസ്‌ക്കൗണ്ടില്‍ എയര്‍ടെല്ലിന്റെ 4ജി വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ആമസോണില്‍

ജിയോ ക്യാഷ്ബാക്ക് ഓഫര്‍

398 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്ന എല്ലാ വരിക്കാര്‍ക്കും 400 രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈജിയോ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വ്വൗച്ചറായി ഉപയോഗിക്കാന്‍ കഴിയും. ജനുവരി 16 മുതല്‍ 31 വരെയാണ് ഈ ഓഫര്‍.

അതേ സമയം ആമസോണ്‍ പേ വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 50 രൂപയും പേറ്റിഎം വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നു. മൊബിക്യുക് വഴി ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക്.

കേരളത്തില്‍ ജിയോ മുന്നില്‍

വരിക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ എയര്‍ടെല്ലിനെ പിന്തളളി ജിയോ ആദ്യമായി മുന്നില്‍ എത്തിയിരിക്കുന്നു. 1,98,602 വരിക്കാരെ നേടിയാണ് ജിയോ മുന്നിലെത്തിയിരിക്കുന്നത്. ഡിസംബറില്‍ റിലയന്‍സ് ജിയോ തങ്ങളുടെ വരിക്കാര്‍ക്ക് ക്യാഷ്ബാക്ക്, വാലറ്റ് വ്വൗച്ചറുകളുമടക്കം നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗിക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Customers, who will be recharging the Rs 153 plan, will now receive the revised pack benefits, that is for 500MB data per day, will now give customers double the data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot