ഒരു രൂപയ്ക്ക് ഇത്രയും വിലയോ? ഒരു രൂപ വ്യത്യാസത്തിൽ ഉള്ള ജിയോ റീചാർജ് പ്ലാനുകൾ ഇതാ...
ജിയോ അടുത്തിടെ അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് റീചാർജ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് പ്ലാനുകൾക്ക് ശരാശരി 15 ശതമാനം കൂടുതൽ ചെലവേറിയതാക്കുന്നു. ചില പഴയ റീചാർജ് പ്ലാനുകൾക്കോപ്പം നൽകുന്ന ആനുകൂല്യങ്ങളിലും കമ്പനി മാറ്റങ്ങൾ വരുത്തുകയും പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തൽഫലമായി, നിങ്ങളുടെ ആവശ്യങ്ങൾക്കായി ശരിയായ പ്ലാൻ കണ്ടെത്തുന്നത് അമിത ചെലവ് ഒഴിവാക്കാൻ എന്നത്തേക്കാളും കഷ്ടമേറിയത് ആണ്. 1,028 രൂപയുടെയും 1,029 രൂപയുടെയും രണ്ട് പുതിയ റീചാർജ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചു. ഈ പ്ലാനുകളിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് വായിച്ചതിന് ശേഷം തീരുമാനിക്കൂ.
ജിയോ 1,028 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിൻ്റെ വില പേര് സൂചിപ്പിക്കുന്നത് പോലെ 1,028 രൂപ ആണ്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 84 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും.

ഇത് മുഴുവൻ പ്ലാൻ കാലയളവിലേക്കും 168 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകുന്ന മേഖലകളിൽ വരിക്കാർക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭിക്കും. കൂടാതെ, ഈ പ്ലാനിൽ കോംപ്ലിമെൻ്ററി സ്വിഗ്ഗി വൺ ലൈറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നത് കൂടുതൽ ആകർഷിക്കുന്ന ഒന്നാണ്.
ജിയോ 1,029 രൂപയുടെ റീചാർജ് പ്ലാൻ: ഈ പ്ലാനിൻ്റെ വില 1,029 രൂപയാണ്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 84 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. മൊത്തം പ്ലാൻ കാലയളവിന് 168 ജിബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
കൂടാതെ, ജിയോയുടെ 5ജി സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന സ്ഥലങ്ങളിൽ വരിക്കാർക്ക് പരിധിയില്ലാത്ത 5ജി ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ഇത് കൂടാതെ, ഈ പ്ലാൻ കോംപ്ലിമെൻ്ററി ആമസോൺ പ്രൈം ലൈറ്റ് ആനുകൂല്യങ്ങൾ നൽകുന്നു. കൂടാതെ JioTV, JioCinema, JioCloud അംഗത്വങ്ങളും ഉൾപ്പെടുന്നു.
ജിയോ 1,028 രൂപയും 1,029 രൂപയും റീചാർജ് പ്ലാനിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും മികച്ചത് ഏതാണ് എന്ന് കൺഫ്യുഷൻ ഉണ്ടോ? രണ്ട് റീചാർജ് പ്ലാനുകളും സമാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നത് സത്യമാണ് എങ്കിലും അവയുടെ കോംപ്ലിമെൻ്ററി ഓഫറുകളിൽ വ്യത്യാസം ഉണ്ട് എന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തേണ്ട ഒഎസ് കാര്യം ആണ്.
നിങ്ങൾ ഷോകളും സിനിമകളും കാണുന്നത് ആസ്വദിക്കുന്നവർ ആണെങ്കിൽ, ആമസോൺ പ്രൈം ലൈറ്റ് ആനൂകൂല്യം ലഭിക്കുന്ന 1,029 രൂപയുടെ പ്ലാനാണ് ഏറ്റവും മികച്ച ചോയ്‌സ്. മറുവശത്ത്, നിങ്ങൾ ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് പതിവായി ഓർഡർ ചെയ്യുന്നവർ ആണെങ്കിൽ, Swiggy One Lite ആനുകൂല്യങ്ങളുള്ള 1,028 രൂപയുടെ പ്ലാൻ നിങ്ങൾക്ക് അനുയോജ്യമാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








