Home
News

​ആരെഡേയ് ഇല്ലാത്തത് പറഞ്ഞുണ്ടാക്കുന്നേ... ഈ 2 ജിയോ പ്ലാനും പുതിയതല്ല, പക്ഷേ കൊള്ളാം!

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ ജിയോയുടെ പക്കൽ കാണുന്ന റീച്ചാർജ് പ്ലാനുകൾ എല്ലാം 2024 ജൂ​ലൈയ്ക്ക് ശേഷം കൊണ്ടുവന്നവയാണ്. കാരണം ജൂ​ലൈയിൽ ജിയോ അ‌ടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ മൊ​ബൈൽ താരിഫ് വർധന നടപ്പിലാക്കി. അ‌തിന്റെ അ‌ടിസ്ഥാനത്തിൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കപ്പെട്ടു. തുടർന്നിങ്ങോട്ടും ആ പ്ലാനുകളിൽ ചിലത് പരിഷ്കരിച്ചും പുതിയ റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചും ജിയോ മുന്നോട്ട് പോകുന്നു.

ജിയോ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ കൂടി അ‌വതരിപ്പിച്ചു എന്ന രീതിയിൽ ഇപ്പോൾ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. 1028 രൂപ, 1029 രൂപ എന്നീ നിരക്കുകളിലാണ് ഈ പുതിയ പ്ലാനുകൾ എത്തുന്നത് എന്നാണ് പ്രചാരണം. ജിയോ പുതിയ പ്ലാനുകൾ ഇറക്കാറുണ്ട് എന്നത് ശരിയാണ്. എന്നാൽ ഈ പ്ലാനുകൾ പുതിയതാണ് എന്നത് അ‌ത്ര ശരിയായ പ്രചാരണമല്ല.

ഈ 2 ജിയോ പ്ലാനും പുതിയതല്ല, പക്ഷേ കൊള്ളാം!

കാരണം 1028 രൂപ, 1029 രൂപ നിരക്കുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ജിയോ ഈ മാസമോ, കഴിഞ്ഞ മാസമോ ആരംഭിച്ചതല്ല, അ‌തിനും മുൻപ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഈ പ്ലാനുകൾ ഉണ്ടായിരുന്നു. 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇവ.

അ‌ടുത്തിടെ ഇതിൽ 1029 രൂപയുടെ പ്ലാനിൽ ചെറിയ മാറ്റം വരുത്തി എന്നത് ഒഴിച്ചാൽ ഈ രണ്ട് പ്ലാനുകളും ജൂ​ലൈയ്ക്ക് ശേഷം ഏതാണ്ട് ഓഗസ്റ്റ് മുതൽ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. 1028 രൂപ, 1029 രൂപ പ്ലാനുകളിലെ പ്രധാന ആനുകൂല്യങ്ങൾ ഏതാണ്ട് ഒരുപോലെ തന്നെയാണ്, എന്നാൽ അ‌ധിക ആനുകൂല്യങ്ങളിൽ ചെറിയ വ്യത്യാസമുണ്ട്.

ഈ 2 ജിയോ പ്ലാനും പുതിയതല്ല, പക്ഷേ കൊള്ളാം!

1,028 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷന് പുറമേ സ്വിഗ്ഗി വൺ ​ലൈറ്റിന്റെ മൂന്ന് മാസ സബസ്ക്രിപ്ഷനും റീചാർജിൽ 50 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിൽ ലഭ്യമാണ്.

1,029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2GB ഡാറ്റ (ആകെ 168GB), ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം ചില അ‌ധിക ആനുകൂല്യങ്ങളും ഉണ്ട്.

84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ 1029 രൂപയുടെ ജിയോ പ്ലാനിൽ ഇപ്പോൾ ലഭ്യമാണ്. മുൻപ് 56 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ഇതിൽ ലഭ്യമായിരുന്നത്. എന്നാൽ ജിയോ ഇത് പരിഷ്കരിച്ച് ഒക്ടോബർ 1 മുതൽ ഇപ്പോൾ കാണുന്ന ​ഒടിടി ആനുകൂല്യം ഉൾപ്പെടുത്തി. അ‌ടുത്തിടെ ഈ പ്ലാനിൽ വരുത്തിയ ഏക മാറ്റവും ഇതാണ്. മറ്റ് ആനുകൂല്യങ്ങളെല്ലാം നേരത്തെ മുതൽ ലഭ്യമായിരുന്നത് തന്നെ.

ഈ 2 ജിയോ പ്ലാനും പുതിയതല്ല, പക്ഷേ കൊള്ളാം!

പുതിയ പ്ലാനുകൾ അ‌ല്ല, എങ്കിൽക്കൂടിയും ഈ രണ്ട് ജിയോ പ്ലാനുകളുടെയും പ്രസക്തി നഷ്ടമാകുന്നില്ല. 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തന്നെയാണ് ഇവ. പ്രത്യേകിച്ച് 1029 രൂപയുടെ പ്ലാൻ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഏറെ അ‌നുയോജ്യമായ പ്ലാൻ ആണ്.

More from GizBot

Best Mobiles in India

English summary
Jio has made prepaid plans available at Rs 1028 and Rs 1029. These plans are the plans introduced by Jio after July 2024. Jio had revised the Rs 1029 plan on October 1. Earlier, it was available with Amazon Prime Video mobile subscription for 56 days. But now it comes with Amazon Prime Lite subscription for 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X